അപരാജിതൻ -37 5358

അന്ന് വൈകുന്നേരത്തോടെ മനുവും അമ്മമ്മയും തിരികെ വീട്ടിലെത്തി.

മനു കുളി കഴിഞ്ഞു മുറിയിൽ ലാപ്പും തുറന്നു ഒരു സിനിമയൊക്കെ കണ്ടിരിക്കുമ്പോളാണ് അവനു പെട്ടെന്ന് മനസ്സിൽ അടുത്തൊള്ള ശിവക്ഷേത്രങ്ങളിൽ പോകണമെന്നൊരു മോഹമുദിച്ചത്.

അവൻ വേഗം വസ്ത്രമൊക്കെ മാറി ഒരു ചന്ദനനിറത്തിലുള്ള കുർത്തയും വെള്ള പൈജാമയും അണിഞ്ഞു മുറിക്ക് പുറത്തേക്കിറങ്ങി.

മമ്മാ,,,ഞാൻ കോവിലിൽ പോയിട്ട് വരാം”

വസുന്ധരയോട് പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി.

അനുവിനെ ഫോണിൽ വിളിച്ചപ്പോൾ റിങ് ചെയുന്നതല്ലാതെ എടുക്കുന്നുണ്ടായിരുന്നില്ല.

മനുവിന് പെട്ടെന്ന് വീട്ടിൽ പോകണമെന്ന് തോന്നലൊന്നും ഉണ്ടാകാത്ത കാരണം മുന്നോട്ടു തന്നെ നടന്നു.

രണ്ടു കിലോമീറ്റർ നടന്നപ്പോൾ അനുപമയുടെ വീടിന്റെ ഏകദേശ സമീപത്തുള്ള ക്ഷേത്രത്തിലെത്തി. അവിടെയും  തൊഴുതു പുറത്തേക്കിറങ്ങി.

അവിടെ മൈതാനത്ത്  നിരവധി യുവതികളും  പ്രായമുള്ളവരും കൗമാരക്കാരികളും  ശുഭ്ര വസ്ത്രത്തിൽ പൂക്കൾ ചൂടി ആടയാഭരങ്ങണൾ അണിഞ്ഞു നിൽക്കുന്നത് കണ്ടു.

അവിടെ ക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവാതിര ഉത്സവം കൊണ്ടാടുകയാണെന്ന് അറിയാൻ കഴിഞ്ഞു .

അവൻ കാഴ്‌ച്ചക്കാർക്കായി മൈതാനത്തിൽ നിലയുറപ്പിച്ച കസേരകളിൽ ഒന്നിൽ വന്നിരുന്നു.

കുറച്ചു നേരം തിരുവാതിര കാണാമെന്ന മോഹത്തോടെ.

മൈതാനത്തു മധ്യഭാഗത്തായി ഒരു വലിയ നിലവിളക്ക് തെളിയിച്ചു, അവിടെ പൂജകൾ നടന്നു

നിരവധി സ്ത്രീകൾ വിളക്കിനു ചുറ്റും നിരന്നു

മൈക്കിലൂടെ സ്ത്രീകൾ ഗണേശവന്ദനവും മറ്റും മുഴങ്ങി.

മനു നോക്കുമ്പോൾ തിരുവാതിര യാടാൻ നിൽക്കുന്നവരുടെ കൂട്ടത്തിൽ അനുവും അമ്മയുമുണ്ട്.

ആ കാഴ്‌ച കണ്ടപ്പോൾ അവന്റെ മനസ്സൊന്നു തുടിച്ചു.

അനുപമ ആ വസ്ത്രത്തിൽ പൂവൊക്കെ ചൂടി നിൽക്കുന്നത് അത്രയേറെ മനോഹരമായ അനുഭവമാണ് അവനു സമ്മാനിച്ചത് . എല്ലാവരും തിരുവാതിരയാടി തുടങ്ങി.

അനുപമ വളരെ നന്നായി തിരുവാതിരയാടുന്നുണ്ട്.

അവളെ കണ്ടത് മുതൽ ദേഹമൊക്കെ കുളിരണിയുന്ന പോലെയൊരു അനുഭവം

എന്തെന്നറിയാത്ത വശ്യമായ അനുഭൂതി,  അവളിലേക്ക് വലിച്ചടുപ്പിക്കുന്നു.

മനസ്സിൽ പ്രണയത്തിന്റെ വസന്തം വിരിയുന്ന പോലെ.

 

Updated: January 10, 2023 — 1:03 pm

50 Comments

  1. ❤️❤️❤️❤️

  2. അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ കഥ

  4. ♥️♥️♥️?

  5. Harshetta Happy New year ❤️❤️❤️

  6. അർജുൻ മേനോൻ

    ❤❤❤❤❤❤❤

  7. After 1 year
    Long time waiting dude.Happy?

  8. ബി എം ലവർ

    ?❤️?❤️❤️?

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
    Happy New Year

  11. ❤️❤️❤️❤️????

  12. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  13. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  14. Dear Harshan,

    You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed

  15. Angana kathirpin avasanam aay ❤️?
    Pakshe manuvinta orma thirch kittand namda kadha aryan patoolalo ?

  16. തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?

  17. മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️

  18. അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  19. മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?

  20. Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️

Comments are closed.