തൊട്ടപ്പുറത്തു ദച്ചുവും അവളുടെ വിച്ചൂനെക്കുറിച്ചാണ് ചിന്തിച്ചത്… ആ കാലത്തിന്റെ ഓർമയാണ് ഇന്നും ഉള്ളിൽ ഏറെ മധുരത്തോടെ നിൽക്കുന്നത്…. അത് പോലെ ഏറെ കയ്പ്പ് നിറഞ്ഞ ഓർമ്മകളും അത് തന്നെയാണ്… വിച്ചു തന്റെ എല്ലാമായിരുന്ന ആ സമയം…. താൻ അന്ന് പത്താം ക്ലാസ്സിൽ പഠിക്കുന്നു…. വിച്ചു ഡിഗ്രിക്ക് പോകാൻ തയ്യാറാകുന്ന സമയം…. അപ്പോഴാണ് ഞങ്ങൾക്കിടയിലേക്ക് കീർത്തി വരുന്നത്…. അമരാവതിയിലെ പുതിയ ലീഗൽ അഡ്വൈസർ പ്രഭാകർ മേനോന്റെയും വിമലയുടെയും മകൾ…
ഞങ്ങൾക്കിടയിലേക്ക് അവൾ വന്നപ്പോൾ ഏറെ സന്തോഷിച്ചത് താനാണ്…. ഒരു കൂട്ടുകാരിയെ കിട്ടിയ സന്തോഷം… അവളെ ഒരുപാട് സ്നേഹിച്ചു… വിശ്വസിച്ചു… ഒരു ദിവസം അടുത്തുള്ള അപ്പുപ്പൻ കാവിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു… ഞാനും കീർത്തിയും വിച്ചൂവും അപ്പുവും… കാർത്തിക ഞങ്ങളുടെ കൂടെ അങ്ങനെ വരില്ല… എപ്പോഴും അമ്മയുടെ കൂടെയാണ്….
പോകാനായി ഒരുങ്ങി അമരാവാതിയിലേക്ക് ചെന്നു… വിച്ചൂനുള്ള പായസവും കയ്യിലുണ്ടായിരുന്നു… അപ്പോഴാണ് വീടിന്റെ മുറ്റത്തു വിമലാന്റിയെ കണ്ടത്… അവർ എന്നോട് അങ്ങനെ മിണ്ടാറില്ല…അവരെ കടന്നു പോകുമ്പോഴാണ് പിറകിൽ നിന്നും വിളി വന്നത്
“ഡീ പെണ്ണെ ഒന്ന് നിന്നെ നീയ്…”
അവരുടെ വിളി കേട്ട് വല്ലാതെ പേടി തോന്നി
“ദേ ഇന്നത്തോടെ നിർത്തിക്കൊള്ളണം ഇവിടെയുള്ള നിന്റെ ചുറ്റിത്തിരിയൽ… നിന്നെ പോലെ അഷ്ടിക്ക് വകയില്ലാത്തവർക്ക് കയറി വരാനും സൗഹൃദം സ്ഥാപിക്കാനും പറ്റിയ സ്ഥലമാണോ അമരാവതി…. എന്റെ മോളെ പോലെ വിച്ചൂനോടും അപ്പുനോടും കൂട്ടുകൂടാനുള്ള എന്ത് യോഗ്യതയാ നിനക്കുള്ളത്… ഇന്നത്തോടെ നിർത്തിക്കൊള്ളണം…. കേട്ടോടി….”
അവർ ഒരലർച്ചയോടെ പറഞ്ഞു നിർത്തിയപ്പോഴേക്കും താൻ വീട്ടിലേക്ക് തിരികെ നടന്നിരുന്നു…. തന്റെ യോഗ്യത… അമരാവാതിയിലേക്ക് ചെല്ലാൻ തനിക്ക് യോഗ്യതയില്ലത്രേ… വിച്ചൂന്റെയും അപ്പൂന്റെയും സൗഹൃദത്തിന് യോഗ്യത ഇല്ലത്രെ…. വിച്ചേട്ടനില്ലാതെ തനിക്ക് പറ്റില്ല…. അവൾക്ക് വല്ലാത്ത വേദന തോന്നി…. എന്നാൽ വീട്ടിലേക്ക് എത്തും മുന്നേ കയ്യിലൊരു പിടി വീണു….ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ വിച്ചു ആയിരുന്നു അത്…. ഒന്നും മിണ്ടാതെ കണ്ണ് നിറഞ്ഞത് തുടച്ചു തന്നു ….എന്റെ കയ്യും പിടിച്ചു നേരെ അമരാവാതിയിലേക്ക് തന്നെ നടന്നു…. അവിടെ നിന്ന വിമല ആന്റിയെ ഒന്ന് നോക്കി ദഹിപ്പിച്ചു വിച്ചു താനുമായി വീട്ടിലേക്ക് കയറി….
ഓരോ ദിവസങ്ങൾ കടന്ന് പോകും തോറും വിച്ചുനോടുള്ള സ്നേഹം ഇരട്ടിക്കുന്നത് പോലെ…. എപ്പോഴും കാണാൻ ആഗ്രഹിക്കുന്ന പോലെ….. അവന്റെ കൂടെയിരിക്കാൻ എപ്പോഴും തോന്നുന്ന പോലെ…. ഋതുമതി ആയതിനു ശേഷമാണ് തനിക്കീ മാറ്റങ്ങൾ…. വിച്ചു അടുത്ത് വരുമ്പോൾ അത് വരെയില്ലാത്ത ഒരു അനുഭൂതി….. ആദ്യമൊക്കെ അതത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് ദിവസങ്ങൾ പോകും തോറും ആ മാറ്റങ്ങൾ വളർന്നു വരാൻ തുടങ്ങി……പതിയെ പതിയെ താൻ അത് മനസിലാക്കി…. അവനോട് പ്രണയമാണ്….. ജീവനെക്കാളെറേ താൻ ഇന്ന് സ്നേഹിക്കുന്നത് വിച്ചൂനെയാണ്….പ്രായത്തിന്റെ കുസൃതിയോ ചപല മോഹമോ അല്ല….. നിസ്വർത്ഥമായ പ്രണയം…..അർഹതയും മാനദണ്ഡങ്ങളും ഒന്നും ആ സ്നേഹത്തിൽ നിന്നും തന്നെ പിന്തിരിപ്പിച്ചില്ല……ആ സ്നേഹത്തിലാണ് ആ പ്രണയത്തിലാണ് തന്റെ സന്തോഷം മുഴുവനും എന്ന് തോന്നി പോയി……
അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?
പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???
എന്താ രസം വായിക്കാൻ
??❤❤❤
അടിപൊളി ❤❤?
Adipoli ❤️
Super
Kollaam. Nalla visualisation aanee kadhayude pratheykatha
നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part
നന്നായിട്ടുണ്ട്❤️❤️