അപരാജിതൻ -37 5364

Views : 254859

മുകളിലേക്ക് മുഖമുയർത്തി “മഹാരുദ്രാ,,,,,” എന്ന് ഭക്തിപൂർവ്വം വിളിച്ചു.

ഞാൻ പറഞ്ഞതല്ലെ,,,അവനൊന്നും വരില്ലെന്ന് ”

അവർ ഒരു ദീർഘനിശ്വാസമെടുത്തു.

തനിക്ക് മുന്നിൽ മുട്ട് കുത്തിയിരിക്കുന്ന ദാസിന്റെ ശിരസിൽ തലോടി.

ദാസ് അമ്മയുടെ കൈ മുറുകെപിടിച്ചു കണ്ണുകളിൽ മുട്ടിച്ചു.

എങ്ങനെയാ,,, എങ്ങനെയാ അമ്മയിത്രയും ഉറപ്പിച്ചത് അവനൊന്നുമാകില്ലെന്ന്”?”

മോനെ,,,ഇങ്ങോട്ട് വരും വഴി അമ്മ ഒരുപാട് മനസ്സിൽ ചിന്തിച്ചു, ഞാനോ മരിച്ചു പോയ അദ്ദേഹമോ , നിന്റെ അച്ഛനോ അമ്മയോ നീയോ എന്റെ മോൾ വസുന്ധരയോ അറിഞ്ഞു കൊണ്ട് എന്തെങ്കിലും മഹാപാപങ്ങൾ ചെയ്തിട്ടുണ്ടോ എന്ന്,, ഒരുപാട് ആലോചിച്ചിട്ടും അങ്ങനെ ഒന്നുപോലും ഓർമ്മവന്നില്ല,,പിന്നെ നിന്നെ കുറിച്ച് ആലോചിച്ചു,, നിനക്ക് കിട്ടുന്ന വരുമാനത്തിൽ നല്ലൊരു പങ്ക് നീ പേരും പെരുമയും ആഗ്രഹിക്കാതെ ദാനം ചെയ്യുന്നില്ലേ,,,അന്നമില്ലാത്തവർക്ക്,, മരുന്ന് വാങ്ങാൻ നിവൃത്തിയില്ലാത്തവർക്ക് , അഗതികൾക്ക്, വിധവകൾക്ക്, പഠിക്കാൻ നിവൃത്തിയില്ലാത്ത  കുറെ കുട്ടികൾക്ക്,,,ആരും നോക്കാനില്ലാത്ത വയസായവർ താമസിക്കുന്ന ശരണാലയങ്ങൾക്ക്,,”

അമ്മ ദേവദാസിന്റെ നിറയുന്ന കണ്ണുകൾ തുടച്ചു.

നീ ചെയ്യുന്ന സൽക്കർമ്മങ്ങളുടെ ഫലം നിനക്കും നിന്റെ തലമുറക്കും കിട്ടും ,,മോനെ”

പിന്നെ ഞാൻ മനുവിനെ പറ്റി ആലോചിച്ചു,,മനസ്സിൽ മഹാദേവനെ നിറച്ചു നടക്കുന്നവനാ അവൻ,,ഇന്നാളൊരുനാൾ അവനെന്നോട് പറഞ്ഞിരുന്നു , അവനു കാശിയിലും കൈലാസത്തിലും പോയി മഹാദേവനെ കണ്ടറിയണമെന്ന്അങ്ങനെയൊരു മോഹം അവനുണ്ടെങ്കിൽ അത് നടത്താൻ അവനു ആയുസ്സും മഹാദേവൻ കൊടുത്തിരിക്കും , അതൊരു സത്യമാ,, അതല്ലേ ഞാൻ ഉറപ്പിച്ചു പറഞ്ഞത് , ഞാൻ ഇതുവരെ പ്രാർത്ഥിച്ചതും എന്റെ കൊച്ചുമോനെ ആരോഗ്യത്തോടെ കാശിയും കൈലാസവും കാണിക്കണേ എന്ന് മാത്രാ,,, അത് കേൾക്കാതെയിരിക്കാൻ മൃത്യുഞ്ജയന് ആകില്ലല്ലോ ”

അമ്മയതു പറഞ്ഞപ്പോൾ ദേവദാസിന്റെ മുഖത്തു സങ്കടവും സന്തോഷവും നിറഞ്ഞു. ദേവദാസ് അമ്മയുടെ കൈയ്യിൽ മുറുകെ പിടിച്ചു.

ഉള്ളിലെ സങ്കടം പല്ലുകൊണ്ടു കടിച്ചമർത്തി ചുണ്ടിൽ പുഞ്ചിരി തൂകി അമ്മയെ നോക്കി.

മഹാദേവനെ  എത്ര നമ്മളിഷ്ടപ്പെടുന്നുവോ , അതിലും ഒരുപാടിരട്ടി അവനാൽ നമ്മളിഷ്ടപ്പെടും, പക്ഷെ പരീക്ഷണങ്ങൾ ഒരുപാടുണ്ടാകും അതൊരു പരമാർത്ഥമാ ദാസെ,, മനുവിന് ശിവനെന്നാൽ ജീവനല്ലേ,, ” അവരൊന്നു ചിരിച്ചു.

അങ്ങോട്ട് ചെല്ല് ,,എന്റെ മോളും മീനുവും തനിച്ചല്ലേ ,, അവർക്കെന്തെങ്കിലും കുടിക്കാൻ വാങ്ങികൊടുക്ക് , നീയും എന്തെങ്കിലും കുടിക്ക് 

അമ്മയും വാ,,,” ദേവദാസ് അമ്മയുടെ കൈയിൽ പിടിച്ചു.

വേണ്ടാ,,,ഞാനിവിടെ അൽപ്പം നേരം കിടക്കട്ടെ,,പോരുമ്പോൾ എനിക്കിത്തിരിചൂട് വെള്ളം കൊണ്ട് തന്നാൽ മതി”

ദേവദാസ് അവർ പറഞ്ഞത് അനുസരിച്ചു വസുന്ധരയുടെയും മീനാക്ഷിയുടെയും അടുത്തേക്ക് നടന്നു.

@@@@@

 

Recent Stories

The Author

50 Comments

  1. ❤️❤️❤️❤️

  2. അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ കഥ

  4. ♥️♥️♥️👍

  5. Harshetta Happy New year ❤️❤️❤️

  6. അർജുൻ മേനോൻ

    ❤❤❤❤❤❤❤

  7. After 1 year
    Long time waiting dude.Happy😁

  8. ബി എം ലവർ

    🔥❤️😍❤️❤️😍

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
    Happy New Year

  11. ❤️❤️❤️❤️💗💗💗💗

  12. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  13. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  14. 🔥🔥🔥🔥

  15. Dear Harshan,

    You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed

  16. 🖤❤️🖤

  17. Angana kathirpin avasanam aay ❤️💥
    Pakshe manuvinta orma thirch kittand namda kadha aryan patoolalo 🥲

  18. തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി 🙏

  19. 😍😍😍😍

  20. മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ 😌♥️

  21. അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  22. മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. 😪

  23. 🖤🖤🖤🖤😘😘😘😘

  24. 😍😍

  25. Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com