അപരാജിതൻ -37 5357

അന്ന് വൈകീട്ട് മനുവിനും കൂട്ടി വീട്ടുകാർ ശിവക്ഷേത്രത്തിൽ പോയി പൂജകളും വഴിപാടുകളും നടത്തി.

അന്ന് രാത്രി

മനു കുടുംബമായി ഭക്ഷണം കഴിക്കുകയായിരുന്നു.

അമ്മെ ,, നമുക്കെല്ലാവർക്കും കൂടെ കാശിയിൽ പോകണം , കാശി വിശ്വനാഥനെ തൊഴണം” ദേവദാസ് അമ്മയോട് പറഞ്ഞു.

അവർ സന്തോഷത്തോടെ അയാളെ നോക്കി തല കുലുക്കി.

ദേവദാസ് മനുവിന്റെ തോളിൽ തലോടി പറഞ്ഞു.

നീയാ ഓപ്പറേഷൻ തീയറ്ററിൽ കിടന്ന ദിവസം , അതെനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല, അന്ന് വിളിക്കാത്ത ദൈവങ്ങളില്ല , നേരാത്ത വഴിപാടുകളില്ല, രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ല എന്ന് ഡോക്ടർ പറഞ്ഞ ആ വാക്കുകൾ  ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട് , അന്ന് അമ്മ തന്ന ധൈര്യമുണ്ടല്ലോ ,,അതുകൊണ്ടു മാത്രമാ ഞാൻ പിടിച്ചു നിന്നത്, ഇന്നിപ്പോ ഒരു കുഴപ്പവും കൂടാതെ നിന്നെ എന്റെയടുത്ത് മഹാദേവൻ ഇരുത്തിത്തന്നില്ലേ ,, അന്ന് മനസ്സിൽ നേർന്നതാ  നീ നടക്കാൻ തുടങ്ങുമ്പോ ആദ്യം തന്നെ കാശിയിൽ കൊണ്ട് പോയി  മഹാദേവനെ നമസ്ക്കരിപ്പിക്കണമെന്ന്”

ഇടറുന്ന ശബ്ദത്തോടെ ദേവദാസ് പറഞ്ഞു.

അത് കേട്ടപ്പോൾ മനുവിന് ഒരുപാട് വിഷമമായി.

അവൻ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി.

അവന്റെ കണ്ണുകൾ തുളുമ്പുകയായിരുന്നു.

 

എന്ത് ഭാഗ്യമാണ് ചെയ്തത് ഇത്രയും സ്നേഹമുള്ള ഒരു പിതാവിന്റെ മകനായി ജനിക്കുവാൻ “ എന്നവൻ മനസിലോർക്കുകയായിരുന്നു.

അവൻ വസുന്ധരയെ നോക്കി ചിരിച്ചു.

 

എന്നിട്ട് ഒരല്പം നേരത്തേക്ക് ശിരസ് ദേവദാസിന്റെ ചുമലിൽ ചായ്ച്ചു വച്ചു.

അച്ഛനെന്ന വടവൃക്ഷത്തിന്റെ താങ്ങും തണലും എല്ലാം എല്ലാമെന്നേരം അവനു അനുഭവമായി.

പപ്പാ …………….” സങ്കടവും സന്തോഷവും കൊണ്ട് അവൻ അദ്ദേഹത്തെ വിളിച്ചു.

ങ്ഹാ ,,,” അദ്ദേഹമൊന്നു മൂളി.

ഐ ലവ് യു പപ്പാ ,,,,,,യു ആർ മൈ ഹീറോ ,,,,,,”

അവനതു പറഞ്ഞ നേരം ഒന്ന് വിതുമ്പി.

ആ വാക്കുകൾ കേട്ട് സന്തോഷം കൊണ്ട് അഭിമാനം കൊണ്ടും ദേവദാസ് എല്ലാവരെയും നോക്കി.

അയാളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

അതെ സമയം ചുണ്ടിൽ ഒരു പുഞ്ചിരിയും.

കരയാൻ വെമ്പുന്ന പോലെയൊരു ഭാവം.

ചുണ്ടിൽ പല്ലു കടിച്ചു പിടിച്ചുകൊണ്ടു അദ്ദേഹം എല്ലാവരെയും നോക്കി തലയാട്ടി.

അത് കണ്ടു വസുന്ധര കണ്ണുകൾ ഒപ്പി.

അദ്ദേഹം അവന്റെ കവിളിൽ മെല്ലെ തലോടി.

ഐ ലവ് യു പപ്പാ ,,ഐ ലവ് യു ടൂ മച്ച്” അവൻ വിതുമ്പി കൊണ്ട് പറഞ്ഞു

ഹ്മ് ,,,, മതി “കഴിക്ക് ,,,, “ എന്ന് മാത്രം ആ മനുഷ്യൻ അവനോടു പറഞ്ഞു.

അവൻ ശിരസ് ആ തോളിൽ നിന്നും മാറ്റി ഭക്ഷണം കഴിക്കാൻ ആരംഭിച്ചു.

@@@@

Updated: January 10, 2023 — 1:03 pm

50 Comments

  1. ❤️❤️❤️❤️

  2. അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ കഥ

  4. ♥️♥️♥️?

  5. Harshetta Happy New year ❤️❤️❤️

  6. അർജുൻ മേനോൻ

    ❤❤❤❤❤❤❤

  7. After 1 year
    Long time waiting dude.Happy?

  8. ബി എം ലവർ

    ?❤️?❤️❤️?

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
    Happy New Year

  11. ❤️❤️❤️❤️????

  12. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  13. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  14. Dear Harshan,

    You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed

  15. Angana kathirpin avasanam aay ❤️?
    Pakshe manuvinta orma thirch kittand namda kadha aryan patoolalo ?

  16. തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?

  17. മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️

  18. അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  19. മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?

  20. Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️

Comments are closed.