ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 2 [കിറുക്കി ?] 322

 

ആദ്യമായി തന്റെ ഇഷ്ടം തുറന്നു പറഞ്ഞത് കീർത്തിയോടാണ്… അവൾക്ക് ഒരുപാട് സന്തോഷം ആയെന്നും എന്തിനും കൂടെ ഉണ്ടാകുമെന്നും പറഞ്ഞു തനിക് ധൈര്യം പകർന്നു…. വിച്ചേട്ടനോട് ഇഷ്ടം പറയാൻ തന്നെ നിർബന്ധിച്ചതും അവളാണ്…… അങ്ങനെ ഒരു ദിവസം വിച്ചേട്ടനോട് ഇഷ്ടം പറയാൻ തീരുമാനിച്ചു…. ഇത് തെറ്റാണെങ്കിൽ അത് തിരുത്താനുള്ള അവകാശം വിച്ചേട്ടനുണ്ട്…. ഒരിക്കലും തന്റെ ഇഷ്ടം വിച്ചേട്ടൻ അറിയാതെ പോകരുത്….. മറ്റെല്ലാം പിന്നീട്….. ഉറച്ച തീരുമാനത്തോടെയാണ് അന്ന് പോയത്…………. പക്ഷെ……………..?’

 

 

പെട്ടെന്ന് ലാന്റിങ്ങിനുള്ള അന്നൗൺസ്മെന്റ് വന്നതോടെ ദച്ചു ചിന്തയിൽ നിന്നും ഉണർന്നു….. മോൾ ഉറക്കമായി….. ചെന്നിറങ്ങിയപ്പോൾ തന്നെ ഇനിയുള്ള യാത്രയ്ക്കുള്ള കാറുകൾ അവിടെ വന്നു കഴിഞ്ഞിരുന്നു…. ഉച്ച സമയം ആണ്… എങ്കിലും അത്യാവശ്യം തണുപ്പ് ഉണ്ട്….. കാർ ഹൈ വേ കഴിഞ്ഞുള്ള റോഡിലേക്ക് കയറി….. അന്നുക്കുട്ടി ഇപ്പോഴും ഉറക്കമാണ്…. ഒരു പിങ്ക് സ്വേറ്ററും പിങ്ക് ക്യാപ്പും വെച്ച് പാവക്കുട്ടിയെ പോലെ കിടക്കുന്ന അന്നുമോളെ കണ്ട് ദച്ചൂന് വല്ലാത്ത വാത്സല്യം തോന്നി…. മോളെ ഒന്നുകൂടെ നെഞ്ചിലേക്ക് ചേർത്തു കിടത്തി

 

അജ്മീർ എന്ന സ്ഥലത്താണിപ്പോൾ… ചെറിയൊരു ഗ്രാമത്തിലൂടെയാണ് യാത്ര…. വീടുകൾ അവിടെയും ഇവിടെയുമുണ്ട്…. ചെറിയ ചതുര പെട്ടികൾ പോലെയുള്ള വീടുകൾ…. എല്ലാ വീടുകളിലും പുറമെ ചുവർ ചിത്രങ്ങൾ ഉണ്ട്…. മനോഹരമായ കാഴ്ചകൾ….ഇടക്ക് അന്നു മോൾ ഉണർന്നു….. അവളിപ്പോൾ കാഴ്ച കാണുന്ന തിരക്കിലാണ്…. വിച്ചു ഏതോ ബിസിനസ് കോളിലും….. ഇടക്ക് ഇടക്ക് കാണുന്ന കടുക് പാഠങ്ങളിലേക്ക് അന്നു മോളുടെ കണ്ണുകൾ അത്ഭുതത്തോടെ പാറി വീഴുന്നതും നോക്കി ദച്ചു ഇരുന്നു ……

 

ഒരു രണ്ട് നില വീടിന്റെ മുന്നിലാണ് കാറ് നിർത്തിയത് … ഒരാൾ ഞങ്ങളെ സ്വീകരിക്കാൻ മുന്നിൽ തന്നെയുണ്ട്…

 

“ഇത് മഹേഷ്‌…. മലയാളിയാ…..നമ്മുടെ ഇവിടെയുള്ള മാർബിൾ കമ്പനിടെ ചുമതല ഇയാൾക്കാ…. രണ്ട് ദിവസം നമ്മൾ ഇവിടെ ആയിരിക്കും….”

 

വിച്ചു അത്രയും പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി….പിറകെ അന്നുമോളുമായി ദച്ചുവും….വീടിന്റെ അകത്തു കയറിയപ്പോൾ മഹേഷിന്റെ അച്ഛനും അമ്മയും ഭാര്യയുമുണ്ട്…. അവരെല്ലാം വർഷങ്ങളായി ഇവിടെ തന്നെയാണ്… ഞങ്ങളെ ഒരുപാട് ബഹുമാനത്തോടെയാണ് അവർ കാണുന്നത്…..പ്രത്യേകിച്ച് വിച്ചൂനെ…. അന്നു മോൾ പുതിയ ആൾക്കാരെ കണ്ട് എന്റെ തോളിൽ തന്നെ കിടക്കുവാണ്…..

മുകളിലാണ് അവർക്കുള്ള മുറി…. അവിടേക്ക് മഹേഷിന്റെ ഭാര്യ ശ്രീദേവിയാണ് ദച്ചുനെയും മോളെയും കൂട്ടിക്കൊണ്ട് പോയത് ….. വിച്ചു താഴെ തന്നെ ആയിരുന്നു മഹേഷിന്റെ ഒപ്പം …. ഫ്രഷ് ആകാൻ പറഞ്ഞിട്ട് ശ്രീ ദേവി പോയി…. അന്നു മോള് തണുപ്പ് കൊണ്ട് ആണെന്ന് തോന്നുന്നു ദച്ചുന്റെ ദേഹത്തേക്ക് ചുരുണ്ട് കൂടി…. പയ്യെ അവളെയുമായി റൂമിനു പുറത്തേയ്ക്ക് വന്നപ്പോഴാണ് തൊട്ടടുത്ത റൂമിൽ ശ്രീ ദേവി കുഞ്ഞിനെയുമായി ഇരിക്കുന്നത് ദച്ചു കണ്ടത്

 

“വരു മേടം….ഇവിടെ ഇരുന്നോളു….ഇത് ഞങ്ങളുടെ മോനാ…ബദ്രി…. ഇപ്പോ നാല് മാസമായി…”

 

“താൻ എന്നേ മേടം എന്നൊന്നും വിളിക്കണ്ട ശ്രീ….ദച്ചു….അങ്ങനെ വിളിച്ചാ മതി…”

8 Comments

  1. ഇത്തിരി പൂവ്‌

    അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?

  2. പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???

  3. എന്താ രസം വായിക്കാൻ

    ??❤❤❤

    അടിപൊളി ❤❤?

  4. Adipoli ❤️

  5. Kollaam. Nalla visualisation aanee kadhayude pratheykatha

  6. നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part

  7. നന്നായിട്ടുണ്ട്❤️❤️

Comments are closed.