ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 2 [കിറുക്കി ?] 322

കുറച്ചു സമയം കൂടെ അവിടെ ഇരുന്നിട്ട് വിച്ചു ദച്ചുനെയും മോളെയുമായി അവരുടെ കൂടാരത്തിലേക്ക് വന്നു…. അപ്പോഴേക്കും അവർക്കുള്ള ഫുഡ്‌ അവിടെ എത്തിയിരുന്നു…. ദച്ചുനും വിച്ചൂനും ട്രെഡിഷണൽ രാജസ്ഥാനി താലിയും മോൾക്ക് ആപ്പിൾ കഷ്ണങ്ങൾ ആക്കിയതും പാലുമായിരുന്നു കൊണ്ട് വന്നത്….
അച്ഛനും അമ്മയും വേറെ കഴിക്കുന്നത് കണ്ട് അന്നു മോളവരെ നോക്കി… കയ്യിലിരുന്ന അപ്പിൾ മാറ്റിവെച്ചു വിച്ചുന്റെ അടുത്തേക്ക് ചെന്നു
“പപ്പാ മോൾക്ക് വേനം…”
“വേണ്ട വിച്ചു മോൾക്ക് ടേസ്റ്റ് പിടിച്ചില്ലെങ്കിലോ…”
ദച്ചു പറഞ്ഞതുകേട്ട വിച്ചു അവളെ ഒന്ന് കണ്ണിറുക്കി കാണിച്ചു താലി പ്ലേറ്റിലെ ലാവുഞ്ചി കുറച്ചു തോട്ടെടുത്തു മോളുടെ നാക്കിൽ വെച്ച് കൊടുത്തു…. പച്ച മാങ്ങ കൊണ്ടുള്ള ഒരു കറിയാണത്… അന്നുമോളുടെ ഭാവത്തിൽ നിന്നും ആൾക്കത് നന്നായിട്ട് പിടിച്ചെന്ന് ദച്ചൂന് മനസിലായി…. വിച്ചു അവളെ നോക്കി എങ്ങനുണ്ടെന്ന മട്ടിൽ പിരികം പൊക്കി കാണിച്ചു….
പ്ലേറ്റിലെ റൊട്ടിയും റൈസും സമൂസയും ഖാദി പക്കൊറായും പനീർ മസാലയും ദാഹി വടയും അവസാനം ഗുലാബ് ജാമുൻ വരെ അച്ഛനും മോളും കാലിയാക്കി…. ദച്ചു ഇരുന്ന് നുള്ളി പെറുക്കുന്ന കണ്ട വിച്ചു അവളുടെ തലക്കിട്ടു ഒന്ന് കൊടുത്തിട്ട് മോളെയുമായി കൈ കഴുകിയിട്ടു വന്നു….
ദച്ചു കൈ കഴുകി കഴിഞ്ഞു ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും അവർ രണ്ടും കിടന്നിരുന്നു…. ദച്ചു മോളുടെ ഇപ്പുറത്തെ സൈഡിലായി വന്നു കിടന്നു… പപ്പയും അമ്മയും അപ്പുറവും ഇപ്പുറവും കിടക്കുന്നത് കണ്ട് അന്നു കുട്ടി ആകെ സന്തോഷത്തിലാണ്…. തണുപ്പ് ആണെങ്കിലും ഉറങ്ങാതെ രണ്ട് പേരുടെയും നടുക്ക് കിടന്ന് കളിക്കുവാണ്…. കുറച്ചു സമയം കഴിഞ്ഞു അനക്കമൊന്നും ഇല്ലാത്തത് കൊണ്ടാണ് ഫോണിൽ ബിസി ആയിരുന്ന വിച്ചു സൈഡിലേക്ക് നോക്കിയത്…. അമ്മയും മോളും കെട്ടിപ്പിടിച്ചു ഉറങ്ങി കഴിഞ്ഞിരുന്നു….. വിച്ചു മോളുടെ നെറ്റിയിലേക്ക് ഒരുമ്മ കൊടുത്തു….അതെ വാത്സല്യത്തോടെ ദച്ചുന്റെ നെറുകയിലും ചുണ്ട് ചേർത്തു അവരെ ചേർത്തു പിടിച്ചു അവനും ഉറക്കത്തിലേക്ക് വീണു…..

8 Comments

  1. ഇത്തിരി പൂവ്‌

    അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?

  2. പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???

  3. എന്താ രസം വായിക്കാൻ

    ??❤❤❤

    അടിപൊളി ❤❤?

  4. Adipoli ❤️

  5. Kollaam. Nalla visualisation aanee kadhayude pratheykatha

  6. നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part

  7. നന്നായിട്ടുണ്ട്❤️❤️

Comments are closed.