അപരാജിതൻ -37 5363

Views : 254831

മനുവിന്റെ വീട്ടിൽ:

“മനൂ,,,,”എന്നുറക്കെയുള്ള അലർച്ചയോടെ ഭയന്ന് വിറച്ച് മനുവിന്റെ അമ്മയായ വസുന്ധരയുണർന്നു.

അവർ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു.

അവരുടെ നിലവിളി കേട്ട് തൊട്ടടുത്ത് ബെഡിൽ ഉറങ്ങുകയായിരുന്ന ദേവദാസ് ചാടി എഴുന്നേറ്റു

“എന്താ ,,എന്താ വസുന്ധരേ? ” അവരുടെ ചുമലിൽ പിടിച്ചു കൊണ്ട് ദേവദാസ് ചോദിച്ചു.

“ദാസേട്ടാ ,,മനു ,,,അവനെന്തോ പറ്റിയിട്ടുണ്ട് ,,, “കരഞ്ഞു കൊണ്ട് വസുന്ധര ദേവദാസിനെ നോക്കി പറഞ്ഞു.

അദ്ദേഹം സംശയത്തോടെ വസുന്ധരയെ നോക്കി.

“അവനെന്തു പറ്റാൻ , നീ സ്വപ്നം കണ്ടു പേടിച്ചതാകും “

അപ്പോളാണ് വാതിലിൽ മുട്ട് കേട്ടത്.

അവരിരുവരും വാതിലേക്ക് നോക്കി.

“പപ്പാ ,,മമ്മാ ,,,,”  മീനാക്ഷിയുടെ ശബ്ദമായിരുന്നു.

ദേവദാസ് വേഗം എഴുന്നേറ്റു പോയി വാതിൽ തുറന്നു.

“എന്താ പപ്പാ ,,,മമ്മയ്‌ക്കെന്താ പറ്റിയെ?” അവൾ ആശങ്കയോടെ ചോദിച്ചു.

“ഒന്നുല്ല ,,ഒന്നൂല്ല മോളെ ,,സ്വപ്നം കണ്ടതോ മറ്റോ ആണ് ,,”

അയാൾ പിന്നിലേക്ക് മുഖം തിരിച്ചു വസുന്ധരയെ നോക്കി പറഞ്ഞു.

മീനാക്ഷി വേഗം മുറിക്കുള്ളിലേക്ക് കടന്നു വന്നു

വസുന്ധരയുടെ സമീപമിരുന്നു.

“എന്താമ്മേ,,അമ്മയെന്തിനാ കരഞ്ഞേ”

“മോളെ,,,മനുവിന് എന്തോ വയ്യായ്ക പോലെ,,സ്വപ്നമാണോ സത്യമാണോ,,ഒന്നുമെനിക്കറിയില്ല,,മോളെ,,നീ അവനെ ഫോണിലൊന്നു വിളിച്ചേ” വിതുമ്പലോടെ വസുന്ധര പറഞ്ഞു

അപ്പോളേക്കും അമ്മമ്മയും അങ്ങോട്ടേക്ക് വന്നു.

“എന്താ നിലവിളി കേട്ടത്, ദാസെ ,,എന്താ ഇവിടെ നടക്കണത്?” അവരുടെ ആധിയോടെ ചോദിച്ചു.

“ഒന്നൂല്ലമ്മേ,,വസു സ്വപ്നം കണ്ടതാ” ദാസ് മറുപടി പറഞ്ഞു.

അമ്മമ്മയും വേഗം വസുന്ധരയുടെ സമീപത്തേക്ക് വന്നു ബെഡിൽ ഇരുന്നു..

“ഞാനിപ്പോ തന്നെ ഏട്ടനെ വിളിക്കാം,,’അമ്മ കരയണ്ട ”

മനുവിനെ വിളിക്കാനായി വസുന്ധരയുടെ ഫോൺ ടേബിളിൽ നിന്നും എടുത്തു.

Recent Stories

The Author

50 Comments

  1. ❤️❤️❤️❤️

  2. അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ കഥ

  4. ♥️♥️♥️👍

  5. Harshetta Happy New year ❤️❤️❤️

  6. അർജുൻ മേനോൻ

    ❤❤❤❤❤❤❤

  7. After 1 year
    Long time waiting dude.Happy😁

  8. ബി എം ലവർ

    🔥❤️😍❤️❤️😍

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
    Happy New Year

  11. ❤️❤️❤️❤️💗💗💗💗

  12. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  13. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  14. 🔥🔥🔥🔥

  15. Dear Harshan,

    You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed

  16. 🖤❤️🖤

  17. Angana kathirpin avasanam aay ❤️💥
    Pakshe manuvinta orma thirch kittand namda kadha aryan patoolalo 🥲

  18. തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി 🙏

  19. 😍😍😍😍

  20. മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ 😌♥️

  21. അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  22. മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. 😪

  23. 🖤🖤🖤🖤😘😘😘😘

  24. 😍😍

  25. Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com