ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 2 [കിറുക്കി ?] 322

?………………….. ?
ഡ്രസിങ് റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ദച്ചു നോക്കിയത്… വിച്ചു റെഡി ആയി ഇറങ്ങിയതാണ്… ഒരു ലൈറ്റ് പിങ്ക് ഷേഡ് വരുന്ന കുർത്തിയാണ് അവന്റെ വേഷം…. മുടി എപ്പോഴത്തെയും പോലെ മാൻ ബൺ ചെയ്തു വെച്ചിട്ടുണ്ട്…. അവൻ മുന്നിൽ നിന്നു കൈ ഞൊടിച്ചപ്പോഴാണ് ദച്ചു അവനിൽ നിന്നും നോട്ടം മാറ്റിയത്…. അവൻ ഒരു ചിരിയോടെ മോളെയും ദച്ചുനെയുമായി താഴേക്ക് പോയി….
സ്റ്റേയർ ഇറങ്ങി വരുന്ന വിച്ചൂനെയും മോളെയും ദച്ചുനെയും എല്ലാവരും കണ്ണെടുക്കാതെ നോക്കി നിന്നു…. അവിടുത്തെ ദാദി മൂന്ന് പേരെയും കണ്ണ് തട്ടാതെ ഇരിക്കാൻ ഉഴിഞ്ഞിട്ടൂ….
അവിടുത്തെ അലങ്കാരങ്ങൾ കണ്ട് ദച്ചുന്റെ കണ്ണ് തള്ളി…. രാംഗോലിയും ഫാൻസി ലൈറ്റും പൂക്കളും ചിരാതുകളും കൊണ്ട് മുഴുവൻ അലങ്കരിച്ചിരിക്കുന്നു…. ദച്ചുവും അവരോടൊപ്പം ചിരാതുകൾ തെളിയിക്കാൻ കൂടി… മോള് പിള്ളേരുടെ കൂടെ അവിടെയെല്ലാം നടന്നു… പാട്ടും ഡാൻസും ഫയർ വർക്കുകളും എല്ലാമായിട്ട് ആഘോഷമായിരുന്നു അവിടെ മുഴുവൻ….
വിളക്കുകൾ തെളിയിക്കുന്ന സമയത്തു ദച്ചു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അവളെ തന്നെ നോക്കി നിൽക്കുന്ന വിച്ചൂനെ…. അവന്റെ നോട്ടം കണ്ട് വല്ലാതെ ആയ ദച്ചു തിരിഞ്ഞിരുന്നു… അവന്റെ ഒരു നോട്ടം പോലും ഉള്ളിൽ ഉണ്ടാക്കുന്ന വികാരങ്ങൾ വാക്കുകൾക്കതീതമാണ്….. അവന്റെ ഉള്ളിൽ എന്നോട് പ്രണയമുണ്ടോ…. അവന്റെ കണ്ണുകളിലൂടെ ഇപ്പോൾ തനിക് കാണാൻ സാധിക്കുന്നത് പ്രണയം മാത്രമാണ്…. ഒരുപക്ഷെ ഉള്ളിൽ നിറയെ അവൻ ആയത്കൊണ്ട് തോന്നുന്നതാണോ….
ആരോ തട്ടി വിളിച്ചപ്പോഴാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്… അപ്പോഴും മുന്നിലെ കണ്ണാടിച്ചില്ലിലൂടെ അവളെ നോക്കി നിൽക്കുന്ന വിച്ചൂനെ അവൾ കണ്ടിരുന്നു… രണ്ട് പേരുടെയും കണ്ണുകൾ കൊണ്ടുള്ള കളി പിന്നീട് ആഹാരം കഴിക്കുമ്പോഴും എല്ലാവരുമൊന്നിച്ചു ഇരിക്കുമ്പോഴും എല്ലാം തുടർന്ന് പോയി…..
ദച്ചു റൂമിലേക്ക് വന്നു വാതിൽ അടച്ചു…താഴെ വിച്ചൂവും മോളും ഓരോ ഫയർ വർക്ക്‌ കാണുന്ന തിരക്കിലാണ്…..കയിലിരുന്ന ഡ്രൈ ഫ്രൂട്ട് ബോക്സ്‌ ദാദജി കുടുംബത്തിലെ എല്ലാവർക്കും ഗിഫ്റ്റ് കൊടുത്തതാണ്… അത് തുറന്നു ഒരു ഈന്തപ്പഴം എടുത്തു വായിലിട്ടു അവൾ ബോക്സ്‌ മാറ്റിവെച്ചു…. ദുപ്പട്ടയുടെ പിന്ന് ഊരിമാറ്റിയപ്പോഴാണ് ഡോറിൽ മുട്ട് കേൾക്കുന്നത്….
വാതിൽ തുറന്നപ്പോൾ ഒരു ചിരിയോടെ മുന്നിൽ വിച്ചുവാണ്… മോളില്ല കൂടെ… അവൾ എന്തോ ചോദിക്കാൻ വന്നപ്പോഴേക്കും വിച്ചു അവളുടെ വാ പൊത്തി കതകിന്റെ മറവിലേക്ക് നിന്നു… അവളെ ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചു മറു കൈ കൊണ്ട് അവളുടെ വാ പോത്തിപ്പിടിച്ചാണ് അവന്റെ നിൽപ്പ്… അവന്റെ മുഖത്തെ കുസൃതി ചിരിയും ആ കണ്ണുകളും കണ്ട് ദച്ചു അവനെ തന്നെ നോക്കി നിന്നു പോയി….അവനെ തന്നെ കണ്ണെടുക്കാതെ നോക്കുന്ന ദച്ചുനെ കണ്ടാണ് അവനും അവളെ നോക്കുന്നത്…..
അവളുടെ വാ പൊത്തിയിരുന്ന കൈ അവൻ പയ്യെ മാറ്റിയിട്ട് അവളുടെ കവിള്കളിലൂടെ പതിയെ തഴുകി… അവന്റെ തലോടലിലും നോട്ടത്തിലുള്ള കാന്തികതയും നേരിടാനാവാതെ ദച്ചു കണ്ണുകൾ ഇറുക്കിയടച്ചു…. ഒരു കൈ കൊണ്ട് അവളുടെ മുഖത്തൂടെ തഴുകുമ്പോൾ മറു കൈ അവളുടെ അഴിച്ചിട്ടിരുന്ന മുടിയിഴയുടെ ഉള്ളിലൂടെ പിൻകഴുത്തിലേക്ക് ചേർത്തു…. അടച്ചു പിടിച്ചെങ്കിലും അവളുടെ കണ്ണിലൂടെ പായുന്ന നേത്ര ഗോളങ്ങൾ അവനു സ്പഷ്ടമായിരുന്നു….. അവന്റെ കണ്ണുകൾ അവിടെ നിന്നും അവളുടെ പനിനീർദളങ്ങൾ പോലുള്ള അധരങ്ങളിലേക്ക് എത്തി നിന്നു…. ചൂണ്ട് വിരലിനാൽ അവൻ അതിലൊന്ന് അമർത്തി തഴുകിയപ്പോഴേക്കും ദച്ചു കണ്ണുകൾ വലിച്ചു തുറന്നു…..
അവളുടെ കണ്ണുകളിലേക്ക് നോക്കി തന്നെ അവൻ പിൻകഴുത്തിൽ ഉറപ്പിച്ചിരുന്ന കൈ താഴേക്ക് കൊണ്ട് പോയി… നഗ്നമായ പുറത്തുകൂടെ ഇഴഞ്ഞു നീങ്ങുന്ന അവന്റെ കയ്യുടെ മൃദുലത അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു….അവന്റെ കുർത്തിയിലുള്ള അവളുടെ പിടി മുറകാൻ തുടങ്ങി…. പതിയെ അവന്റെ നെഞ്ചിലേക്കവൾ തലചേർത്ത് നിന്നു…

8 Comments

  1. ഇത്തിരി പൂവ്‌

    അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?

  2. പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???

  3. എന്താ രസം വായിക്കാൻ

    ??❤❤❤

    അടിപൊളി ❤❤?

  4. Adipoli ❤️

  5. Kollaam. Nalla visualisation aanee kadhayude pratheykatha

  6. നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part

  7. നന്നായിട്ടുണ്ട്❤️❤️

Comments are closed.