അപരാജിതൻ -37 5400

അന്നേരം

ദേവദാസിന്റെ ഫോൺ റിങ് ചെയ്തു.

എല്ലാവരും പെട്ടെന്ന് അത് ശ്രദ്ധിച്ചു.

അദ്ദേഹം മൊബൈൽ ചാർജിൽ വെച്ചിരുന്ന ടേബിളിനു സമീപത്തേക്ക് വന്നു.

മൊബൈലെടുത്തു നോക്കി

സ്‌ക്രീനിൽ തെളിഞ്ഞത്  ഏതോ ഒരു അൺനോൺ നമ്പറാണ്.

അദ്ദേഹം ഫോൺ അറ്റൻഡ് ചെയ്തു

എല്ലാവരും അങ്ങേയറ്റം ഉത്കണ്ഠയോടെ ദേവദാസിനെ നോക്കിയിരുന്നു.

അപ്പുറത്തു നിന്നും എന്ത് പറഞ്ഞു എന്നവർക്ക് അറിയില്ല.

പക്ഷെ ദേവദാസിന്റെ മുഖത്ത് ഒരു ഞെട്ടൽ കണ്ടു.

 

“മനൂ,,,,:  എന്ന് വിളിച്ചു ദേവദാസ് ഭയത്തോടെ ടേബിളിൽ പിടിച്ചു കൊണ്ട് വിറയലോടെ  നിന്നു.

 

സകലരും ഞെട്ടിവിറച്ചു കൊണ്ട് മനുവിനെന്ത് സംഭവിച്ചു എന്നറിയാനുള്ള വ്യഗ്രതയോടെ ദേവദാസിന് സമീപത്തേക്ക് ഓടിച്ചെന്നു.

@@@@@

അപകടത്തിൽ പെട്ട് കിടന്ന മനുവിനെ പോലീസിന്റെ സഹായത്താൽ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു.

കാർ നിയന്ത്രണം വിട്ടു മരത്തിൽ പോയി ഇടിച്ചതിനാൽ കാറിന്റെ മുൻഭാഗം തകരുകയും ഡ്രൈവിങ് സീറ്റിലിരുന്ന മനുവിന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

വലത്തേ കാൽ ഒടിഞ്ഞു, ഇടംകൈ തോളിൽ നിന്നും തെന്നി മാറി. വാരിയെല്ലിനു പൊട്ടൽ സംഭവിച്ചു.

രക്തം വളരെയേറെ വാർന്നു പോയിരുന്നതിനോടൊപ്പം തലച്ചോറിൽ  ക്ഷതം സംഭവിച്ചു രക്തം കട്ടപിടിച്ചിരുന്നു.

 

അവനെ അപകടത്തിൽപെട്ട കാറിൽ നിന്നും എടുക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്.

ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ദേവദാസിനെ വിവരമറിയിച്ചത്.

 

വിവരമറിഞ്ഞു ദേവദാസും വസുന്ധരയും വീട്ടുകാരും ഉടൻ തന്നെ വിമാനമാർഗ്ഗം  യാത്ര ചെയ്തു പല്ലാവരത്ത് എത്തി ചേർന്നു.

 

പല്ലാവരം സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലായിരുന്നു അവനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.

അവരവിടെ എത്തിയപ്പോൾ മനുവിന്റെ സർജറി നടക്കുകയായിരുന്നു.

ഏവരും അതീവ ദുഖത്തിലും ഭയത്തിലുമായിരുന്നു.

കൊണ്ടുവന്നപ്പോൾ തന്നെ അവന്റെ രക്തം ഒരുപാട് വാർന്നു അബോധാവസ്ഥയിലായിരുന്നു.

ഡോക്ടർമാർ ദേവദാസിനെ മാറ്റി നിർത്തി അവന്റെ നില ഒരുപാട് പരിതാപകരമാണ് എന്നറിയിച്ചു.

Updated: January 10, 2023 — 1:03 pm

50 Comments

  1. ❤️❤️❤️❤️

  2. അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ കഥ

  4. ♥️♥️♥️?

  5. Harshetta Happy New year ❤️❤️❤️

  6. അർജുൻ മേനോൻ

    ❤❤❤❤❤❤❤

  7. After 1 year
    Long time waiting dude.Happy?

  8. ബി എം ലവർ

    ?❤️?❤️❤️?

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
    Happy New Year

  11. ❤️❤️❤️❤️????

  12. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  13. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  14. Dear Harshan,

    You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed

  15. Angana kathirpin avasanam aay ❤️?
    Pakshe manuvinta orma thirch kittand namda kadha aryan patoolalo ?

  16. തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?

  17. മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️

  18. അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  19. മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?

  20. Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️

Comments are closed.