കു::കു അധ്യായം 03- “Aamie : The Stories About His First One Side Flame ❤️‍?- First Part [??????? ????????] 76

“ഇ..ല്ല… അപ്പോഴേക്കും ഈ കാർട്ടൂൺ തീരും… ഞാനും കൂടെ നിങ്ങടെ കൂടെ ഇരുന്നോട്ടെ അച്ചുവേട്ടാ…” എന്ന് ചിനുങ്ങിക്കൊണ്ട് അവളെന്നെ നോക്കി.

പൊടികുഞ്ഞായത് കൊണ്ട് അവളോട് അവിടെ ഇരുന്നോളുവാൻ പറയണമെന്നെനിക്കുണ്ടായിരുന്നെങ്കിലും,

“അതൊന്നും സാരമില്ല ആ കാർട്ടൂൺ തീരുന്നെങ്കിൽ തീരട്ടെ അമ്മ മോൾക്ക് വേറൊരു അനിമേഷൻ കാർട്ടൂൺ വെച്ചു തരാം..” എന്നും പറഞ്ഞ് ആന്റി, വർഷയെ അവിടെ നിന്ന് എഴുനേൽപ്പിച്ചുകൊണ്ട് പോകുകയാണുണ്ടായത്.

“അല്ല ആമീ, ആന്റി ഏത് ആനിമേഷൻ കാർട്ടൂണിനെ കുറിച്ചാണ് പറഞ്ഞത്…???”

“അഹ് അതോ.. എടാ നീ മഞ്ചാടി ആനിമേഷൻ കാർട്ടൂൺ കണ്ടിട്ടുണ്ടോ..?”

ഞാൻ ഇല്ലെന്നു തലയാട്ടി…

“അതിന്റെ സെക്കന്റ്‌ പാർട്ടിന്റെ ഒരു സിഡി അച്ഛന് കിട്ടി. അതാണ് അമ്മ പറഞ്ഞത്.

“ഓ അതാണല്ലേ… ഈ കാർട്ടൂൺ കൊള്ളാവോ…?”

“അത്ര പോരടാ അതിന്റെ ഫസ്റ്റ് പാർട്ട്‌ ഞാൻ കണ്ടതാ കണ്ടു കണ്ട് ബോറടിക്കും…” ഞങ്ങളെങ്ങനെ കാർട്ടൂണും കണ്ടോണ്ട് ഓരോ കാര്യങ്ങളും സംസാരിച്ചിരുന്നു.

കുറച്ചു കഴിഞ്ഞ് പ്രഭാതകൃത്യങ്ങളും ബ്രേക്ക്ഫാസ്റ്റും കഴിഞ്ഞ് വർഷ വന്നപ്പോഴേക്കും നിർഭാഗ്യവശാൽ ആ കാർട്ടൂൺ അവസാനിച്ചു അടുത്ത പ്രോഗ്രാം ആരംഭിച്ചു കഴിഞ്ഞിരുന്നു.

“ഞാൻ പറഞ്ഞില്ലേ കാർട്ടൂൺ തീരുമെന്ന് എനിക്ക് ടോം & ജെറി കാണാനും പറ്റിയില്ലല്ലോ…”

വർഷ അങ്ങനെ പരിഭവിച്ചു കരച്ചിലിന്റെ വക്കിലെത്തിയപ്പോൾ ആന്റി അവളെ എന്തെല്ലാമോ പറഞ്ഞു സമാധാനിപ്പിച്ചിട്ട് ടിവി സ്റ്റാൻഡിൽ സൂക്ഷിച്ചിരുന്ന മഞ്ചാടി -2 സിഡിയെടുത്ത് ടിവിയുമായി കണക്ട് ചെയ്തിരുന്ന സിഡി പ്ലെയറിലിട്ടിട്ട് പ്രവർത്തിപ്പിച്ചു തുടങ്ങിയതോടെ വർഷക്കുട്ടി ഹാപ്പിയായി.

“അമ്മൂ, അച്ചൂ… ഞാൻ പുറത്തേക്ക് പോകുവാ.. വരാനിത്തിരി താമസിക്കും കേട്ടോ… വർഷയെ നോക്കിക്കോണേ. ” ആന്റി എങ്ങോട്ടാ പോകാനിറങ്ങിയപ്പോൾ വർഷയെ നോക്കാനുള്ള ഉത്തരവാദിത്വം ഞങ്ങളിരുവരെയും ഏൽപ്പിച്ചിട്ടാണ് പുറത്തേക്ക് പോയത്.

6 Comments

Add a Comment
  1. നിധീഷ്

    നിന്റെ കളി കുറച്ച് കൂടുന്നുണ്ട്….

  2. കഥാനായകൻ

    കുമാരേട്ടൻ കി ജയ് ??

    1. അശ്വിനി കുമാരൻ

      ഹ്മ്മ്… ഓക്കേ ?

      1. കഥാനായകൻ

        എന്ത് ok ?

  3. ത്രിലോക്

    ടാ കുമാരാ ??

    1. അശ്വിനി കുമാരൻ

      ഹി ഹി… ?

Leave a Reply

Your email address will not be published. Required fields are marked *