പക്ഷെ ആ സമയം മുതൽ ഹൃദയത്തിൽ വല്ലാത്തൊരു ഭാരം അവനനുഭവപ്പെട്ടു തുടങ്ങി.
ഉള്ളിൽ എന്തെന്നറിയാത്ത ഒരു ദുഃഖം.
എന്തോ ഒന്ന് തന്നിൽ നിന്നും അകന്നു പോയ പോലെയൊരു തോന്നൽ.
ശയന ആരതി സമാപിച്ചു.
അവർ അവിടെ നിന്നും തിരികെ അവർ തിരികെ ധരംശാലയിൽ എത്തി. ആഗ്രഹിച്ചത് പോലെ തന്നെ യാതൊരു വിഘ്നങ്ങളും കൂടാതെ ദർശനം സാധ്യമായതിന്റെ സന്തോഷം ദേവദാസിനുണ്ടായിരുന്നു.
അടുത്ത ദിവസം പകൽ പതിനൊന്നു മണിയോടെ തിരിക്കണം എന്നുള്ളതിനാൽ അവർ ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.
മനു ധരംശാലയിലെ നീളമുള്ള ഇടനാഴിയിൽ, ശാന്തമായി ഒഴുകുന്ന ഗംഗാ നദിയെ നോക്കി ചിന്താമഗ്നനായി നിൽക്കുകയായിരുന്നു.
“മനൂ ” എന്ന വിളികേട്ടു അവൻ തിരിഞ്ഞു നോക്കി
“എന്താ പപ്പാ ,,?”
“മോനെന്താ ഒറ്റയ്ക്ക് ഇങ്ങനെ നിക്കണേ ,,എന്താ ആലോചിക്കുന്നെ ?” അദ്ദേഹം തിരക്കി.
“എന്താന്നറിഞ്ഞൂടാ പപ്പാ ,,അവസാനത്തെ ശയ൯ ആരതി കണ്ടു തൊഴുന്ന നേരം മുതൽ എന്റെ മനസിലൊരു വല്ലാത്ത സങ്കടം ,,എന്തൊക്കെയോ എനിക്ക് മിസ്സ് ആയ പോലെ ഒരു ഫീലിംഗ്”
ദേവദാസ് വാത്സല്യത്തോടെ അവന്റെ തോളിൽ കൈ വെച്ചു.
“അതൊക്കെ തോന്നുന്നതാകും മോനെ ,, ഇന്നത്തോടെ വഴിപാടുകളൊക്കെ കഴിഞ്ഞില്ലേ ,,അപ്പൊ ഇനി അടുത്തൊന്നും തൊഴാൻ പറ്റില്ലല്ലോ എന്ന മനസിന്റെ സങ്കടമാകും ,,വാ ,,,തണുപ്പുണ്ട് ഇവിടെയധികം നിന്ന് ഉറക്കമിളക്കണ്ട”
മനു പപ്പയുടെ കൂടെ ഇടനാഴിയിലൂടെ മുറിയിലേക്ക് നടന്നു.
“അല്ല പപ്പാ ,,,അങ്ങനെയല്ല ,,,ഇത് വേറെ എന്തോ പോലെ ,,എന്റെ കൂടെയുള്ള ആരോ എന്നെ വിട്ടു പോയ പോലെ ഒരു ഫീലിംഗ് ,, വല്ലാത്തൊരു വിഷമം,,,എനിക്കാകെ ,,,ആകെയൊരു വല്ലായ്മ പോലെ ,,പപ്പ ,,എനിക്കത് ,,എനിക്കതങ്ങോട്ട് എക്സ്പ്ളെയിൻ ചെയ്യാൻ പറ്റണില്ല ,,,”
“അതൊക്കെയൊരുറക്കം കഴിഞ്ഞാൽ മാറും മനൂ ,, നാളെ വൈകി എഴുന്നേറ്റാൽ മതിയല്ലോ ,,വാ ,,, ”
അവരിരുവരും മുറിയിലേക്ക് കയറി.
മനു കട്ടിലിൽ വന്നിരുന്നു ടേബിളിൽ വെച്ചിരുന്ന കുപ്പിയിൽ നിറച്ച വെള്ളം കുടിച്ചു ,കിടന്നു.
അവനുറക്കം വന്നതേയില്ല.
എത്ര നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു എന്നും അവനു നിശ്ചയമില്ല
എപ്പോളോ ഒരു നേരം അവൻ മയക്കമായി.
പിറ്റേന്ന് പകൽ പതിനൊന്നു മണിയോടെ അവർ മഹാദേവൻ അനുവദിച്ചാൽ വീണ്ടും വരാമെന്ന ഉറപ്പോടെ കാശിയോട് വിട ചൊല്ലി.
രാത്രി എട്ടര മണിയോടെ അവർ തിരികെ വീട്ടിലെത്തി.
@@@@@@
❤️❤️❤️❤️
അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….
സൂപ്പർ കഥ
♥️♥️♥️?
Harshetta Happy New year ❤️❤️❤️
❤❤❤❤❤❤❤
After 1 year
Long time waiting dude.Happy?
?❤️?❤️❤️?
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
Happy New Year
❤️❤️❤️❤️????
Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam
Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam
????
Dear Harshan,
You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed
?❤️?
Angana kathirpin avasanam aay ❤️?
Pakshe manuvinta orma thirch kittand namda kadha aryan patoolalo ?
തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?
????
മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️
അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ
മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?
????????
??
Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️