“”എന്താ ശോഭേ ഇത്,, എന്റെ മീനൂട്ടിയുടെ പ്രായമല്ലേയുള്ളൂ അവൾക്ക്, അവൾക്കിനിയും രണ്ടോ മൂന്നോ കൊല്ലം പഠിച്ചൊരു ജോലിയൊക്കെ നേടി സ്വന്തം കാലിൽ നിൽക്കാനുള്ള സാവകാശം കൊടുത്തൂടെ. ഇതിപ്പോ ചെറിയ പ്രായത്തില്‍ ഒരു കുടുംബത്തിന്റെയൊക്കെ ഉത്തരവാദിത്തമൊക്കെ തലയിലേക്ക് വെച്ച് കൊടുക്കുന്ന പോലെയാകില്ലേ”
“അത് ദാസേട്ടാ ,, മോൾടെ ജാതകപ്രകാരം ഇപ്പോളാണ് നല്ല സമയം”
“ഒരു പെണ്‍കുട്ടിയുടെ വിവാഹസമയം തീരുമാനിക്കേണ്ടത് ജാതകമാണോ, അതവൾക്ക് വിട്ടു കൊടുത്തൂടെ”
“അതൊക്കെ നോക്കാതെ വിവാഹം ചെയ്തിട്ടല്ലേ അദ്ദേഹം നേരത്തെ പോയത്. എന്റെ മോൾടെ കാര്യത്തിൽ എനിക്ക് ഭയമുണ്ട് ദാസേട്ടാ”
“ഹമ് ,,, ഞാൻ പറഞ്ഞെന്നെയുള്ളൂ,, അല്ല എവിടെ നിന്നാ ചെക്കൻ? ”
“എന്റെയൊരു കൂട്ടുകാരിയുടെ ബന്ധത്തിൽപെട്ട കുടുംബമാണ്, പയ്യൻ ഇലക്ട്രിക്കൽ എൻജിനീയറാണ് സിഡ്നിയിൽ ” ശോഭ പറഞ്ഞു.
“ഓ ,,അപ്പോ അവളെ കടൽ കടത്തി അയക്കാണല്ലേ ,, ഹമ് ,,നന്നായി വരട്ടെ ”
“ദാസേട്ടാ, അവർ ഈ സൺഡേ എന്റെ വീട്ടിലേക്ക് വരുമെന്നാണ് പറഞ്ഞത് അനുവിനെ കാണാൻ,,,ഞാനിപ്പോ പറഞ്ഞത് വേറെയൊന്നും കൊണ്ടല്ല ,,
അനുവിന്റെ അച്ഛന്റെ ഫാമിലിയാരും ഞങ്ങളോട് നല്ല രസത്തിലല്ലല്ലോ, പിന്നെ എന്റെ നാട്ടിൽ അമ്മയെ അറിയിച്ചിരുന്നു, പക്ഷെ ‘അമ്മയ്ക്ക് യാത്ര ചെയ്യാനും വയ്യാത്ത അവസ്ഥയിലാ , പറ്റുമെങ്കിൽ സൺഡേ ദാസേട്ടനും വസുന്ധരയും ഒന്ന് വരാമോ വീട്ടിലേക്ക്,, ചെറുക്കന്റെ വീട്ടിൽ നിന്നും ആളുകൾ വരുമ്പോ ആളായി ആരേലും വേണ്ടേ ” ഒരല്പം ശങ്കയോടെ ശോഭ പറഞ്ഞു.
ദേവദാസ് അതുകേട്ട് ചിരിച്ചു.
“ഇതായിരുന്നോ ,,ഞങ്ങൾ ഉറപ്പായും വരാം , ആരുമില്ലെന്ന് എന്തിനാ വിഷമിക്കുന്നത്, ഞങ്ങളില്ലേ,, വേറെയൊരു ടെൻഷനും വേണ്ടാ, അവർ എത്ര പേരുണ്ടാകുമെന്ന് ഒന്ന് ചോദിച്ചോളൂ , അവർക്കുള്ള ഭക്ഷണം ഒരുക്കണ്ടേ”
അത് കേട്ടപ്പോൾ ശോഭയ്ക്ക് ഏറെ സന്തോഷമായി.
ദേവദാസ് പുറത്തേക്ക് നടന്നു.
നടക്കും നേരം ഒന്ന് തിരിഞ്ഞു ശോഭയെ നോക്കി പറഞ്ഞു.
“ശോഭേ ,, എന്റെ സഹോദരിയുടെ സ്ഥാനത്താണ് നിന്നെ കണ്ടിരിക്കുന്നത്, അതുകൊണ്ടു തന്നെ നിന്റെ കുട്ടികളുടെ കാര്യങ്ങളിൽ എനിക്കും ഉത്തരവാദിത്തമുണ്ടെന്നാണ് ഞാൻ കരുതുന്നത്, ഇങ്ങനെയൊരു കാര്യം വന്നപ്പോ നീയെന്നോട് പറഞ്ഞതിൽ ഒരുപാട് സന്തോഷം…എന്റെ അനന്തരവളുടെ കാര്യങ്ങൾക്ക് ഞാൻ എന്തെല്ലാം ചെയ്യുമോ, അതെല്ലാം ഞാൻ മോളുടെ കാര്യത്തിൽ ചെയ്തിരിക്കും”
ശോഭ അത് കേട്ട് ഒരുപാട് സന്തോഷത്തോടെ പുഞ്ചിരിച്ചു.
ദേവദാസ് ഓഫിസിൽ നിന്നുമിറങ്ങി.
@@@@
❤️❤️❤️❤️
അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….
സൂപ്പർ കഥ
♥️♥️♥️?
Harshetta Happy New year ❤️❤️❤️
❤❤❤❤❤❤❤
After 1 year
Long time waiting dude.Happy?
?❤️?❤️❤️?
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
Happy New Year
❤️❤️❤️❤️????
Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam
Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam
????
Dear Harshan,
You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed
?❤️?
Angana kathirpin avasanam aay ❤️?
Pakshe manuvinta orma thirch kittand namda kadha aryan patoolalo ?
തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?
????
മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️
അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ
മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?
????????
??
Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️