ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 2 [കിറുക്കി ?] 322

പഞ്ഞി പോലുള്ള അവളുടെ പുറം കഴുത്തിലൂടെ അവന്റെ കൈകൾ സഞ്ചരിക്കുമ്പോഴും അവന്റെയുള്ളിൽ അവളോടുള്ള ഭ്രാന്തമായ പ്രണയം മാത്രമായിരുന്നു…. ഇരുപത് വര്ഷങ്ങളായി മനസ്സിൽ ആരാധനയോടെ കൊണ്ട് നടന്ന അവളോടുള്ള പ്രണയം….നെഞ്ചിലേക്ക് ചേർന്ന് നിൽക്കുന്ന ദച്ചുന്റെ ചെവിയിലേക്ക് വിച്ചു തന്റെ ചുണ്ടുകൾ ചേർത്തു….ചെവിയിലേക്ക് അമർത്തി കടിക്കുമ്പോൾ അവളിൽ നിന്നും ഉയർന്ന ചെറിയ ശബ്ദം കേട്ടത്തോടെ അവൻ ഒന്നുകൂടെ ചെവിയിലേക്ക് അമർത്തി കടിച്ചു…. അവന്റെ നാവും ചുണ്ടുകളും തന്നെ ആ വേദനക്ക് മറുമരുന്നായപ്പോൾ ദച്ചു സ്വയം മറന്ന അവസ്ഥയിലായിരുന്നു…… അവന്റെ കൈകൾ അപ്പോഴേക്കും അവളുടെ പുറത്തുകൂടെ ഇഴഞ്ഞു ഇടുപ്പിൽ എത്തിയിരുന്നു….ഇടുപ്പിലൂടെ തഴുകിയിരുന്ന അവന്റെ കൈകൾ പെട്ടെന്ന് നിശ്ചലമായത് ദച്ചു അറിഞ്ഞു…. ഏതോ ഓർമയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി
വിച്ചു അവളെ തിരിച്ചു നിർത്തി ഇടുപ്പിനെ മറച്ചിരുന്ന ദുപ്പട്ട മാറ്റി അവളിട്ടിരുന്ന ദാവണി ചെറുതായി താഴ്ത്തി നോക്കി….അവിടെ കണ്ട കാഴ്ചയിൽ അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു…..
“ദച്ചു…….”
ഇടറിയ ശബ്ദത്തോടെ അവൻ വിളിച്ചപ്പോഴും ദച്ചു തിരിഞ്ഞു നിന്നു നിശബ്ദമായി കരഞ്ഞുകൊണ്ടിരുന്നു
“കന്ദ് പിദിചെ…. പപ്പനെ കന്തേ….”
അന്നുക്കുട്ടിയുടെ ഉറക്കെയുള്ള ശബ്ദം കേട്ടാണ് വിച്ചു നോക്കിയത്… അപ്പോഴേക്കും ദച്ചു മറ്റൊന്നും ശ്രദ്ദിക്കാതെ കട്ടിലിലേക്ക് പോയി കിടന്നു….വിച്ചു അന്നുമോളെ കയ്യിലേക്ക് എടുത്തു
“പപ്പേടെ മോൾക്ക് ചാച്ചണ്ടേ…. വാ നമുക്ക് മേലൊക്കെ കഴുകാം…”
വിച്ചു കട്ടിലിൽ കിടക്കുന്ന ദച്ചുനെ ഒന്ന് നോക്കി മോളെ ഫ്രഷ് ആക്കി കൊണ്ട് വന്നു….ഇടക്ക് അമ്മ വേണമെന്ന് അന്നു മോള് പറഞ്ഞെങ്കിലും അമ്മക്ക് ഉവ്വാവ് ആണെന്ന് പറഞ്ഞപ്പോൾ പിന്നെ വാശി കാണിച്ചില്ല…. ഷീണം കാരണം ആയിരിക്കും മോള് പെട്ടെന്ന് തന്നെ ഉറങ്ങി…… മോളെ ചുമരിനോട് ചേർത്തു കിടത്തി അവൻ പതിയെ തട്ടി കൊടുത്തു….
കട്ടിലിൽ കിടക്കുന്ന ദച്ചു അപ്പോഴും മറ്റേതോ ചിന്തയിൽ ആയിരുന്നു…. അത്ര നേരവും ഉണ്ടായിരുന്ന സന്തോഷം ഒരു നിമിഷം കൊണ്ട് ഇല്ലാതെയാവുന്നത് അവൾ അറിഞ്ഞു… അവളുടെ ഓർമ്മയിൽ മുഴുവൻ തണുപ്പത്ത് നഗ്നയായി വിറച്ചു കിടക്കുന്ന ഒരു പെൺകുട്ടി ആയിരുന്നു…. അനുസരിക്കാതെ വരുമ്പോൾ ഇടുപ്പിൽ കുത്തിയിറങ്ങുന്ന സിഗററ്റിന്റെ പൊള്ളലിന്റെ വേദനയിൽ അലറിക്കരയുന്ന ഒരു പെണ്ണായിരുന്നു….. ഇടുപ്പിൽ ആ പാടുകൾ ഇപ്പോഴുമുണ്ട്…. അത് കണ്ട് വിച്ചൂന് അറപ്പ് തോന്നി കാണുമോ….അവളുടെ ആലോചനകൾ പല വഴി അലഞ്ഞു….
“ദച്ചു….”
വിച്ചൂന്റെ വിളി കേട്ടെങ്കിലും തിരിഞ്ഞു നോക്കാൻ അവൾക്ക് തോന്നിയില്ല…
“ദച്ചു… മോളെ… ഒന്ന് നോക്കെടാ…”
ഇത്തവണ അവന്റെ വിളി കേട്ട് തിരിഞ്ഞു നോക്കാതിരിക്കാൻ അവൾക്കായില്ല.നിറഞ്ഞിരിക്കുന്ന വിചുവിന്റെ കണ്ണുകൾ അവളിൽ വല്ലാത്ത വേദനയുണ്ടാക്കി….
“വേണ്ട വിച്ചു…. തൊടണ്ട എന്നേ…. കൊള്ളില്ല ഞാൻ….. ചീത്തയാ ഞാൻ…. അയാൾ വേറെ പലയിടത്തും അങ്ങനൊക്കെ ചെയ്തിട്ടുണ്ട്…. നിനക്ക് അറപ്പ് തോന്നും വിച്ചു…. അയാൾ എന്നേ….”
എന്തോ പറയാൻ വന്ന ദച്ചുന്റെ വാ അവൻ പൊത്തി…. വേണ്ടെന്ന രീതിയിൽ തലയാട്ടി….. അവൻ അവളുടെ നെറുകിൽ അരുമയായി ചുംബിച്ചു….. പിന്നീട് അവളുടെ മുഖം മുഴുവൻ അവൻ ചുംബനങ്ങളാൽ മൂടി… അവരിരുവരുടെയും കണ്ണുനീരും അവന്റെ ഉമിനീരും അവളുടെ മുഖത്താകേ പടർന്നു……
അവളോട് ഒന്നും പറയാൻ വിച്ചൂന് സാധിച്ചില്ല… എല്ലാത്തിനും കാരണം അവൻ ആണെന്ന് ഒരു വേള തോന്നി പോയി….. വിച്ചു അവളെ പയ്യെ തിരിച്ചു കിടത്തി അവളുടെ ഇടുപ്പിൽ തഴുകി…. പൊള്ളിയ പാടുകളും ചിലയിടത്തു ചെറിയ ചെറിയ തടിപ്പുകളും അവളുടെയാ വെളുത്ത ശരീരത്തിൽ എടുത്തു അറിയാമായിരുന്നു…. അവൻ പതിയെ അവിടേക്ക് ചുണ്ടുകൾ ചേർത്തു വെച്ച് ചുംബിച്ചു…. ചുണ്ടുകൾ വേർപെടുത്താതെ തുടരെ തുടരെ ചുംബിച്ചു….. അവന്റെ ചുംബനചൂടിൽ ദച്ചു മയങ്ങുമ്പോഴും വിച്ചൂന്റെയുള്ളിൽ പകയുടെ കനലുകൾ ആളി കത്താൻ തുടങ്ങിയിരുന്നു…………………. ?
തുടരും…….. ❤️

8 Comments

  1. ഇത്തിരി പൂവ്‌

    അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?

  2. പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???

  3. എന്താ രസം വായിക്കാൻ

    ??❤❤❤

    അടിപൊളി ❤❤?

  4. Adipoli ❤️

  5. Kollaam. Nalla visualisation aanee kadhayude pratheykatha

  6. നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part

  7. നന്നായിട്ടുണ്ട്❤️❤️

Comments are closed.