ദച്ചു കണ്ണാടിയിലൂടെ അവനെ തന്നെ നോക്കി മൂളി… അത്ര അടുത്ത് നിൽക്കുന്നുന്നത് കൊണ്ട് അവന്റെ ചൂടുള്ള നിശ്വാസം അവളുടെ പിൻ കഴുത്തിൽ ഏൽക്കുന്നുണ്ട്…. അവൾക്ക് ശരീരമാകെ കോരിത്തരിക്കുന്ന പോലെ തോന്നി…. മുടിയിഴകൾ അഴിക്കുമ്പോൾ അവന്റെ വിരലുകൾ അവളുടെ നഗ്നമായ പുറത്ത് തലോടി പോകുമ്പോൾ വല്ലാത്തൊരു അനുഭൂതി ദച്ചൂന് തോന്നി…. അവൾ സ്കർട്ടിൽ കൈ ചുരുട്ടി പിടിച്ചു കണ്ണുകൾ അടച്ചു
“ഇപ്പൊ ശെരിയായി….”
അവൻ മുടി മുഴുവൻ അഴിച്ചിട്ടു….
“മുന്നേ ആയിരുന്നു കുറച്ചുകൂടെ ഭംഗി…..”
അവൻ ഒരു കള്ളചിരിയോടെ പറയുന്ന കെട്ടവൾ കണ്ണ് മിഴിച്ചു അവനെ നോക്കി
വിച്ചു ടേബിളിൽ ഇരുന്ന കുങ്കുമചെപ്പ് എടുത്തു അതിൽ നിന്നും സിന്ദൂരം അവളുടെ നെറുകയിൽ ചാർത്തി…..
“അതെ ഈ സിന്ദൂരം തൊടുന്നത് ഭർത്താവിന്റെ ആയുസ്സിന് വേണ്ടിയാണന്നല്ലേ പറയുന്നത്…. റിസ്ക് എടുക്കണ്ട….”
അവൻ സിന്ദൂരം പറ്റിയിരുന്ന വിരൽ തുമ്പ് അവളുടെ മൂക്കിൻ തുമ്പിൽ തട്ടിച്ചു പറഞ്ഞു…. അവളുടെ കണ്ണുകൾ നിറഞ്ഞെങ്കിലും വല്ലാത്ത സന്തോഷം തോന്നി…. ഉള്ളിൽ നാണത്തിന്റെ മൊട്ടുകൾ വിടരാൻ തുടങ്ങി
“You are blushing Mrs Dhruvika Vidyuth….”
അവനത് പറഞ്ഞപ്പോഴും അവന്റെ കാപ്പിക്കണ്ണുകളിൽ കുടുങ്ങി കിടക്കുവായിരുന്നു ദച്ചു………….
വിച്ചുന്റെ കാപ്പിക്കണ്ണുകളിൽ സ്വയം നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് പിറകിൽ നിന്ന് ബഹളം കേൾക്കുന്നത്…. അവിടുത്തെ കുട്ടിപ്പട്ടാളം അന്നുമോളെയുമായി റൂമിലേക്ക് വന്നതാണ്…. അമ്മയെ കാണണമെന്നും പറഞ്ഞു വാശി പിടിച്ചു വന്നതാണെത്രെ അമ്മേടെ കുറുമ്പി പെണ്ണ്…. ദച്ചു നോക്കിയപ്പോൾ കവിളൊക്കെ വീർപ്പിച്ചു പിടിച്ചിട്ടുണ്ട്….. വിച്ചുവും പണ്ട് അങ്ങനെ ആയിരുന്നു…. പിണങ്ങി കഴിഞ്ഞാൽ കവിളങ് വീർപ്പിക്കും….അതോർത്തപ്പോൾ ദച്ചൂന് ചിരി വന്നു….”അമ്മയോട് മോള് ചെന്തയാ…. അന്നൂന്റെ കൂടെ കളിക്കാൻ വന്നില്ലല്ലോ…”
“അച്ചോടാ വാവേ അമ്മ വരാൻ തുടങ്ങിയപ്പോ അന്നു മോളിങ് വന്നില്ലേ….”
ദച്ചു അന്നു മോളുടെ കവിളിൽ നോവാതെ കടിച്ചു
അപ്പോഴേക്കും അന്നു മോളൊരു ചിരിയോടെ അവളുടെ നെഞ്ചിലേക്ക് ചേർന്നു…
“നിങ്ങൾ ഇവിടെ ഇരിക്ക്….റെഡി ആയിട്ട് നമുക്ക് ഒന്നിച്ചു താഴത്തേക്ക് പോകാം…”
വിച്ചു ഡ്രെസ് എടുത്തു ഡ്രസിങ് റൂമിലേക്ക് നടന്നു… അന്നുക്കുട്ടീ ദച്ചുന്റെ മൂക്കിന്റെ തുമ്പിൽ തൊട്ട് ചിരിയോടെ അവളെ നോക്കി…. അപ്പോഴാണ് ദച്ചുവും കണ്ണാടിയിൽ നോക്കിയത്… അവളൊരു ചിരിയോടെ സിന്ദൂരം തുടച്ചു കളഞ്ഞു മോളെ ചേർത്തു പിടിച്ചു കുറുമ്പിയുടെ വിശേഷം പറച്ചില് കേട്ടു…
?/////////////////////////////?
ഒരു ഫ്രണ്ടിന്റെ കല്യാണത്തിന് കൊച്ചിയിലെത്തിയതാണ് വിഹാൻ… അവന്റെ ഫ്രണ്ട് അർജുന്റെ കൂടെ മാളിൽ ചുമ്മാ കറങ്ങി നടന്നപ്പോഴാണ് പിറകിൽ നിന്നാരോ വിളിക്കുന്നത്….
“വിഹാൻ താനെന്താ ഇവിടെ….”
മുന്നിൽ നിന്നു ചോദിക്കുന്നവളെ കണ്ട് അവനു വിറഞ്ഞു കയറിയെങ്കിലും അവൻ മാക്സിമം കൺട്രോൾ ചെയ്തു
“പ്രഭാകർ മേനോന്റെ പേരിൽ ലുലു മാൾ എഴുതിവെച്ചോ…അല്ല അങ്ങേരുടെ മോള് വരുന്നവരുടെയും പോകുന്നവരുടെയും ലിസ്റ്റ് എടുക്കുന്നത് കൊണ്ട് ചോദിച്ചതാ…”
അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?
പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???
എന്താ രസം വായിക്കാൻ
??❤❤❤
അടിപൊളി ❤❤?
Adipoli ❤️
Super
Kollaam. Nalla visualisation aanee kadhayude pratheykatha
നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part
നന്നായിട്ടുണ്ട്❤️❤️