ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 2 [കിറുക്കി ?] 322

ഡിവോഴ്സിനിടയിലാണ് അറിഞ്ഞത് കള്ളും കഞ്ചാവും സ്ഥിരമാക്കിയ അയാളെ കീർത്തിയും അവളുടെ അച്ഛനും കൂടെ ലക്ഷങ്ങൾ കൊടുത്തു വിലക്കെടുത്തതാണെന്ന്….. അന്നാണ് എല്ലാം അവസാനിപ്പിച്ചു പാലക്കാട്ടേക്ക് പോയത് …. അന്നത്തോടെ അമരവതിയുമായുള്ള ബന്ധവും അവസാനിച്ചു…..

അമ്മ അടുത്തുള്ള സ്കൂളിൽ ജോലിക്ക് കയറി … പിന്നീട് പഠിക്കാനും ജോലിക്കും വേണ്ടിയുള്ള തിരക്കിൽ വേദനകൾ മനഃപൂർവം മറന്നു…. അഞ്ചു വർഷങ്ങൾ കടന്നു പോയി…..അഞ്ചു വർഷങ്ങൾക്ക് ശേഷം വരണ്ടുണങ്ങിയ തന്റെ ജീവിതത്തിൽ വീണ്ടും വസന്തം കൊണ്ട് വന്നത് അന്നു മോളാണ് ….. തിരികെ അമ്മയുടെ നിർബന്ധം മൂലമാണ് ഇവിടേക്ക് വന്നത്… ഇവിടെ വന്നപ്പോഴാണ് കീർത്തിയുടെ മരണം പോലും അറിയുന്നത് ….. മനസ്സുകൊണ്ട് പോലും അവളെ ഇതുവരെ ശപിച്ചിട്ടില്ല….

 

ആരോടും അടുക്കാത്ത അന്നു മോള് ഏത് സമയവും എന്നോടൊപ്പമായിരുന്നു…. വിച്ചുന്റെ മോളായിരുന്നു അവൾ…. സ്വഭാവവും രൂപവും എല്ലാം അവന്റെ ആയിരുന്നു…. വിച്ചൂവും ആയുള്ള വിവാഹത്തിനു സമ്മതം മൂളിയത് പോലും മോളെ സ്വന്തമായി കിട്ടാൻ മാത്രമായിരുന്നു…. ഉള്ളിന്റെ ഉള്ളിലുള്ള പ്രണയം ഇപ്പോഴും വെളിച്ചം കാണാത്ത മയിപീലിത്തുണ്ട് തന്നെയാണ്….. അതൊരിക്കലും ഇനി വെളിച്ചം കാണണ്ട എന്ന് എന്നേ തീരുമാനിച്ചതാണ്….. എന്നാലും വിച്ചുന്റെ അവഗണന തനിക്ക് സഹിക്കാൻ കഴിയുന്നില്ല…. അത്ര വലിയ തെറ്റാണു അവനോട് ചെയ്തത്…. അതിനു ഈ ചെറിയ ശിക്ഷ ഏറ്റു വാങ്ങാൻ ബാധ്യസ്തയാണ്……..

 

 

ആലോചനകൾക്കിടയിൽ എപ്പോഴോ അവളും ഉറങ്ങി….പിന്നീട് അന്നു എണീറ്റപ്പോഴാണ് അവളും എണീറ്റത്…. രാത്രി വരെ അവിടെ എല്ലാവർക്കുമൊപ്പം ചിലവഴിച്ചു… അന്നു മോള് മുഴുവൻ സമയം വാവേടെ കൂടെയായിരുന്നു……വിച്ചു ഇന്ന് രാത്രിയിൽ ചിലപ്പോൾ വരില്ലെന്ന് പറയുന്നു… അന്നു മോള് വാവയുടെ കൂടെ കളി ആയത്കൊണ്ട് പപ്പയെ തിരക്കിയില്ല….. ഉറങ്ങുന്ന സമയം ആയപ്പോൾ ചെറിയൊരു വാശി കാണിച്ചെങ്കിലും എടുത്തുകൊണ്ടു കുറച്ചു നടന്നപ്പോൾ ആളുറങ്ങി

 

മോളുറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ വിച്ചുന്റെ വീഡിയോ കാൾ വരുന്നു…. അവൾ കാൾ അറ്റൻഡ് ചെയ്തു

 

“ദ്രുവി, മോളെവിടെ ഉറങ്ങിയോ…. അതോ വാശിയാണോ …”

 

ദച്ചു ക്യാമറ ടേൺ ചെയ്ത് കാണിച്ചുകൊടുത്തു അന്നു മോള് നല്ല ഉറക്കമാണ്….

 

“ഫുഡ്‌ കഴിച്ചോ ദ്രുവി….”

 

അവളൊന്നു തലയാട്ടി

 

“വിച്ചു ഇപ്പോൾ എവിടെയാ….”

 

“വന്നിട്ട് പറയാം… ഒരു ഇമ്പോര്ടന്റ്റ്‌ കാര്യമുണ്ട്….. അതാ…”

8 Comments

  1. ഇത്തിരി പൂവ്‌

    അടിപൊളി ❤❤❤സ്നേഹം മാത്രം❤❤❤?

  2. പൊളിച്ചു മോനോ ഒത്തിരി ഇഷ്ടമായ് .❤️❤️❤️???

  3. എന്താ രസം വായിക്കാൻ

    ??❤❤❤

    അടിപൊളി ❤❤?

  4. Adipoli ❤️

  5. Kollaam. Nalla visualisation aanee kadhayude pratheykatha

  6. നന്നായിട്ടുണ്ട് ബ്രോ?❤️? waiting for next part

  7. നന്നായിട്ടുണ്ട്❤️❤️

Comments are closed.