അപരാജിതൻ -37 5407

ചൂട് പിടിച്ചു കിടക്കുന്ന മണ്ണിൽ കുളിർമ്മയേകുന്ന മഴത്തുള്ളികൾ പെയ്തിറങ്ങുന്ന പോലെ. അവനവിടെയിരുന്നു കൊണ്ട് അനുപമയെ തന്നെ നോക്കി അവളുടെ ആട്ടം  കണ്ടു.

ഒന്നൊന്നര മണിക്കൂറോളം തിരുവാതിരയുണ്ടായിരുന്നു

അത് കഴിഞ്ഞു ആടിയവരെല്ലാം അവർക്കായി ഒരുക്കിയ പന്തലിൽ പോയിരുന്നു.

അവിടെ അവർക്കുള്ള ആചാര ചടങ്ങുകൾ ആരംഭിച്ചു.

അപ്പോളേക്കും മനുവിന്റെ ഫോണിൽ വസുന്ധരയുടെ ഫോൺ വന്നു.

അവരോടു സംസാരിച്ചിട്ട് മനു അവിടെ നിന്നും ഇറങ്ങി.

പോകും വഴി ഇടയ്ക്കിടെ അവനൊന്നു തിരിഞ്ഞു നോക്കി.

ആൾക്കൂട്ടത്തിനിടയിൽ കൂട്ടുകാരികളോട് സംസാരിച്ചുകൊണ്ട് അനുപമയിരിക്കുന്നത് അവൻ കണ്ടു

അവനവിടെ വന്നത് അവൾ അറിഞ്ഞിട്ടില്ല.

മനു പുറത്തേക്ക് ഇറങ്ങി ഒരു ഓട്ടോ വിളിച്ചു നേരെ വീട്ടിലേക്ക് പുറപ്പെട്ടു.

@@@@@@

 മനു അന്ന് ഉപവാസമെടുത്തു കൊണ്ട് മുറിയിൽ ഇരിക്കുകയായിരുന്നു.

മനസ്സിൽ അനുപമയുടെ മുഖമാണ് തെളിയുന്നത്.

ആ മുഖം മനസ്സിൽ തെളിയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം.

അവൻ ബെഡിൽ വന്നു കിടന്നു.

ഇടയ്ക്കിടെ ഫോൺ എടുത്തു നോക്കുകയായിരുന്നു മനു , അനുപമയുടെ കോൾ വരുന്നുണ്ടോ എന്നുറപ്പിക്കാനായി.

 അല്പം കഴിഞ്ഞപ്പോൾ അവന്റെ മൊബൈൽ റിങ് ചെയ്തു.

അവൻ സന്തോഷത്തോടെ ഫോൺ അറ്റൻഡ് ചെയ്തു.

എന്തായി തിരുവാതിരയാടി തളർന്നോ?”

അല്ല ,,മനുവേട്ടൻ ,,,എപ്പോ കണ്ടു ?” അവൾ ആശ്‌ചര്യത്തോടെ ചോദിച്ചു.

ഞാൻ വന്നിരുന്നു കോവിലിൽ , അവിടെ വലിയ തിരുവാതിരയുണ്ടായിരുന്നില്ലേ , ഞാനവിടെയിരുന്നു മുഴുവനും കണ്ടു,,അനു നല്ല രസമായി ആടി,,എനിക്കൊരുപാടിഷ്ടമായി”

അത് കേട്ടപ്പോൾ അവൾക്കേറെ സന്തോഷമായി.

എന്നിട്ടെന്താ മനുവേട്ടൻ അടുത്തേക്ക് വരാഞ്ഞേ ?”

പിന്നെ ,,അത്രയും പെണ്ണുങ്ങളുടെയിടയിലേക്ക് ഞാൻ എങ്ങനെയാ വരുന്നത് , എന്തായാലും അനു സൂപ്പർബ് ആയിട്ടുണ്ട് ,,ഒത്തിരിയിഷ്ടമായി , എന്ത് ഭംഗിയാ ആ വേഷത്തിലൊക്കെ കാണാൻ ”

ശോ ,,,ഇങ്ങനെയൊക്കെ പൊക്കല്ലേ ,,എനിക്ക് നാണം വരുന്നു”

പൊക്കിയതല്ല ,,ഉള്ളതാ പറഞ്ഞേ,,അല്ല അനു ഇപ്പോ എവിടെയാ ,, “

ഞാൻ വീട്ടിലേക്ക് വന്നു മനുവേട്ടാ ,, ഞാൻ ഇവിടെ ഇരുന്നേ ഉറക്കമൊഴിയുന്നുള്ളു,, നാളെ പുലർച്ചെ  പോയി ദർശനം നടത്തിവരും”

ആണോ ,,,ഇപ്പോ എവിടെയാ മുറിയിലാണോ ?”

അല്ല ,,ഞാൻ ആതിര നിലാവ് കാണാൻ ടെറസിന്റെ മുകളിലാ ഇരിക്കുന്നെ മനുവേട്ടാ ,,എന്ത് ഭംഗിയാ ഈ നക്ഷ്രത്രം നിറഞ്ഞ മാനം കാണാൻ ,,,”

ആണോ ,,എന്നാ ഒരു അഞ്ചു മിനിറ്റ് , ഞാൻ ഇപ്പോ വിളിക്കാം ”

മനു ഫോൺ വെച്ചു.

Updated: January 10, 2023 — 1:03 pm

50 Comments

  1. ❤️❤️❤️❤️

  2. അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ കഥ

  4. ♥️♥️♥️?

  5. Harshetta Happy New year ❤️❤️❤️

  6. അർജുൻ മേനോൻ

    ❤❤❤❤❤❤❤

  7. After 1 year
    Long time waiting dude.Happy?

  8. ബി എം ലവർ

    ?❤️?❤️❤️?

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
    Happy New Year

  11. ❤️❤️❤️❤️????

  12. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  13. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  14. Dear Harshan,

    You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed

  15. Angana kathirpin avasanam aay ❤️?
    Pakshe manuvinta orma thirch kittand namda kadha aryan patoolalo ?

  16. തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?

  17. മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️

  18. അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  19. മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?

  20. Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️

Comments are closed.