കു::കു അധ്യായം 03- “Aamie : The Stories About His First One Side Flame ❤️‍?- First Part [??????? ????????] 76

“മ്മ്…കളിക്കാം. അല്ല അതെങ്ങനെയാ കളിക്കുന്നേ…ആദ്യരാത്രീനു ആദ്യമായിട്ടാ കേൾക്കുന്നേ.” പുതിയയൊരു ഇനം കളി കളിക്കാമെന്നു പറഞ്ഞ അവളോടായി ആകാംഷയോടെ ഞാൻ ചോദിച്ചു.

“പറഞ്ഞുതരാം ഇവള് കേൾക്കണ്ട…”

“എടീ ഞങ്ങളിപ്പോൾ വരാം നീ കാർട്ടൂണും കണ്ടുകൊണ്ടിരുന്നോ…” അതേസമയം അനിമേഷൻ കാർട്ടൂണും കണ്ടുകൊണ്ടിരുന്ന വർഷയിൽ നിന്ന് ഒരു മൂളലല്ലാതെ വേറൊരു പ്രതികരണവുമുണ്ടായില്ല…? (ഹൊ ആനിമേഷൻ കാർട്ടൂണിന്റെ ഒരു പവറേ…)

വർഷയോടായി അത്രയും പറഞ്ഞിട്ട് അമൃതയെന്നെയും കൂട്ടി തൊട്ടടുത്തുള്ള മുറിയിൽ കേറിയിട്ട് കതകടച്ചു…!

“എടീ നീയെന്തിനാ കതകടച്ചത്…കതക് തുറക്ക്…” അമൃതയുടെ പെട്ടന്നുള്ള പ്രവർത്തിയിൽ പതറിപോയ എനിക്ക് എന്തോ പന്തികേട് തോന്നി.

“എടാ നീയിങ്ങനെ പേടിക്കാതെ… ഈ ആദ്യരാത്രി ഇങ്ങനെയാ നടക്കുന്നത്..”

“എങ്ങനെ…???” അവളെങ്ങനെ പറഞ്ഞപ്പോൾ ആ സംഭവം ഭയങ്കര രഹസ്യമാണെന്നും പുറത്ത് പറയാൻ പാടില്ലാത്തതുമായതുമാണെന്ന് എനിക്ക് മനസ്സിലായി.

“കല്യാണത്തിന്റെയന്ന് രാത്രി ആണും പെണ്ണും കൂടെ ബെഡ്‌റൂമിൽ കേറി കതകടയ്ക്കും എന്നിട്ട്…”

അവളത്രെയും പറഞ്ഞിട്ട് എന്റെ കണ്ണുകളിലേക്ക് നോക്കി.

“എന്നിട്ട്…???” ഞാൻ ആകാംഷയടക്കാനാവാതെ അവളുടെ കണ്ണുകളിലേക്ക് നോക്കി.

ഹൊ എന്റെ സാറേ.. അന്നേരം അവളുടെ മുഖത്തെ ഭാവമൊന്നു കാണണം…

സ്വതവേ ഗൗരവമുഖക്കാരിയായ അവളുടെ സുന്ദരമായ വദനം ഒരായിരം പൂത്തിരികൾ കത്തിച്ചു വെച്ചത് പോലെ ലജ്ജ കൊണ്ട് ചുവന്ന് തുടുത്തുനിൽക്കുന്നതാണ് ഞാൻ കണ്ടത്.

 അത് കണ്ടതും അവളെക്കാൾ കൂടുതൽ നാണം എനിക്കുണ്ടായി… ?

“പെണ്ണ് കയ്യിലുള്ള പാല്ന്റെ ഗ്ലാസ്‌ ബെഡിലിരിക്കുന്ന ആണിന് കൊടുത്തിട്ട് അവന്റെയടുത്ത് ഇരിക്കും… ആണ് ആ പാല് പാതി കുടിച്ചിട്ട് പെണ്ണിന് കൊടുക്കും… അവളത് കുടിച്ചതിന് ശേഷം രണ്ടുപേരും കൂടെ കുറച്ച് നേരം സംസാരിക്കും…

6 Comments

Add a Comment
  1. നിധീഷ്

    നിന്റെ കളി കുറച്ച് കൂടുന്നുണ്ട്….

  2. കഥാനായകൻ

    കുമാരേട്ടൻ കി ജയ് ??

    1. അശ്വിനി കുമാരൻ

      ഹ്മ്മ്… ഓക്കേ ?

      1. കഥാനായകൻ

        എന്ത് ok ?

  3. ത്രിലോക്

    ടാ കുമാരാ ??

    1. അശ്വിനി കുമാരൻ

      ഹി ഹി… ?

Leave a Reply

Your email address will not be published. Required fields are marked *