“ദാസേ..മോനെ,,,” ദാസ് തിരിഞ്ഞു.
“എന്താമ്മെ ” കണ്ണ്നീര് തുടച്ചു കൊണ്ട് ദാസ് ചോദിച്ചു.
“എന്താ ഡോക്ടർമാർ പറയണേ?”
ദേവദാസ് സങ്കടം കൊണ്ട് ചുണ്ടുകൾ കടിച്ചമർത്തി.
“ന്റെ മോനെ,,രക്ഷിക്കാൻ പറ്റില്ലമ്മേ,,,അവന്റെ ജീവനില്ലാത്ത ദേഹം കൊണ്ട് പോകേണ്ടി വരും ” ദേവദാസ് വിതുമ്പലോടെ പറഞ്ഞു.
ദേവദാസ് ഉള്ളിലെ ഭയം മാറാതെ അമ്മയെ നോക്കി.
“അവനൊന്നും സംഭവിക്കില്ലടാ , ഞാനല്ലേ പറയണേ ”
നിറഞ്ഞ കണ്ണുകളോടെയാണെങ്കിലും പുഞ്ചിരിച്ചു കൊണ്ട് ‘അമ്മ പറഞ്ഞു.
“അമ്മെ ,,, അവനു കൂടുതലാ,,എല്ലാരേയും അറിയിച്ചോളാൻ ഡോക്ടർ പറഞ്ഞു”
ദേവദാസ് പറഞ്ഞു
“അത് ഡോക്ടറല്ലേ പറഞ്ഞത് ,, അല്ലാതെ ഈശ്വരനല്ലല്ലോ ,, നീ ഇവരെയും കൂട്ടി അവിടെ പോയിരി , ഇവിടെ ഞാൻഇരിക്കാം,,ചെല്ല്,, “
ദേവദാസ് ഒന്നും പറയാതെ ഓപ്പറേഷൻ തീയറ്റർ വാതിലിലേക്ക് നോക്കി.
അപ്പോളും അവിടെ കാലൻ കോഴിയുടെ രോദനം ഉയർന്നു കേട്ടിരുന്നു.
അതയാളെ കൂടുതൽ ഭയപ്പെടുത്തി.
മകന്റെ ആത്മാവിനെ കൊണ്ട് പോകാൻ വന്ന കാല൯പക്ഷിയുടെ കരച്ചിൽ
“ചെല്ലടാ മോനെ,,അമ്മയല്ലേ പറയണത്,,ചെല്ല് ”
‘അമ്മ അന്നേരം പറഞ്ഞ ആ വാക്കുകൾ
ദേവദാസിന് മനസിന് വലിയൊരു ആശ്വാസമാണ് നൽകിയത്
എന്തോ ഒരു പ്രതീക്ഷ മനസ്സിൽ ജനിച്ച പോലെ.
ദേവദാസ് ഭാര്യയെയും മകളെയും കൂട്ടി അല്പം മാറി ഇരുന്നു.
ആ ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ വൃദ്ധയായ ‘അമ്മ ഇരിക്കാൻ പോലും കൂട്ടാക്കാതെ തന്റെ കൊച്ചുമകന് വേണ്ടി കൈയിലുണ്ടായിരുന്ന രുദ്രാക്ഷമാലയിലെ രുദ്രാക്ഷമണികൾ എണ്ണി മൃത്യുഞ്ജയം ജപിച്ചുകൊണ്ടിരുന്നു.
“ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവർധനം
ഉർവാരുകമിവ ബന്ധനാത്
മൃത്യോർമുക്ഷീയ മാമൃതാത്”
അപ്പോഴും അവന്റെ ആത്മാവിനെ കൊണ്ടുപോകാൻ എന്ന പോലെ കാലൻ കോഴി ഉറക്കെ കരയുന്നുണ്ടായിരുന്നു.
ആ കരച്ചിൽ കേൾക്കുമ്പോൾ ഭയത്തോടെ മീനാക്ഷിയും വസുന്ധരയും ദേവദാസിനെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു.
യാതൊരു പുതിയ വിവരങ്ങളുമറിയാതെ മണിക്കൂറുകൾ കടന്നു പോയി.
നിരവധി പ്രാവശ്യം ഓരോരോ ഡോക്ടർമാർ ഓപ്പറേഷൻ തീയറ്ററിൽ വന്നും പോയുമിരുന്നു.
❤️❤️❤️❤️
അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….
സൂപ്പർ കഥ
♥️♥️♥️?
Harshetta Happy New year ❤️❤️❤️
❤❤❤❤❤❤❤
After 1 year
Long time waiting dude.Happy?
?❤️?❤️❤️?
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
Happy New Year
❤️❤️❤️❤️????
Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam
Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam
????
Dear Harshan,
You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed
?❤️?
Angana kathirpin avasanam aay ❤️?
Pakshe manuvinta orma thirch kittand namda kadha aryan patoolalo ?
തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?
????
മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️
അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ
മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?
????????
??
Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️