ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 2 [കിറുക്കി ?] 322

 

തൊട്ടപ്പുറത്തു അന്നുവിനെ ചേർത്തു പിടിച്ച വിച്ചുവിന്റെ ഓർമ്മകളിൽ മുഴുവൻ അവൾ ആയിരുന്നു….

 

തനിക്ക് ഏഴു വയസ്സുള്ളപ്പോഴാണ് ആലപ്പാട്ടെ അപ്പുപ്പൻ തിരുമേനിയും അമ്മുമ്മയും അവിടെ നിന്നു പാലക്കട്ടേക്ക് പോയത്…. സ്ഥിരം കൃഷ്ണൻറെ അമ്പലത്തിലെ പാൽപ്പായസം അപ്പുപ്പൻ തനിക്കുവേണ്ടി കൊണ്ട് വരുമായിരുന്നു… അന്നവർ പോയപ്പോൾ വല്ലാത്ത വിഷമം തോന്നി…. അപ്പൂപ്പന്റെ മോനാണ് കൃഷ്ണന്റെ അമ്പലത്തിലെ പുതിയ തിരുമേനി…. അദ്ദേഹവും കുടുംബവും അവിടെ താമസത്തിനു വന്നിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞറിഞ്ഞു… ഇനീപ്പോ അങ്ങോട്ട് പോകണ്ട കാര്യമില്ലാത്തത്കൊണ്ട് അവിടേക്ക് പോയില്ല….

 

അമ്മ അപ്പുവിനെ ഗർഭം ധരിച്ചിരിക്കുന്ന സമയം ആയിരുന്നു… അത്കൊണ്ട് കളി കഴിഞ്ഞു വേഗം വീട്ടിലേക്ക് വരുമായിരുന്നു…. അങ്ങനെ ഒരു ദിവസം വന്നപ്പോഴാണ് ആലപ്പാട്ടെ പുതിയ തമാസക്കാരായ അജയൻ തിരുമേനിയും ഭാര്യയും വീട്ടിൽ നിൽക്കുന്നത് കണ്ടത്… ദാദിയും അച്ഛനും അവരോട് സംസാരിക്കുവാണ്…. രണ്ട് പേരും എന്നോടും സംസാരിച്ചു…വീട്ടിലേക്ക് വരണമെന്നും പായസം തരാമെന്നും പറഞ്ഞപ്പോൾ സന്തോഷം തോന്നി….നേരെ അമ്മയുടെ റൂമിലേക്ക് ചെന്നപ്പോഴാണ് അവിടെ പുതിയ ഒരാൾ

 

അമ്മേടെ ഉന്തിയ വയറിൽ കുഞ്ഞി കൈ കൊണ്ട് പതിയെ തൊട്ട് നോക്കുന്നുണ്ട്…. മുടിയൊക്കെ മൊത്തത്തിൽ മുകളിലേക്ക് വട്ടക്കെട്ട് കെട്ടിവെച്ച ഒരു കുഞ്ഞ് പാവാടയും ഉടുപ്പുമിട്ട പെണ്ണ്…. അച്ഛൻ ഗുജറാത്തിൽ നിന്നും കഴിഞ്ഞ തവണ കൊണ്ട് വന്ന കരടിപ്പാവയുടെ അത്രയെ ഉള്ളവൾ…. എന്നേ കണ്ട് തിരിഞ്ഞു നോക്കി ഉണ്ടക്കണ്ണും വിടർത്തി ചിരിച്ചപ്പോൾ അറിയാതെ താനും ചിരിച്ചു പോയി…..

 

അമ്മയാണ് അവളെ പരിചയപ്പെടുത്തി തന്നത്… ആലപ്പാട്ടെ കുട്ടിയാണ്…. ദ്രുവിക… എല്ലാവരുടെയും ദച്ചു…… ഇവിടെ നഴ്സറിയിൽ പഠിക്കുവാണ്….. അന്നാണ് അവളെ ആദ്യമായി കണ്ടത്… പിന്നെ എപ്പോഴും വീട്ടിൽ തന്നെ ഉണ്ടായിരുന്നു അവൾ …. വീട്ടിൽ എല്ലാവർക്കും അവരുടെ സ്വന്തമായിരുന്നു അവൾ… അവളിലൂടെയാണ് ആലപ്പട്ടുകാരോടുള്ള ഞങ്ങളുടെ ബന്ധവും വളർന്നത്….. അമ്മയ്ക്ക് ആയിരുന്നു അവൾ ഏറെ പ്രിയങ്കരി…

 

അവളെ കണ്ണെഴുതിക്കാനും പൊട്ട് തൊടുവിക്കാനും അമ്മയ്ക്ക് വലിയ ഉത്സാഹം ആയിരുന്നു… സരസ്വതിയമ്മ… അവളുടെ അമ്മ ഞങ്ങളുടെയൊക്കെ ടീച്ചറമ്മ ആയിരുന്നു… ഇവിടെ അടുത്തുള്ള പ്രൈമറി സ്കൂളിലെ ടീച്ചർ ആയത്കൊണ്ട് ടീച്ചറമ്മ രാവിലെ പോകും… അപ്പോൾ ഒരുങ്ങാനായി ഇവിടെ വരും…. ആദ്യമൊക്കെ അവളോട് ഒരു ചെറിയ കുശുമ്പ് തോന്നിയിരുന്നെങ്കിലും അവളുടെ വിച്ചേട്ടാ എന്നുള്ള വിളി കേൾക്കാൻ തുടങ്ങിയപ്പോൾ അതൊക്കെയങ് ഇല്ലാതെയായി….

 

പിന്നീട് അപ്പു വന്നപ്പോൾ പിന്നെ അവന്റെ കാര്യങ്ങൾ നോക്കുന്നതും അവളായിരുന്നു…. അപ്പു അവളെയും എന്നെയും കാണുമ്പോഴാണ് ചിരിയും കളിയും തുടങ്ങുന്നത്…. അന്ന് മുതലേ ഞങ്ങൾ മൂന്നും ഒന്നിച്ചായിരുന്നു…. അപ്പുന്റെ ദചേച്ചിയായി എന്റെ ദ്രുവി ആയും അവൾ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു….

 

ദിവസങ്ങൾ കഴിഞ്ഞു പോകും തോറും അവൾ എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായ്ക്കോണ്ടിരുന്നു…. അവളുടെ അമ്മ പഠിപ്പിക്കുന്ന സ്കൂളിൽ അവളെ ചേർക്കാനായിരുന്നു എല്ലാവരുടെയും തീരുമാനം…. പക്ഷെ ഞാനൊരാളുടെ നിർബന്ധത്തിലാണ് അവളെ എന്റെ സ്കൂളിൽ ചേർത്തത്…. അവളെ എപ്പോഴും കൂടെ കൂട്ടുവാൻ…. ഇന്റർവെൽ സമയങ്ങളിൽ അവൾക്ക് ചോറ് വാരി കൊടുക്കാൻ….

കാലം കടന്നു പോയി…. സ്കൂളിൽ ഞങ്ങൾക്കൊപ്പം അപ്പുവും വന്നു….അവളുടെ കൂടെ ഒരു സംരക്ഷണം പോലെ ഞാനുണ്ടായിരുന്നു…. എല്ലാത്തിനും അവൾക്ക് വിച്ചേട്ടൻ മതിയായിരുന്നു…. പതിയെ അവളുടെ വിച്ചേട്ടൻ എന്ന വിളി വിച്ചു ആയി മാറി…. ഒരുപാട് സന്തോഷം വരുമ്പോഴും ദുഃഖം വരുമ്പോഴും ആയിരുന്നു അവൾ വിച്ചേട്ടൻ എന്ന് വിളിച്ചിരുന്നത്….അടുത്ത സുഹൃത്തുക്കളായി ഞങ്ങൾ മാറിക്കൊണ്ടിരുന്നു… എന്തും പരസ്പരം പങ്ക് വെയ്ക്കാവുന്ന അത്ര അടുത്ത സുഹൃത്തുക്കൾ …. വർഷങ്ങൾ കടന്നു പോകും തോറും ഞങ്ങളുടെ ബന്ധത്തിൽ യാതൊരു വിള്ളലും വന്നില്ല….. അവളെന്റെ ദ്രുവിയും ഞാൻ അവളുടെ വിച്ചൂവും ആയി സന്തോഷമായി കഴിഞ്ഞിരുന്നു…. പക്ഷെ……..?’

 

 

8 Comments

  1. ഇത്തിരി പൂവ്‌

    അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?

  2. പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???

  3. എന്താ രസം വായിക്കാൻ

    ??❤❤❤

    അടിപൊളി ❤❤?

  4. Adipoli ❤️

  5. Kollaam. Nalla visualisation aanee kadhayude pratheykatha

  6. നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part

  7. നന്നായിട്ടുണ്ട്❤️❤️

Comments are closed.