നടത്തം [Pappan] 101

Views : 1839

നടത്തം

Author : Pappan

നമസ്കാരം കൂട്ടുകാരെ..  ഇത് എന്റെ രണ്ടാമത്തെ രചന ആണ്.. “പറയാൻ മടിച്ചത്” എന്ന  ആദ്യ രചനക്ക് നിങ്ങള്‍ തന്ന അകമഴിഞ്ഞ പ്രോല്‍ത്സാഹനത്തിനു ഒരുപാടു നന്ദി.. ഈ കഥയിലും തുടർന്ന് കഥ എഴുതാന്‍ സാധിച്ചാല്‍ അതിനും നിങ്ങളുടെ പ്രോത്സാഹനം ഉണ്ടാകും എന്ന് പ്രെതീക്ഷിക്കുന്നു..

ഈ കഥ ഒരു പരീക്ഷണം മാത്രം ആണ് അതുകൊണ്ട് തന്നെ ഈ കഥ ഒരു പ്രതീക്ഷയും ക്യുരിയോസിറ്റിയും ഇല്ലാതെ വായിക്കണം എന്ന് ഒര്‍മ്മിപ്പിക്കുന്നു. വായിക്കുന്നവര്‍ നിങ്ങളുടെ വിലയേറിയ കമന്റുകള്‍ തന്ന്‌ ഈ എളിയ എഴുത്ത്കാരനെ വിമര്‍ശിച്ചും തിരുത്തിയും പ്രോല്‍ത്സാഹിപ്പിച്ചും സന്തോഷിപ്പിക്കണം എന്ന് വിനീതമായി അഭ്യര്‍ത്തിക്കുന്നു. വായിക്കുന്ന എല്ലാവരും ഒരു ഇമൊജി എങ്കിലും ഇടണം എന്ന് അഭ്യര്‍തിക്കുന്നു.

എൻ ബി: കാരണം ചൂണ്ടി കാട്ടി തെറി പറയുന്നവർക്ക് പ്രത്യേക നന്ദി ഉണ്ടായിരിക്കുന്നതാണ്. 

വിമർശനങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നതാണ്.

ഈ കഥ എഡിറ്റ്‌ ചെയ്യാൻ സഹായിച്ച വൈറസ് ന് നന്ദി..

 


നടത്തം

http://imgur.com/a/deZaTrw

തലക്കെട്ട് കാണുമ്പോള്‍ ചിലപ്പോ നിങ്ങക്ക് തോന്നാം ഞാന്‍ എന്നും നടക്കാന്‍ പൊകുന്നവന്‍ ആണെന്ന്, പക്ഷെ ഞാന്‍ അത്രക്കാരന്‍ നഹി ഹെ…. ആഴ്‌ചയില്‍ ഒരു 3-4 ദിവസം നടന്നാല്‍ പറയാം നടന്നുന്ന്…

ഒരു വാശി പുറത്ത് നടക്കാന്‍ തുടങ്ങിയതാണ് പക്ഷെ കാലത്ത് സൂര്യന്‍ പുറത്ത് വരുന്നതിന് മുന്നെ നടക്കുന്നത് ഒരു സുഖം തരുന്ന പരിപാടി തന്നെ ആണെന്നു പിന്നെ ആണ് എനിക്കു മനസിലായത്. 

അപ്പോ പറഞ്ഞ് വന്നത് ഞാൻ ഇന്ന് നടക്കാൻ പോയി..  ഒരു ഷൊര്‍റ്റ്സും ഒരു ടി-ഷർട്ടും പിന്നെ ഡെക്കാത്തലോണിന്‍റെ ഒരു വാക്കിങ്ങ് ഷൂസും ആണ് വേഷം… 

ബ്ലൂട്ടൂത്ത് ഹെഡ് സെറ്റ് ഫോണിൽ കണക്റ്റ് ചെയ്ത് ഫ്ലാറ്റിന്‍റെ താഴെ ഇറങ്ങി, ഞായര്‍ ആയതൊണ്ട് സ്ഥിരം ഇറങ്ങുന്ന സമയത്തിൽ നിന്നും 10 മിനിറ്റ് വൈകി എന്നു താഴെ ഉള്ള കടക്കാരന്‍റെ ഗുഡ് മോര്‍ണിംഗ്‌ കിട്ടയപ്പോഴാണ് മനസ്സിലായത്… പിന്നെ പുള്ളിക്കാരനേ തിരിച്ച് വിഷ് ചെയ്ത് ഇഷ്ക്ക് സിനിമയിലെ “പറയുവാന്‍” എന്ന പാട്ടും വച്ച് നടന്നു തുടങ്ങി …

Recent Stories

The Author

Pappan

74 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    enikke onnum parayanilla
    ellam aa yrishi annan konde poyille … 🙄
    eni vallom paranja copy right kittum … 🥺

    kollam ketto jogging okke njan cheytha kalam marannu … ☹☹

    entha eppo active avathe … papaa ..
    i and we miss youu …. ☹🙃
    joli thirkke ananne ariyam ennalum sneham … 😍😍

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    🙄🙄ningal 2 amathe kadha ezhuthiyoo pappa

    njan arinjilla

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ratri vayikkam 🤗
      tto pappa

      1. വായിച്ച് അഭിപ്രായം പറഞ്ഞ മതി അത് എപ്പോഴായലും കുഴപ്പമില്ല…

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          😃

    2. നിൻ്റെ എക്സാം ഓക്കേ എന്തായി കഴിഞ്ഞോ… അതോ മോഡൽ കഴിഞ്ഞതിൻ്റെ ഗ്യപ് കേറിയതാണോ…

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        april 8 akki … 😪☹

  3. എടുത്ത പ്രമേയവും അത് അവതരിപ്പിച്ച രീതിയും മനോഹരം.. നല്ല ഭാവനയുള്ളൊരു എഴുത്തുകാരൻ അന്റെ ഉള്ളിലുണ്ട്.. വളരെ ഇഷ്ടപ്പെട്ടു.വിവരണങ്ങളൊക്കെ നന്നായിട്ടുണ്ട്. തുടർച്ചയായി എഴുതാൻ ശ്രമിക്കുക.ആശംസകൾ പാപ്പാ💟💟

    1. മനൂസ്…

      വളരെ അധികം സന്തോഷം ഉണ്ട് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും….

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…..

      തുടർന്ന് എഴുതാൻ ശ്രമിക്കാം….

      ♥️♥️♥️♥️♥️♥️♥️♥️

  4. NB: കമന്റിന് എഴുത്തിനേക്കാൾ നീളം കൂടിയെങ്കിൽ എഴുതിയ ആളോടുള്ള സ്നേഹം കൊണ്ട് മാത്രമാണ്

    നടത്തം… 🚶‍♂️🚶‍♂️🚶‍♂️

    മനുഷ്യന്റെ അടിസ്ഥാന സഞ്ചാര മാർഗം, ഏതു ദുർഘടപാതയും താണ്ടാൻ ജീവികളെ സജ്ജരാക്കുന്ന നൈപുണ്യം..!! 🚶‍♂️🚶‍♂️🚶‍♂️

    ഓരോ തവണയും ലക്ഷങ്ങൾ പ്രതിഫലം വാങ്ങി പത്തോ ഇരുപതോ മീറ്റർ പ്രത്യേക താളത്തിൽ അരയും കുലുക്കി നെഞ്ചും വിരിച്ചു റാമ്പിലൂടെയുള്ള നടത്തം… 😍😍😍

    അടിസ്ഥാനപരമായ അവകാശങ്ങൾ വരെ ലംഘിക്കുന്ന ഭരണകൂട നയങ്ങൾക്കെതിരെ പ്രതിഷേധമാർഗമായി ജനങ്ങൾ കൂട്ടം കൂടി കൊടികളേന്തി മുദ്രാവാക്യം വിളിച്ചു ഏതെങ്കിലും സർക്കാപ്പീസിനു മുന്നിലേക്കുള്ള നടത്തം.. ✊✊🚩

    അടച്ചിട്ട ശീതീകരിച്ച മുറികളിലെ കറങ്ങുന്ന കസേരയിലിരുന്നുള്ള ജോലിയുടെ പ്രതിഫലമായി ആവശ്യപ്പെടാതെ തന്നെ ലഭിക്കുന്ന ജീവിതശൈലീരോഗങ്ങളെ ഒന്ന് നിലയ്ക്ക് നിർത്താൻ അതിരാവിലെയും വൈകീട്ടും കയ്യും വീശി മാർച്ച് ചെയ്യുന്ന പോലെ പോലെ പാർക്കിലൂടെയും ടെറസിലൂടെയും തുറന്ന നിരത്തിലൂടെയുമുള്ള നടത്തം.. 🚶‍♂️🚶‍♂️🚶‍♂️

    സ്വൈര്യമായി ജീവിക്കാനുള്ള കൊതികൊണ്ട് സർവ്വതും ഉപേക്ഷിച്ചു സംഘർഷഭൂമിയിൽനിന്നും കുടുംബത്തോടൊപ്പം ജീവൻ വരെ പണയപ്പെടുത്തി അതിസാഹസികമായി അയൽനാടുകളിലേക്ക് അഭയാർഥിത്വം തേടിയുള്ള പലായനം അഥവാ നടത്തം… 😪😪😪

    ദിനചര്യയുടെ ഭാഗമായി അതിർത്തിവേലികൾക്ക് സമാന്തരമായുള്ള സുക്ഷാ സൈനികരുടെ നിരീക്ഷണ നടത്തം… 👮‍♂️👮‍♂️👮‍♂️

    ഒരിക്കൽ ജയിപ്പിച്ചു വിട്ടാൽ പിന്നെയടുത്ത തിരഞ്ഞെടുപ്പ് വരെ ജനങ്ങളെ ശല്യം ചെയ്യാത്ത (മണ്ഡലത്തിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത) മന്ത്രിമാരെയും മറ്റു ജനപ്രതിനിധികളെയും തേടിയുള്ള പാവം ജനങ്ങളുടെ നടത്തം… 😬😬😬

    പണ്ടെന്നോ മനഃപൂർവം ഉപേക്ഷിച്ചതും അല്ലാതെ നഷ്ടപ്പെട്ട് പോയതിനെയും അന്വേഷിച്ചു നാടൊട്ടുക്കുള്ള അശരണരുടെ നടത്തം…

    ഒരുനേരത്തെ ഭക്ഷണമോ, കുടിവെള്ളമോ, ജോലിയോ തേടിയുള്ള ഭരണകൂടം മറന്നുപോയ ഒരു ജനതയുടെ നടത്തം…

    അങ്ങനെ നമ്മൾ കാണാത്തതും കാണുന്നതുമായ പലതരം നടത്തം…

    നടക്കാൻ പഠിച്ചുതുടങ്ങിയ സമയത്ത് കല്ലിൽ തടഞ്ഞുവീഴാൻ പോയപ്പോ താഴോട്ടു നോക്കി നടക്കണമെന്ന് ആദ്യത്തെ ഉപദേശം അമ്മ വക.. അങ്ങനെ താഴോട്ടു നോക്കി നാണം കുണുങ്ങി നടന്നു അറിയാതെ കൂടെപ്പഠിക്കുന്ന സുന്ദരിക്കൊച്ചിനെ ഇടിച്ചുവീഴ്ത്തിയപ്പോ താനെങ്ങോട്ടു നോക്കിയാ കോപ്പേ നടക്കുന്നെ മുന്നോട്ടു നോക്കി നടന്നൂടെന്നു അവളുടെ വക ശകാരം.. 😜😜😜😍😍😍

    അങ്ങനെ മുന്നോട്ടും താഴോട്ടും മാത്രം നോക്കി നടന്നു ജീവിതം പുസ്തങ്ങൾക്കിടയിൽ തീർക്കുന്നതിനിടയ്ക്കാണ് ഇങ്ങനെ തെക്കുവടക്കു നടക്കാതെ വല്ല ജോലിയ്ക്കും പൊയ്ക്കൂടെയെന്നുള്ള ചോദ്യവുമായി നാട്ടുകാരുടെ നടത്തം .. 😬😬😬 അങ്ങനെ ജോലിയന്വേഷിച്ചുള്ള നടത്തം തുടങ്ങിയപ്പോഴാണ് നല്ലൊരു പണികിട്ടണമെങ്കിൽ നാണം കുണുങ്ങിയാവാതെ തലയുയർത്തിപ്പിടിച്ചു നടക്കണമെന്ന് പിതാജി വക ഉപദേശം.. 🤗🤗🤗 അവസാനം പട്ടാളത്തിൽ അരിവെക്കാൻ കിട്ടിയ ജോലിയുടെ പരിശീലനത്തിടയ്ക്കാണ് ഒരു പ്രത്യേക താളത്തിൽ കയ്യും കാലും വീശിയുള്ള അതിമനോഹര നടത്തം പഠിക്കുന്നത്.. ചുറ്റിനും ശത്രുക്കളാണ് പരിസരം നിരീക്ഷിച്ചു ചുറ്റുപാടും കാതോർത്ത് ആയുധസജ്ജമായി വേണം പുറത്തിറങ്ങി നടക്കാനെന്നു അധികം വൈകാതെ കശ്മീരിലെ ക്യാമ്പിലെ ഉസ്താദിന്റെ ഉപദേശം… 😂😂😂

    അങ്ങിനെ ചോദ്യങ്ങളും ഉപദേശങ്ങളും ഒതുക്കി എല്ലാം ഒരു കരയ്ക്കായി സുഖമായി ഒറ്റയാനായി നടന്നു ജീവിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇവനെയിങ്ങനെ സുഖിച്ചു നടക്കാൻ വിടാതെ ഒരു പെണ്ണ് കെട്ടിക്കണമെന്നു മാതാപിതാളുടെ മേൽ സമ്മർദവുമായി ബന്ധുക്കാരുടെ നടത്തം .. 😞😞😞 അതോടെ നിനക്കൊരു പെണ്ണുകെട്ടിക്കൂടെന്നുള്ള നിരന്തരമായ ചോദ്യങ്ങളുമായി എന്റെ പിന്നാലെയുള്ള അവരുടെ നടത്തം അവസാനിപ്പിക്കാൻ ആ സാഹസം ചെയ്തു കുറച്ചു കാലം കഴിഞ്ഞപ്പോ ദേ വരുന്നു അവിടുന്നു തന്നെ അടുത്ത ചോദ്യം..!!! ഇങ്ങനെയൊക്കെ നടന്നാൽ മതിയോ ഒരു കുഞ്ഞിക്കാലൊക്കെ കാണേണ്ടെയെന്നു.. 😲😲😲 ആ ചോദ്യമവസാനിപ്പിക്കാൻ അന്നവളുടെ കൂടെ തുടങ്ങിയ നടത്തം ഇപ്പോ പഞ്ചി മോളുടെ ഡയപ്പർ മാറ്റുന്നതിൽ ചെന്നെത്തി നിൽക്കുന്നു.. 😍😍😍

    അങ്ങനെ തീരാത്ത പൊല്ലാപ്പുകളും അവസാനിക്കാത്ത നടത്തങ്ങളുമായി ജീവിതം ഒരു വിധം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് പാപ്പന്റെയീ ഒരു വെറൈറ്റിയുമില്ലാത്ത മാസ്ക് വെക്കാതെ മാനം നോക്കിയുള്ള നടത്തം… 🤭🤭🤭

    എന്തായാലും സംഗതി ജോറായി… വിവരണം അടിപൊളി.. 🔥🔥🔥

    അപ്പൊ അടുത്ത സംരംഭത്തിൽ കാണാം.. ✍👍🤝

    💖💖💖🙏🙏🙏

    1. മാമാ…..

      😘😘😘😘😘😘😘😘🥰😘🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

      എന്താ ഈ കാണുന്നെ എൻ്റീഷ്വരാ…

      ഞാൻ ഇതിനു എന്ത് മറുപടി തരാൻ ആണ്….

      സന്തോഷം സ്നേഹം നന്ദി… എന്നീ വാക്കുകളിൽ ഒതുങ്ങാതെ വുമല്ലോ എന്ന ആലോചനയുമായി ഞാൻ വീണ്ടും നടക്കുന്നു….

      മാമന് നീട്ടി വലിച്ച് കീറി മുറിക്കാൻ വീണ്ടും ഒരു കഥക്ക് വേണ്ടി ഞാൻ അടുത്ത നടത്തം തുടങ്ങുന്നു….

      💜💜💜💜💜💜💜💜💜💜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com