ആദിത്യഹൃദയം S2 – PART 1 [Akhil] 1074

Views : 97183

ആ…,,, ആ……..,,,,,

ആദം തന്റെ സർവ ശക്തിയും എടുത്ത് അലറി കൊണ്ടിരുന്നു..,,

അലറി തീർന്നതും തന്റെ ദേഹത്തിൽ നിന്നും ശക്തികൾ ഒലിച്ചു പോകുന്നതുപോലെ ആദത്തിന് തോന്നിതുടങ്ങി..,,,

പതിയെ ആദത്തിന്റെ കണ്ണുകൾ അടയുന്നത് പോലെ…,,, അയാളുടെ കണ്ണിലെ കൃഷ്ണമണിയിലെ പച്ച നിറത്തിലുള്ള തിളക്കം പതിയെ മാഞ്ഞു തുടങ്ങി..,,

പച്ച നിറം മാറിയതും ആദം പാതി ബോധരഹിതനായി ആ ദ്വീപിലെ മൺതരിയിലേക്ക് നിലം പതിച്ചു വീണു..,,,

കുറച്ച് സമയത്തിന് ശേഷം…,,,

ആദം പതിയെ തന്റെ കണ്ണുകൾ തുറന്നു.. പതിയെ അയാളുടെ കണ്ണുകളിൽ മറയായി നിന്നിരുന്ന പുകപടലങ്ങൾ എല്ലാം മാഞ്ഞു തുടങ്ങി..,,

കാഴ്ചകൾ എല്ലാം വ്യക്തമായി കണ്ടു തുടങ്ങി..,,,

ആകാശത്തിലൂടെ ഒഴിക്കി നടക്കുന്ന മേഘങ്ങൾകിടയിലൂടെ ഉദിച്ചു നിൽക്കുന്ന ചന്ദ്രനെയും എണ്ണിയാൽ തീരാത്തത്രയും ജ്വലിച്ചു നിൽക്കുന്ന നക്ഷത്രങ്ങളെയും ആദം ഒരു നിമിഷം നോക്കിനിന്നു…,,,,

ആദം ആ ജ്വലിച്ചു നിൽക്കുന്ന നക്ഷത്രങ്ങളെ നോക്കികൊണ്ട് പതിയെ വീണു കിടന്നിരുന്ന സ്ഥലത്ത് നിന്നും എഴുന്നേറ്റു..,,,

കുറച്ചു നിമിഷത്തിനുള്ളിൽ തന്നെ ഉദിച്ചുനിൽക്കുന്ന ചന്ദ്രനെയും നക്ഷത്ര കൂട്ടത്തെയും കാർമേഘങ്ങൾ മൂടി മറച്ചു..,,,

ആദം ആ സുന്ദരമായ കാഴ്ചയിൽ നിന്നും തന്റെ കണ്ണുകൾ പിൻവലിച്ചു..,,,

“ഞാൻ എവിടെയാണ് “.. ആദം സ്വയം മനസ്സിൽ ആലോചിച്ചു..,,, എന്നിട്ട് തനിക്ക് ചുറ്റും ഒന്ന് വീക്ഷിച്ചു..,,,

ചുറ്റും കൂരാ കൂരിരുട്ട്..,,,,

താൻ എവിടെയാണെന്നോ എന്താണെന്നോ ആദത്തിന് മനസിലാവുന്നില്ല..,,,

തലയിലേക്ക് എന്തൊക്കെയോ ഇരച്ചു കയറുന്നത് പോലെ..,,,

തന്റെ ശരീരത്തിലൂടെ ഒഴുകി നടക്കുന്ന വൈദ്യുതി പ്രാഹാരം തലയിലേക് കയറിയതും അസഹനീയമായ തലവേദന ആദത്തിന് അനുഭവപ്പെട്ടുകൊണ്ടിരുന്നു..,,,

ആദം തന്റെ രണ്ട് കൈകൾ കൊണ്ടും തന്റെ തല അമർത്തി പിടിച്ചു..,,,,

പെട്ടന്നാണ് ആദത്തിന്റെ കണ്ണിലൂടെ ഒരു മിന്നായം പോലെ ഒരു സ്ഥലം പ്രത്യക്ഷമായത്..,,,,

ആ സ്ഥലത്തിൽ നീല നിറത്തിലുള്ള ലാവ ഒഴുക്കികൊണ്ടിരിക്കുന്നു..,,,

ആ ഒഴുകുന്ന ലാവയുടെ അടുത്തായി ഒരു സ്വർണ്ണ നിറത്തിലുള്ള കല്ലും ആദത്തിന്റെ കണ്ണിലൂടെ ഒഴുകി നടന്നു..,,,,

അസഹനീയമായ വേദന കാരണം ആദം തന്റെ മുട്ടിലിരുന്നു..,,,

പതിയെ പതിയെ ആദത്തിന്റെ വേദന മാറിക്കൊണ്ടിരുന്നു അതോടൊപ്പം ആദത്തിന്റെ കാതിലേക്ക് ഒരു നേർത്ത ശബ്ദം ഇരച്ചു കയറിക്കൊണ്ടിരുന്നു….,,,,,

“”””ആദം..,,,,,!!!!…,,,, ആദം..,,,,,!!!!…. ആദം…,,,””””…..

ആദം വേഗം തന്നെ തന്റെ കണ്ണുകൾ തുറന്ന് ശബ്ദം കേൾക്കുന്ന സ്ഥലത്തേക്ക് നോക്കി..,,,,

വീണ്ടും ആ നേർത്ത ശബ്ദം ആദം കേട്ടുകൊണ്ടിരുന്നു…,,,,

ആരോ തന്നെ വിളിക്കുന്നത് പോലെ..,,,,

തനിക്ക് പിന്നിലായി നിൽക്കുന്ന കൊടും വനത്തിൽ നിന്നുമാണ് ആ ശബ്ദം വരുന്നതെന്ന് ആദത്തിന് മനസിലായി..,,,

ശരീരത്തിന് ചെറിയ തളർച്ച ഉണ്ടെങ്കിലും അതൊന്നും വകവെക്കാതെ ആദം ആ ശബ്ദത്തെ പിന്‍തുടർന്നുകൊണ്ട് ആ കൊടും വനത്തിലേക്ക് നടന്നു നീങ്ങി..,,,

ഉൾകാട്ടിലേക്ക് പോകും തോറും വന്നതിന്റെ ഭീകരത കൂടികൊണ്ടിരുന്നു..,,,

കുറച്ച് ദൂരം കൂടെ വനത്തിലൂടെ നടന്നു നീങ്ങി കൊണ്ടിരുന്നപ്പോൾ ശബ്ദത്തിന്റെ കാഠിന്യവും അന്തരീക്ഷത്തിലെ താപവും കൂടിക്കൊണ്ടിരുന്നു..,,,

“”ആദം..,,,!!!..ആദം…,,,,””…. വീണ്ടും അതെ ശബ്ദം..,,,,

ആദം തനിക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു…,,,, ശബ്ദത്തിന്റെ ഉറവിടം വളരെ അടുത്തായതുപോലെ ആദത്തിന് തോന്നിത്തുടങ്ങി…,,,,

ആദം തന്റെ ഇടത്തെ കാൽ മുൻപിലേക്ക് വെച്ചതും…,,,,അതി ഭീകരമായ ശബ്ദത്തോടെ ഭൂമി രണ്ടായി പിളർന്നു..,,,

ആദം തന്റെ കാൽ പിന്നിലേക്ക് തന്നെ എടുത്ത് വെച്ച് രണ്ടായി പിളർന്ന ഗർത്തത്തിലേക്ക് സൂക്ഷിച്ചു നോക്കി..,,,

ആദം നോക്കിനിൽക്കേ ആ ഗർത്തത്തിൽ നിന്നും നീല നിറത്തിലുള്ള ലാവ പൊന്തി വന്നുകൊണ്ടിരുന്നു..,,,

അന്തരീക്ഷത്തിലെ താപം കൂടി കൂടികൊണ്ടിരുന്നു..,,, ആദം പതിയെ പിന്നിലേക്ക് നീങ്ങി..,,

Recent Stories

335 Comments

  1. കൊള്ളാം

    1. ❤️❤️❤️❤️❤️

  2. കുറെ കാലമായി ഈ സൈറ്റിൽ വന്നിട്ട് അതുകൊണ്ട് വന്നതൊന്നും അറിഞ്ഞില്ല, വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ച് കാലത്തിന് ശേഷം വന്നപ്പോഴും അതിൻ്റെ ഫീൽ ഒട്ടും ചോരാതെ തന്നതിന് എൻ്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ. വില്ലൻ്റെ വരവ് ഗംഭീരം, അവൻ്റെ ചെയ്തികളോ അതിലും ഗംഭീരം. ഒരു മാതിരി ചുഴലികാറ്റ് വന്ന് ഒരു വടവൃക്ഷത്തേ തൂക്കി എറിഞ്ഞത് പോലെ ഉണ്ട് ആദമിൻ്റെ ചെയ്തികൾ. ഒറ്റ സീനിൽ തന്നെ എൻ്റെ ഫേവറിറ്റ് ആയി ആദം മാറി, ഊഫ് എജ്ജാതി രോമാഞ്ചിഫിക്കേഷൻ തകർത്തു കളഞ്ഞു ഒന്നും പറയാനില്ല.

    പിന്നെ കഴിഞ്ഞ കുറച്ചു പാർട്ടികളിൽ ആയി പറഞ്ഞ ഒരു കാര്യം ഉണ്ട്, ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.

    1. ജിത്ത്

      Welcome back Akhil….
      Waiting for thrilling endeavors of Aadi..

      1. താങ്ക്സ് ജിത്ത് 💚

    2. ///ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.////

      കഥ മുഴുവൻ എഴുതി കഴിഞ്ഞതിനു ശേഷം അതിനു കുറിച്ച് ആലോചിക്കാം ✌️

  3. ഈ പാർട്ട് ഒന്നുടെ വായിച്ചു… ഫുൾ മിസ്റ്ററി ആണല്ലോ..
    തകർത്തിട്ടുണ്ട് ❣️

  4. രുദ്രദേവ്

    ♥️♥️♥️

  5. Poratteeeee

    1. 7pm ന് പബ്ലിഷ് ആവും

  6. ലുയിസ്

    ഇന്ന് അപ്‌ലോഡ് ആയില്ലല്ലോ🤔🤔ഇന്നല്ലേ അയക്കും എന്ന് പറഞ്ഞത്

  7. ആദിത്യഹൃദയം S2 part 2 നാളെ (25/3/2021) ഈവെനിംഗ് 7.01 ന് പബ്ലിഷ് ചെയ്യുന്നതാണ്

    അഖിൽ

    1. കുട്ടപ്പൻ

    2. ❤️❤️❤️❤️

  8. മൃത്യു

    മച്ചാനേ അടുത്ത പാർട്ട് എന്നേക്കു സെറ്റാകും
    ഒരു അപ്ഡേറ്റ്താ bro

    1. ആൾറെഡി ഞാൻ പറഞ്ഞിരുന്നു 25th ഈവെനിംഗ്

  9. ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂March 23, 2021 at 2:34 pm
    ഇന്ന് എന്തോ prblm ഉണ്ട്..,,,
    എനിക്കും crash ആയി

    Mide aano phone

    1. Vivo

      Gpay truecaller ഇതൊക്കെ crash ആയി

      1. File manager, mx player google play…

        1. ഉച്ച ആയപ്പോൾ എല്ലാം ബാക്ക് to നോർമൽ ആയി

          1. Ippzhum ind

          2. എനിക്ക് ഇപ്പോ ഇല്ലാ… ✌️

          3. Justice League 3g

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com