മനുവിന്റെ മുറിയിൽ
മനു അനുപമയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു.
കാശിയിലെ വിശേഷങ്ങളെല്ലാം അവളോട് പങ്കുവെച്ചു.
“മനുവേട്ടാ ,, ഒരു നാൾ ഞാനും പോകും കാശിയിൽ ,,എനിക്കും കാണണം കാശി വിശ്വനാഥനെ”
“ഞങ്ങൾ വിളിച്ചതല്ലേ ഒരുമിച്ചു പോകാനായി ,,എക്സാം ആയതോണ്ട് വരാതെയിരുന്നതല്ലേ അനു”
“നാശം പിടിക്കാൻ എക്സാമായിപോയി ,,ഇല്ലായിരുന്നെ ഉറപ്പായും ഞാനും വന്നിരുന്നേനെ മനുവേട്ടാ”
“ഹ്മ്മ് ,,, പിന്നെ അനു മറ്റൊരു കാര്യം കൂടെ പറയാനുണ്ട് ”
“എന്താ മനുവേട്ടാ ,,?”
മനു താൻ കണ്ട സ്വപ്നവും അതുപോലെ അവസാന ആരതി ദർശിച്ചു കൊണ്ടിരുന്നപ്പോൾ അനുഭവപ്പെട്ട തോന്നലും ഒപ്പം ഉള്ളിലെ സങ്കടവും അവളോട് പങ്കു വെച്ചു.
അത് കേട്ടപ്പോൾ അനുപമയ്ക്ക് അത്ഭുതവും ഒപ്പം ഒരു ശുഭാപ്തി വിശ്വാസവും തോന്നി.
“എന്താന്നറിഞ്ഞൂടാ അനു ,,ഇവിടെയെത്തിയപ്പോൾ മുതൽ മനസിന് വല്ലാത്തൊരു ഭാരം ,,ശരിക്കും വിഷമം വരുന്നു ,, എന്റെ പ്രിയപ്പെട്ട ആരോ എന്നെ വിട്ടു പോയത് പോലെ ,,”
“വിഷമിക്കണ്ട ,,മനുവേട്ടാ ,,എല്ലാം ശരിയാകും ,,കാശി വിശ്വനാഥന്റെ അനുഗ്രഹം മനുവേട്ടനുണ്ട് ,,ഇതതു തന്നെയാ ,,”
“ഹ്മ്മ് ,,,” അവനൊന്നു മൂളി
“എനിക്കാ ഓർമ്മയൊന്നു തിരികെ കിട്ടിയിരുന്നെങ്കിൽ ,, വല്ലാത്തൊരു ഗ്യാപ് പോലെ മനസിൽ ,, ആ ഓർമ്മ കീട്ടിയാൽ മാത്രമേ അതൊന്നു ഫിൽ ചെയ്യാൻ സാധിക്കൂ ”
“മനുവേട്ടാ ,,”
“എന്താ അനൂ ,,?”
“ഒന്നോർത്തു നോക്കിക്കേ ,,ബാലുവേട്ടനെ ഓർമ്മ വരുന്നുണ്ടോ ?”
“ഇല്ല ,,,,”
“ചിന്നുചേച്ചിയേയോ ?”
“ഇല്ല ,,ആ പേരുപറഞ്ഞപ്പോളാ ഓർത്തത് ,,അന്നെന്നെ വിളിച്ച ചേച്ചിയല്ലേ ,അനു വിളിച്ചിരുന്നോ ?”
“ഒരുപാട് വട്ടം ശ്രമിച്ചിരുന്നു മനുവേട്ടാ ,,പക്ഷെ ആ ഫോൺ ഇപ്പോഴും പരിധിക്കു പുറത്താണെന്നാ കേൾപ്പിക്കുന്നത് ,,എന്താണാവോ ,, എന്തേലും കുഴപ്പം ഉണ്ടായോ ആവോ? ” അവളുടെ ഹൃദയം വേപഥു പൂണ്ടു.
“എന്നാ മനുവേട്ടൻ കിടന്നോളൂ ,, യാത്ര കഴിഞ്ഞു വന്നതല്ലേ ,നാളെ കൂടെ ഒരു എക്സാമുണ്ട് ,,അത് കഴിഞ്ഞാ ഞാൻ ഫ്രീയാകും ”
അങ്ങനെ അവർ തമ്മിലുള്ള സംസാരം അവസാനിപ്പിച്ചു ഫോൺ വെച്ച് മനു ഉറങ്ങാൻ കിടന്നു.
@@@@@
❤️❤️❤️❤️
അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….
സൂപ്പർ കഥ
♥️♥️♥️?
Harshetta Happy New year ❤️❤️❤️
❤❤❤❤❤❤❤
After 1 year
Long time waiting dude.Happy?
?❤️?❤️❤️?
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
Happy New Year
❤️❤️❤️❤️????
Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam
Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam
????
Dear Harshan,
You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed
?❤️?
Angana kathirpin avasanam aay ❤️?
Pakshe manuvinta orma thirch kittand namda kadha aryan patoolalo ?
തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?
????
മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️
അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ
മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?
????????
??
Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️