കു::കു അധ്യായം 03- “Aamie : The Stories About His First One Side Flame ❤️‍?- First Part [??????? ????????] 76

“ഉമ്മ താടാ…? നിനക്ക് എന്നോട് ഇഷ്ടമുണ്ടെന്നു അറിയാം.. എന്നെ ഇഷ്ടമാണെങ്കിൽ എനിക്ക് ഉമ്മ താ…”

“ഹേ… അതൊന്നും പറ്റില്ല…” അത് കേട്ടതും ഞാൻ വല്ലാതായി…

കാര്യം അവളുമായി കുറെയേറെ വർഷങ്ങളായുള്ള ബന്ധം കാരണം അവൾ പതിയെ എന്റെ മനസ്സിൽ വേരുറപ്പിക്കുകയും, ഒരു കളികൂട്ടുകാരി എന്ന നിലയിൽ നിന്ന് എനിക്കവളോട് ചെറിയ രീതിയിൽ Crush അടിച്ചു തുടങ്ങിയിരുന്നുവെങ്കിലും എനിക്കത് പറയാൻ മടിയായിരുന്നു…

പക്ഷേ ഇവളത് തിരിച്ചറിഞ്ഞ് ഇങ്ങനെ ഓപ്പണായിട്ട് പറയുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.

“അപ്പൊ നിനക്കെന്നെ ഇഷ്ടല്ലേ…” വിഷമിച്ച് ചിനുങ്ങിക്കൊണ്ടുള്ള അവളുടെ ചോദ്യത്തിൽ ഞാൻ പതറിപ്പോയി.

“ല്ല.. അത് പിന്നെ.. എനി.. എനിക്ക് നിന്നെ ഇഷ്ടാണ്…ഐ ലവ് യു ആമീ…” ഞാൻ ഉള്ള ധൈര്യം സംഭരിച്ചുകൊണ്ട് അവളുടെ ഇരുകവിളിലും ഓരോ മുത്തം വീതം നൽകി.

“മതിയോ…” ഞാനവളോടായി ചോദിച്ചു.

“പോരാ…”

“പിന്നെ…”

“എനിക്ക് ഇവിടക്കൂടെ ഉമ്മ തരണം…” അവൾ സ്വന്തം നെറ്റി ചൂണ്ടികാണിച്ചു.

“ശരി…” ഞാനതും പറഞ്ഞ് അവളുടെ മൂർദ്ധാവിൽ അമർത്തിയൊരു ചുംബനം കൊടുത്തു. ഇതെല്ലാം നടക്കുന്ന സമയത്ത് അവൾ കണ്ണുമടച്ച് കിടക്കുകയായിരുന്നു.

“ഇനി നീ എഴുനേൽക്ക്…” അവളെന്നോട് പറഞ്ഞതനുസരിച്ച് ഞാനെഴുനേറ്റ് മാറിയതോടെ അവളെഴുന്നേറ്റ് എന്നെ വീണ്ടും കട്ടിലിലേക്ക് തള്ളിയിട്ടു.

“അമ്മേ..” കട്ടിലിൽ മലർന്നടിച്ചു വീണ ഞാൻ അവളിനി എന്താണു ചെയ്യാൻ പോകുന്നതെന്ന് ഉറ്റുനോക്കി..

പക്ഷേ എന്റെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ട് അവളെന്റെ മണ്ടയ്ക്ക് ചാടിക്കേറിയിട്ട് ഞാൻ പ്രതീക്ഷിക്കാത്ത ഒരു കാര്യം ചെയ്തു… അവളെനിക്കൊരു ഫ്രഞ്ച് കിസ്സ് തന്നു… വെറും ഫ്രഞ്ച് കിസ് അല്ല ഡീപ്പായിട്ടുള്ള ഒരെണ്ണം. ??

6 Comments

Add a Comment
  1. നിധീഷ്

    നിന്റെ കളി കുറച്ച് കൂടുന്നുണ്ട്….

  2. കഥാനായകൻ

    കുമാരേട്ടൻ കി ജയ് ??

    1. അശ്വിനി കുമാരൻ

      ഹ്മ്മ്… ഓക്കേ ?

      1. കഥാനായകൻ

        എന്ത് ok ?

  3. ത്രിലോക്

    ടാ കുമാരാ ??

    1. അശ്വിനി കുമാരൻ

      ഹി ഹി… ?

Leave a Reply

Your email address will not be published. Required fields are marked *