ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 2 [കിറുക്കി ?] 322

“നമ്മുടെ പോലെയല്ല… ദീപാവലി ഇവിടുത്തെ വലിയ ആഘോഷമാ… അതിന്റെയ ഈ ഒരുക്കങ്ങൾ…”
വിച്ചു പറഞ്ഞപ്പോൾ ദച്ചുവും അതാണ് ചിന്തിച്ചത്…. അവരെ ഫ്രഷ് ആകാൻ റൂമിലേക്ക് കൊണ്ട് വന്നു… റൂമിൻറെ കാര്യം പിന്നെ പറയണ്ടല്ലോ… ഫ്രഷ് ആയി ഉച്ച ഭക്ഷണവും കഴിഞ്ഞു ദച്ചുവും മോളും യാത്രക്ഷീണം കാരണം ഒന്ന് മയങ്ങി…. ദച്ചു ഉണർന്നപ്പോൾ വൈകുന്നേരം അഞ്ചു മണി കഴിഞ്ഞിരുന്നു….അവൾ ബാൽക്കണി വാതിൽ തുറന്നു നോക്കിയപ്പോൾ കണ്ടു താഴെയാകെ ദീപങളാൽ അലങ്കരിച്ചിരിക്കുന്നു…. ചെറുതായി ഇരുട്ട് പടർന്നിരിക്കുന്നു….അത്കൊണ്ട് തന്നെ വല്ലാത്ത ഭംഗി തോന്നി
ദച്ചു റൂമിലേക്ക് തിരിച്ചു വന്നു മോളെ എണീപ്പിച്ചു… ഫ്രഷ് ആയി കൊണ്ട് വന്നപ്പോൾ വിച്ചു റൂമിലുണ്ട്
“ദേ നിങ്ങൾക്കുള്ള ഡ്രസ്സാ…. നമ്മൾ ഇങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ എടുത്തു വെച്ചതാ…താഴെ കുറച്ചു കഴിയുമ്പോ ആഘോഷങ്ങൾ തുടങ്ങും…”
ദച്ചു കവർ അവന്റെ കയ്യിൽ നിന്നും വാങ്ങി… അന്നുമോളുടെ ഡ്രസ്സാണ് ആദ്യം എടുത്തത്… പീച്ച് നിറത്തിലെ ഷോർട് ചോളിയും പാവാടയും സ്കൈ ബ്ലൂ ഹെവി വർക്ക്‌ ചെയ്ത ദുപ്പട്ടയുമാണ്…. ദച്ചു മോൾക്കത് ഇട്ട് കൊടുത്തു… ദുപ്പട്ടാ ഒരു സൈഡിൽ കുത്തി മറുവശത്തൂടെ മുന്നിലേക്കിട്ടു…മുടി എപ്പോഴത്തെയും പോലെ രണ്ട് സൈഡിലും കെട്ടി കുട്ടി മേക്കപ്പ് ചെയ്തു…..
“വിച്ചു ദേ നോക്കിക്കെ….”
ദച്ചു വിളിച്ചു പറഞ്ഞപ്പോഴാണ് വിച്ചു ലാപ്പിൽ നിന്നും മുഖം ഉയർത്തി നോക്കുന്നത്
“Oh my darling❤️… പപ്പേടെ മോള് വലിയ പെണ്ണായല്ലോ… ഇനീപ്പോ പപ്പേടെ ബിസിനെസ്സ് നോക്കി നടത്താൻ ആളായല്ലോ…. മിസ്സ് അനാർക്കലി വിദ്യുത് വഡെരാ…. CEO ഓഫ് VV ഗ്രൂപ്പ് ഓഫ് കമ്പനിസ്… അല്ലേടി കള്ളി…”
“ആണ് പപ്പേ…”
അന്നു മോളുടെ തലയാട്ടാൽ കണ്ട് ദച്ചു ഒരു ചിരിയോടെ അവളെ എടുത്തു…
“അയ്യടാ എന്തറിഞ്ഞാ പെണ്ണെ നീ ഈ കുഞ്ഞിത്തല കുലുക്കുന്നെ…”
അപ്പോഴാണ് വിച്ചന്റെ രണ്ട് കസിൻസ് അവിടേക്ക് വന്നത് ഒരാൾ അന്നുനെ താഴേക്ക് കൊണ്ട് പോയി… അടുത്തയാൾ ദച്ചുനെ ഒരുക്കാൻ വന്നതാണ്‌… വിച്ചു അപ്പോൾ കാൾ ചെയ്യാൻ താഴേക്ക് പോയി… മോളുടെ അതെ ഡ്രസ്സ്‌ തന്നെയാണ്‌ അവൾക്കും… ഡ്രസ്സ്‌ ചെയ്ത് വന്നപ്പോൾ ആ കുട്ടി മേക്കപ്പ് ചെയ്തു കൊടുത്തു…. അതിന്റെ കൂടെ കുന്ദൻ സ്റ്റോണിന്റെ മാലയും വളയും കമ്മലും ഇട്ടു…
ആ കുട്ടി താഴേക്ക് പോയപ്പോഴാണ് ദച്ചു കണ്ണാടിയുടെ മുന്നിൽ നിന്ന് നോക്കിയത്… കൊള്ളാം ഭംഗിയുണ്ട്… ഉടുപ്പ് സ്ലീവ് ലെസ്സാണ്… അതാണ് ഉടുപ്പിന് ഭംഗി…. ചോളി ഷോർട് ആയത്കൊണ്ട് അവൾ ദുപ്പട്ട വയറു കാണാത്ത രീതിയിൽ നന്നായി മറച്ചിട്ടു…. തിരിഞ്ഞു നോക്കിയപ്പോഴാണ് അത് കണ്ടത്..ബാക്കിൽ ചോളിക്ക് നല്ല ഇറക്കമുണ്ട്…. സ്ട്രിങ്സ് കെട്ടിയാണ് ഉറപ്പിച്ചിരിക്കുന്നത്…. മുടി പിന്നി മുന്നിലേക്ക് ഇട്ടതുകൊണ്ട് പുറം ഭാഗം അത്രയും നഗ്നമാണ്…
പെട്ടെന്നാണ് വിച്ചു റൂമിലേക്ക് കയറി വന്നത്… ദച്ചു പെട്ടെന്ന് എഴുന്നേറ്റ് അവനു നേരെ നിന്നു…. അവൾക്കെന്തോ ജാള്യത തോന്നി….
“എന്താ ദച്ചു… Any problem…”
അവളുടെ പരുങ്ങൽ കണ്ട് അവൻ ചോദിച്ചു….
“ഒന്നുല്ല വിച്ചു….”
“ദച്ചു…..നീ കണ്ണാടിയുടെ മുന്നിലാ തിരിഞ്ഞു നിൽക്കുന്നത്…”
വിച്ചു ഒരു ചിരിയോടെ പറഞ്ഞപ്പോഴാണ് അവളും അത് ശ്രദ്ദിക്കുന്നത്…. വിച്ചു അവളുടെ അടുത്തേക്ക് വന്നു അവളെ കണ്ണാടിയുടെ മുന്നിലേ ചെയറിലേക്ക് ഇരുത്തി
“ഡ്രസ്സ്‌ ഇഷ്ടായോ…”
അവൻ മുന്നിലേക്ക് പിന്നി ഇട്ടിരുന്ന അവളുടെ മുടി പിറകിലേക്ക് എടുത്തിട്ടു… അത് ഓരോ ഇഴകളായി അവൻ അഴിക്കാൻ തുടങ്ങി
“മം…”

8 Comments

  1. ഇത്തിരി പൂവ്‌

    അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?

  2. പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???

  3. എന്താ രസം വായിക്കാൻ

    ??❤❤❤

    അടിപൊളി ❤❤?

  4. Adipoli ❤️

  5. Kollaam. Nalla visualisation aanee kadhayude pratheykatha

  6. നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part

  7. നന്നായിട്ടുണ്ട്❤️❤️

Comments are closed.