ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 2 [കിറുക്കി ?] 322

അവന്റെ മറുപടി കേട്ട് കാർത്തികക്ക് വല്ലാതെ ദേഷ്യം വന്നു…
“വാടാ…”
അർജുനെയും വിളിച്ചു കൂടുതൽ ഒന്നും പറയാതെ അവൻ പോയി
“ആരാടാ അവൾ…”
അർജുൻ തിരിഞ്ഞു നോക്കി വിഹാനോട് ചോദിച്ചു
“കാർത്തിക പ്രഭാകർ ആ കീർത്തിടെ അനിയത്തി….”
അർജുൻ ഒരു പുച്ഛത്തോടെ പറഞ്ഞപ്പോൾ ആ പുച്ഛം അർജുനിലേക്കും പടർന്നു…..
“ഏതാടി അവൻ…. ക്യൂട്ട് ആൻഡ് ഹാൻഡ്‌സം….”
കൂട്ടുകാരിയുടെ ചോദ്യം കേട്ടാണ് കാർത്തിക ചിന്തയിൽ നിന്നും ഉണർന്നത്
“ആഹ് ഇത് വിഹാൻ വദേരാ….”
“ഓഹ് വിദ്യുതിന്റെ അനിയൻ അല്ലെ… മം.. അനിയനും മോശമൊന്നുമല്ല…. പക്ഷെ വിദ്യുത്… He is the real man… ഫോബ്‌സിലെ ഇന്റർവ്യൂ…. എന്തായിരുന്നു അത്…His attitude.. Look….that hair….”
“ഷട്ട് അപ്പ്‌ അമൃത…. ഇനഫ്…. വേണ്ട അവനെയാ കണ്ണിലൂടെ നീ നോക്കണ്ട… നീയെന്നല്ല ഒരുത്തിയും…. അവൻ എന്റെയാ… എന്റെ മാത്രം…. അവന്റെ എല്ലാം എനിക്കുള്ളതാ…. അവന്റെ കൈകൾ എന്നേ മാത്രം തലോടാനുള്ളതാ…. അവന്റെ നാവിൽ നിന്നും എനിക്കായിട്ടുള്ള വാക്കുകൾ വന്നാൽ മതി…. എന്നേ വർണിച്ചാൽ മതിയവൻ….അവന്റെ ചുണ്ടുകൾ എനിക്കുള്ളതാ…. എല്ലാം….എനിക്ക് മാത്രം….”
ഒരു ഭ്രാന്തിയെ പോലെ പുലമ്പുന്ന കാർത്തികയെ കണ്ട് ഭയം തോന്നിയെങ്കിലും അമൃത വിട്ട് കൊടുത്തില്ല
“നീ എന്നേ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല… നീ ഇപ്പൊ നിന്റേതാവണം എന്ന് പറഞ്ഞു നടക്കുന്ന വിദ്യുത്തിന് ഇപ്പൊ ഒരു ഭാര്യ ഇല്ലേ…. ഒരു കുഞ്ഞില്ലേ… നിന്നെയും നിന്റെ വീട്ടുകാരെയും കണ്ണിനു കണ്ടൂടാത്ത അവനെ നീ എങ്ങനെ സ്വന്തമാക്കുമെന്ന…”
അമൃത ചോദിച്ചപ്പോൾ കാർത്തിക അവളെ ഒരു പുച്ഛത്തോടെ നോക്കി….
“ഭാര്യയും കുഞ്ഞും… ഹും…. അഷ്ടിക്ക് വകയില്ലാത്ത അവളെയും ആ നരുന്തിനെയും ഇല്ലാതാക്കാൻ എന്താ ഇത്ര പാട്… പിന്നെ എന്റെ കാൽചുവട്ടിൽ അവനെ എത്തിക്കാൻ എനിക്കറിയാം…. കീർത്തി അല്ല ഞാൻ…. സ്വന്തമാക്കിയിരിക്കും ദിവസങ്ങൾ പോകും തോറും എന്നേ ഭ്രാന്ത് പിടിപ്പിക്കുന്ന അവനെ… എന്റേതായിരിക്കും……”
അതും പുലമ്പി പോകുന്ന കാർത്തികയെ കണ്ട് അമൃതക്ക് പുച്ഛം തോന്നി….
?…………………………… ?
വോഡ്ക ഗ്ലാസിലേക്ക് കുറച്ചൊഴിച്ചു പതിയെ സിപ്പ് ചെയ്യുവാണ് പ്രഭാകർ മേനോൻ…. വിമല ഒരു പാത്രത്തിൽ കട്ട് ചെയ്ത ഫ്രൂട്സുമായി അവിടേക്ക് വന്നു അയാൾക്ക് കൊടുത്തു….
“എന്താ ഏട്ടാ ഇനിയുള്ള പ്ലാൻ… ആ ദാരിദ്രവാസി പെണ്ണിനെ അമരാവതിയിൽ നിന്നും പുറത്താക്കാൻ എന്തെങ്കിലും പ്ലാൻ നോക്കുന്നുണ്ടോ….”

8 Comments

  1. ഇത്തിരി പൂവ്‌

    അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?

  2. പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???

  3. എന്താ രസം വായിക്കാൻ

    ??❤❤❤

    അടിപൊളി ❤❤?

  4. Adipoli ❤️

  5. Kollaam. Nalla visualisation aanee kadhayude pratheykatha

  6. നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part

  7. നന്നായിട്ടുണ്ട്❤️❤️

Comments are closed.