പിന്നെ കുറച്ചു സമയം രണ്ട് പേരും ഒന്നും മിണ്ടിയില്ല… അവൻ തന്നെയാണ് നോക്കുന്നതെന്നറിഞ്ഞ ദച്ചു പെട്ടെന്ന് ഗുഡ് ന്യ്റ്റ് പറഞ്ഞു ഫോൺ വെച്ചു…. മോളുടെ അടുത്ത് വന്നു കിടന്നു….
“എടി കളിപ്പെണ്ണേ അച്ഛൻ വിളിച്ചത് വല്ലതും nee അറിഞ്ഞോ…”
പതുക്കെ മോളോട് പറഞ്ഞു മോളെ ചേർത്തു പിടിച്ചു ദ്രുവി ഉറങ്ങി…
പിറ്റേന്നു ഉച്ചയോടെ അടുത്താണ് വിച്ചു അവിടേക്ക് വന്നത് …ഉച്ചഭക്ഷണവും കഴിഞ്ഞു അവിടെ നിന്നും ഇറങ്ങി…. അന്നു മോള് വാവയെ കാണാൻ വരാമെന്നും പറഞ്ഞാണ് പോന്നത്…. കാറിലൂടെ പോകുമ്പോൾ അച്ഛനും മോളും അവരുടെ ലോകത്താണ്…. തന്നെ ഒന്ന് ശ്രദ്ദിക്കുന്നത് പോലുമില്ല… ദച്ചൂന് വല്ലാത്ത വിഷമം തോന്നി…. പിന്നെ ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞതോ….. അവൾ പുറത്തേക്ക് കണ്ണും നട്ടിരുന്നു
രാജസ്ഥാൻ മരുഭൂമിയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്….. റോഡിന്റെ രണ്ട് സൈഡിലും മരുഭൂവാണ്….. തരിശ് നിലവും അവിടെ അങ്ങിങായി കാണുന്ന മുൾച്ചെടിയും…. ആദ്യമായാണ് അത്തരമൊരു കാഴ്ച ദ്രുവി കാണുന്നത്…. ഇപ്പോൾ കിലോമീറ്ററുകളോളം ഇത് തന്നെയാണ് കാണുന്നത്….. സൂര്യൻ അസ്‌തമിക്കാറായി….. തണുപ് കൂടി വരുന്നുണ്ട്….
വണ്ടി മെയിൻ റോഡിൽ നിന്നും മരുഭൂമിയിലേക്കുള്ള ഒരിടവഴി കയറി…. ഈ യാത്ര ഇതെങ്ങോട്ടാണെന്ന് ദ്രുവി അതിശയിച്ചു…. കുറച്ചു കഴിഞ്ഞപ്പോൾ വഴിയുടെ അറ്റത്തു കൂടാരങ്ങൾ പോലെ കാണാൻ തുടങ്ങി…. കാറു നിർത്തി അവിടെയിറങ്ങി… ഒരു ചെറിയ കുടില് പോലെയുള്ള സ്ഥലത്താണ് റിസപ്ഷൻ ഏരിയ…..അവിടെ എന്തോ പറഞ്ഞിട്ട് അകത്തേക്ക് നടന്നു…. വിശാലമായ മരുഭൂമിയിൽ കുറെയധികം ക്യാൻവാസ് കൂടാരങ്ങൾ…. ഓരോ കൂടാരത്തിനും നമ്പർ ഉണ്ട്….. റിസപ്ഷനിൽ നിന്നും വന്നെയാൾ അവർക്കുള്ള കൂടാരത്തിലേക്ക് അവരെ കൊണ്ട് വന്നാക്കി….
അകത്തേക്ക് കയറിയപ്പോൾ ദ്രുവി അതിശയിച്ചു പോയി…. ക്യാൻവാസ് കൂടാരം ആണെങ്കിലും ടൈൽസ് പാകിയ തറയും വലിയൊരു ബെഡും എസിയും പിന്നെ ഉറപ്പുള്ള ഭിത്തികളോട് കൂടിയ വിശാലമായ ബാത്രൂംമും….. മരുഭൂമിയിൽ ഇങ്ങനൊരു താമസം… ദ്രുവിക്ക് വല്ലാത്തൊരു അത്ഭുതം തോന്നി…. എങ്കിലും ഇതൊന്നും പൂർണമായി ആസ്വദിക്കാൻ അവൾക്ക് കഴിഞ്ഞില്ല….. അച്ഛനും മോളും ഇപ്പോഴും പുറത്തു നിന്നും കാഴ്ചകൾ കാണുവാണ്…. ദ്രുവി ഒന്ന് ഫ്രഷ് ആയി വന്നു ബെഡിലേക്ക് കിടന്നു….വല്ലാത്ത തണുപ്പ് ആയത്കൊണ്ട് അവൾ പുതപ്പിലേക്ക് നൂണ്ട് കയറി കണ്ണടച്ച് കിടന്നു…. ആ കിടപ്പിൽ ഉറക്കവുമായി
കുറെ സമയം ആരോ തട്ടി വിളിക്കുന്ന പോലെ തോന്നി നോക്കിയപ്പോൾ വിച്ചു ആണ്
അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?
പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???
എന്താ രസം വായിക്കാൻ
??❤❤❤
അടിപൊളി ❤❤?
Adipoli ❤️
Super
Kollaam. Nalla visualisation aanee kadhayude pratheykatha
നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part
നന്നായിട്ടുണ്ട്❤️❤️