ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 2 [കിറുക്കി ?] 322

“നീ ഉറങ്ങിയില്ലേ…”

“ഇല്ലേട്ടാ… ”

അവൻ എഴുന്നേറ്റ് വിചുനെ കെട്ടിപ്പിടിച്ചു

“താങ്ക്സ് ഏട്ടാ….”

അവൻ പറയുന്ന കേട്ട് വിച്ചൂവും അവനെ ചേർത്ത് പിടിച്ചു

“താങ്ക്സൊ… നിനക്ക് തോന്നുന്നുണ്ടോ എനിക്ക്…..”

അവനെന്തോ പറയാൻ വന്നെങ്കിലും അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല…

“ചീർ അപ്പ്‌ ഏട്ടോ..ഇതിപ്പോ നിന്റെ ന്യൂ ലൈഫ്… Am sure man… എല്ലാം ശെരിയാകും…”

വിച്ചൂവും അവനെ നോക്കി പ്രതീക്ഷയോടെ ചിരിച്ചു

“എന്നാലും ഏട്ടാ ഈ ഹെയർ സ്റ്റൈൽ… ഉഫ് മാൻ ബൺ എല്ലാമായിട്ട് എന്ത് മുടിഞ്ഞ ഗ്ലാമറാടോ താൻ… ജിമ്മിൽ പെറ്റ് കിടക്കുവാണെന്ന് അറിയാനുണ്ട്…ഉഫ് ആ മാഗസിനിലെ കവർ പിക്…. ഗൂസ് ബമ്പ്സ് മാൻ…”

അപ്പുന്റെ എക്സ്പ്രഷൻ കണ്ട് വിച്ചൂന് ചിരി വന്നു

“മോനെ അപ്പുക്കുട്ടാ കൂടുതൽ പൊക്കിയടിക്കണ്ട…. നാളെ തന്നെ ഓഫീസിൽ ജോയിൻ ചെയ്തോണം…”

“But ഏട്ടാ….”

അപ്പു എന്തോ പറയാൻ വന്നപ്പോഴേക്കും വിച്ചു റൂമിൽ നിന്നും ഇറങ്ങി പോയി…. അപ്പുക്കുട്ടൻ വീണ്ടും ബെഡിലേക്ക് ചുരുണ്ടു….

വിച്ചു റൂമിലേക്ക് വന്നപ്പോൾ ദച്ചു കുളി കഴിഞ്ഞു സാരിയുടുക്കുവാണ്…. സാരിയുടെ മുന്താണീ കയ്യിലെടുത്തു പ്ലീറ്റ്സ് നേരെയാകുമ്പോഴാണ് വിച്ചു കേറി വന്നത്…. അവനെ കണ്ടയുടനെ ദച്ചു സാരീ മാറിലേക്ക് ചേർത്തിട്ടു… അവൾക്കാകെ വല്ലാതെ തോന്നി… വാതിൽ അടക്കാൻ മറന്നു പോയതാണ്… അവളൊരു ജാള്യതയോടെ വിച്ചൂനെ നോക്കിയപ്പോൾ അവനു പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമില്ല…. ഷെൽഫിൽ നിന്നും ഫയലെടുത്തു അവളെ നോക്കുക കൂടി ചെയ്യാതെ അവൻ ഓഫീസ് റൂമിലേക്ക് കയറി

ഓഫീസ് റൂമിലേക്ക് കയറിയ ഉടനെ വിച്ചു ശ്വാസം ആഞ്ഞു വിട്ടു…. പെട്ടെന്ന് ജഗിൽ നിന്നും വെള്ളമെടുത്തു കുടിച്ചു… അവനു വല്ലാത്ത പരവേശം തോന്നി…. എന്നാലും ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു…. ജോലിയിൽ മുഴുകിയെങ്കിലും ആ ദൃശ്യം മിഴിവോടെ അവന്റെ ഉള്ളിൽ തെളിഞ്ഞു നിന്നു..

ജോലി കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ദച്ചു അന്നുമോൾക്ക് കഥ വായിച്ചു കൊടുക്കുവാണ്… അന്നുമോളെക്കാളും കഥ വായിക്കുമ്പോഴുള്ള ദച്ചുന്റെ എക്സ്പ്രഷൻ ആണ് വിച്ചു നോക്കിക്കണ്ടത്…. ദച്ചു അങ്ങോട്ടേക്ക് നോക്കിയപ്പോഴേക്കും അവൻ നോട്ടം മാറ്റി അവരുടെ അടുത്തേക്ക് ചെന്നു

“നാളെ ഒരു യാത്ര ഉണ്ട്….രാജസ്ഥാനിലേക്ക്,…കുറച്ചു ബിസിനെസ്സ് റിലേറ്റഡ് കാര്യത്തിനാണ്… പിന്നെ ദാദാജിയുടെ വീട്ടിലേക്ക് പോകണം…. അവിടേക്ക് പോയിട്ട് കുറച്ചായി…. മോളെ കാണാതെ അത്ര ദിവസം പറ്റില്ല… നീയും മോളും വരണം…. നാളെ ഒരു പത്തു മണി ആകുമ്പോഴേക്കും പുറപ്പെടണം…. ജെറ്റ് അറേഞ്ച് ചെയ്തിട്ടുണ്ട് യാത്രക്ക് .. അതിലാ പോകുന്നത്….മോളുടെ ഡ്രെസ്സും മറ്റും കാര്യങ്ങളെല്ലാം പാക്ക് ചെയ്യണം…..”

പറഞ്ഞു കഴിഞ്ഞു വിച്ചു അവളെ നോക്കി… ദച്ചു തലയാട്ടി ഓക്കേ പറഞ്ഞപ്പോൾ വിച്ചു അവിടെ നിന്നും പോയി…. ദച്ചൂന് വല്ലാത്ത സന്തോഷം തോന്നി… മോളുടെയും വിച്ചൂന്റെയും കൂടെ കുറച്ചു നിമിഷങ്ങൾ….അവൾ അത് ഒരുപാട് ആഗ്രഹിച്ചിരുന്നു…..

“ഡീ കള്ളി പെണ്ണെ നമ്മൾ നാളെ ടാറ്റാ പോകുവാണോ….”

8 Comments

  1. ഇത്തിരി പൂവ്‌

    അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?

  2. പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???

  3. എന്താ രസം വായിക്കാൻ

    ??❤❤❤

    അടിപൊളി ❤❤?

  4. Adipoli ❤️

  5. Kollaam. Nalla visualisation aanee kadhayude pratheykatha

  6. നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part

  7. നന്നായിട്ടുണ്ട്❤️❤️

Comments are closed.