അപരാജിതൻ -37 5407

അത് കൂടെ കേട്ടതോടെ ദേവദാസ് ആകെ തളർന്നു പോയി.കുടുംബം കൂടെയുള്ളതിനാൽ ഉള്ളിലെ സങ്കടം ആരോടും പറയുവാനാകാതെ അദ്ദേഹം ഒരുപാട് വിഷമിച്ചു.

എല്ലാം മറച്ചു പിടിച്ചു കൊണ്ട് ദേവദാസ് വിഷമിച്ചിരിക്കുന്ന വസുന്ധരയുടെ സമീപം ചെന്നിരുന്നു.

വസുന്ധരയുടെ അമ്മ ഒരു മൂലയിൽ കൈകൾ കൂപ്പി വിഷമത്തോടെ  നാമം  ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു.

മീനാക്ഷി വസുന്ധരയുടെ അരികിൽ തന്നെ ഭിത്തിയിൽ തല ചാരി നിറഞ്ഞ കണ്ണുകളോടെ സങ്കടപ്പെട്ടിരിക്കുന്നു.

ഗംഗാധരൻ ജ്യോത്സ്യ൯ ഇന്ന് കൂടെ രാവിലെ  പറഞ്ഞതാ ,,അവനിപ്പോ മോശം സമയമാണെന്ന് ,, ഇതിപ്പോ ഇങ്ങനെയായല്ലോ ഈശ്വരാ ” വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട് വസുന്ധര സാരിത്തുമ്പിൽ മുഖം പൊത്തി പറഞ്ഞു.

എന്താ ദാസേട്ടാ ഡോക്ടർ പറഞ്ഞേ ,നമ്മുടെ മോന് കൂടുതലാണോ ?” അവർ ഹൃദയവേദനയോടെ അയാളെ നോക്കി ചോദിച്ചു.

ഇല്ല ,,,നീ വിഷമിക്കല്ലേ ,,ഡോക്ടർ അങ്ങനെയൊന്നും പറഞ്ഞില്ല ”

ദേവദാസ് വസുന്ധരയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

പറ പപ്പാ,,ഏട്ടനിപ്പോ എങ്ങനെയുണ്ട്” കരഞ്ഞു കൊണ്ട് മീനാക്ഷി ചോദിച്ചു.

ഒന്നൂല്ലാ ,,ഒന്നൂല്ലെടാ പൊന്നെ,,,അവനൊന്നുമില്ല,” ഉള്ളിലെ ഹൃദയവേദന കടിച്ചമർത്തി ദേവദാസ് മീനാക്ഷിയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.

@@@@

പുറത്തു നിന്നൊരു സീനിയർ ഡോക്ടർ തീയറ്ററിനുള്ളിലേക്ക് വേഗം പ്രവേശിക്കുന്നത് കണ്ടു.

അദ്ദേഹത്തിനു പിന്നാലെ മറ്റു ഡോക്ടർമാരും.

സ്ഥിതി ഏറെ വഷളായി കൊണ്ടിരിക്കുകയാണെന്ന് അവിടെയിരിക്കുന്നവർക്കൊക്കെ ആ സംഭവങ്ങളോടെ മനസ്സിലാക്കാൻ സാധിച്ചു.

ദേവദാസ് എഴുന്നേറ്റു തീയറ്റർ ഡോറിനു മുന്നിലായി ചെന്ന് നിന്നു.

അദ്ദേഹത്തിന് പിന്നാലെ വസുന്ധരയും മീനാക്ഷിയും.

നീല യൂണിഫോം കോട്ട് ധരിച്ച ഒരു ഡോക്ടറോട് ദേവദാസ് ഭയത്തോടെ വിവരം തിരക്കി.

ക്രിട്ടിക്കലാണെന്നു മറുപടി പറഞ്ഞു കൊണ്ട് അദ്ദേഹം ഉള്ളിലേക്ക് പ്രവേശിച്ചു.

വസുന്ധരയും മീനാക്ഷിയും അത് കേട്ടതോടെ പൊട്ടികരയാൻ തുടങ്ങി.

അവരെ ദേവദാസ് പിടിച്ചു കൊണ്ട് കുറച്ചു ദൂരെയിരുന്നു പ്രാർത്ഥിക്കുന്ന അമ്മയുടെ അടുത്ത് കൊണ്ട് ചെന്നിരുത്തി.

ഒന്നൂല്ലാ ,,നിങ്ങളു കരയല്ലേ ,,, ” എന്ന് ഉള്ളിലെ സകല വിഷമവും കടിച്ചമർത്തി കൊണ്ട് ദേവദാസ് അവരെ ആശ്വസിപ്പിച്ചു.

നമ്മുടെ മോന് ഒന്നും പറ്റില്ലാന്നെ ,,, “

ദേവദാസ് അത് പറഞ്ഞ സമയത്ത് തന്നെ തുറന്നു കിടക്കുന്ന ജനാലയുടെ പുറത്തു നിന്നും ഉറക്കെ കാലൻ കോഴി  കരയുന്ന ശബ്ദമുയർന്നു.

സകലരെയും ഭയപ്പെടുത്തുന്ന തരത്തിലുള്ള ശബ്ദം.

 

Updated: January 10, 2023 — 1:03 pm

50 Comments

  1. ❤️❤️❤️❤️

  2. അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ കഥ

  4. ♥️♥️♥️?

  5. Harshetta Happy New year ❤️❤️❤️

  6. അർജുൻ മേനോൻ

    ❤❤❤❤❤❤❤

  7. After 1 year
    Long time waiting dude.Happy?

  8. ബി എം ലവർ

    ?❤️?❤️❤️?

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
    Happy New Year

  11. ❤️❤️❤️❤️????

  12. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  13. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  14. Dear Harshan,

    You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed

  15. Angana kathirpin avasanam aay ❤️?
    Pakshe manuvinta orma thirch kittand namda kadha aryan patoolalo ?

  16. തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?

  17. മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️

  18. അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  19. മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?

  20. Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️

Comments are closed.