ദച്ചുനെ നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്ന വിച്ചൂനെ കണ്ടാണ് അന്നു മോള് ഉറക്കത്തിൽ നിന്നും എണിക്കുന്നത്…. മോളെണീറ്റത് കണ്ട വിച്ചു അവളെയും അവന്റെ നെഞ്ചിലേക്ക് ചേർത്തു…. മോളെ ദച്ചു അവളിലേക്ക് ചേർത്തു പിടിച്ചപ്പോൾ വിച്ചു രണ്ട് പേരെയും തന്നിലേക് ചേർത്തു…..
“അതെ വാ നമുക്ക് പുറത്തേയ്ക്ക് പോകാം….”
വിച്ചു അവരെ രണ്ട് പേരെയും ചേർത്തു പിടിച്ചു കൂടാരത്തിനു പുറത്തേയ്ക്ക് വന്നു… അവിടെ പ്രതേകം സജ്ജീകരിച്ച സ്ഥലത്ത് ഫയർ പ്ലെസിന് ചുറ്റും വലിയൊരു വട്ടത്തിൽ ക്രമീകരിച്ച കസേരകളിൽ അന്നത്തെ അവിടുത്തെ ഗസ്റ്റുകൾ ഇരിക്കുന്നുണ്ട്….. ഫയർ പ്ലെസിനടുത്തു രാജസ്ഥാൻ രീതിയിലുള്ള നൃത്തം രണ്ട് പേര് ചെയ്യുന്നുണ്ട് ….. മിറർ വർക്ക് ചെയ്ത അവരുടെ ഡ്രെസ് തിളങ്ങുന്നുണ്ട്…..അതിനടുത്തു അതിന്റെ പാട്ട് പാടാനും ഇൻസ്‌ട്രുമെന്റ് വായിക്കാനും കുറച്ചു പേരുണ്ട്…..
വിച്ചു മോളെയും ദച്ചുനെയുമായി അവിടേക്ക് ചെന്നിരുന്നു…. നൃത്തം ചെയ്യുന്നവർ കറങ്ങി കറങ്ങി കളിക്കുമ്പോൾ അതിനോടൊപ്പം കറങ്ങുന്ന അവരുടെ വലിയ വസ്ത്രങ്ങളും മറ്റും വല്ലാത്ത ഭംഗി ആയിരുന്നു……..അന്നു മോള് അത്ഭുതത്തോടെ അതൊക്കെ നോക്കിയിരിക്കുന്നുണ്ട്…. ദച്ചുനും അതൊക്കെ പുതുമ ഉള്ളതായിരുന്നു….അവിടുത്തെ ജോലിക്കാർ അവിടെ ഇരിക്കുന്നവർക്ക് ചൂടുള്ള ചായ കൊടുക്കുന്നുണ്ട്… അതും കുടിച്ചു അവിടെ ഇരിക്കുന്നത് ഒരു പ്രത്യേക അനുഭൂതി ആയിരുന്നു…. മോള് വിച്ചുന്റെ നെഞ്ചിൽ ചാരിയിരുന്നു എല്ലാം കാണുവാണ്…. ദച്ചൂന് വല്ലാതെ തണുക്കുന്ന പോലെ തോന്നി…അവൾ കൈ രണ്ടും കൂട്ടിപ്പിടിച്ചിരുന്നപ്പോൾ വിച്ചു അവളേ നെഞ്ചിലേക്ക് ചേർത്തു
“തണുക്കുന്നോ…. അകത്തു പോണോ..”
അവൻ ചോദിച്ചപ്പോൾ വേണ്ടെന്ന് തലയാട്ടി അവന്റെ നെഞ്ചിലേക്ക് ഒന്നുടെ ചേർന്നിരുന്നു … അവളെയും മോളെയും ചേർത്തു പിടിക്കുമ്പോൾ വിച്ചുന്റെ മനസിലും പുതിയ ഒരു വസന്തകാലം നാമ്പിടാൻ തുടങ്ങിയിരുന്നു….ഒരിക്കൽ താൻ ഏറെ പ്രതീക്ഷയോടെ ടെ കാത്തിരുന്നിട്ടും സംഭവിക്കാതെ പോയ വസന്തകാലം….. ?
അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?
പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???
എന്താ രസം വായിക്കാൻ
??❤❤❤
അടിപൊളി ❤❤?
Adipoli ❤️
Super
Kollaam. Nalla visualisation aanee kadhayude pratheykatha
നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part
നന്നായിട്ടുണ്ട്❤️❤️