“സത്യമാണോ മനുവേട്ടാ ?”
‘അതെ ,, “
“എന്നിട്ടെന്താ സംസാരിച്ചത്?”
“ഞാനിന്നലെ ഉറക്കക്ഷീണത്തിലായിരുന്നു, എനിക്ക് ഓർമ്മയില്ലന്നു പറഞ്ഞു വച്ചു”
“അയ്യോ ,,,അങ്ങനെ പറഞ്ഞോ ?
“ആ ,,പറഞ്ഞു ,, “
“ഇനിയിപ്പോ എന്താ ചെയ്യാ മനുവേട്ടാ ,, ആ നമ്പർ എനിക്ക് പറഞ്ഞു തരാമോ , ഞാൻ ചേച്ചിയോട് സംസാരിക്കാം ”
“ഞാനയച്ചു തരാം ”
‘മനുവേട്ടാ ,,ബാലുച്ചേട്ടന്റെ നമ്പറുണ്ടോ ?”
“അനൂ ,,എന്റെ മൊബൈൽ പോയില്ലേ ആ ആക്സിഡന്റിൽ , ഇതിപ്പോ പുതിയതാ അതിൽ കോൺടാക്ട്സ് പലതും മിസ്സായി”
“ശരി കുഴപ്പമില്ല ,,ഇതെനിക്ക് വെക്കമയച്ചു താ മനുവേട്ടാ ”
“ഇപ്പോ തന്നെ അയക്കാം ,, പോകാറായോ കോളേജിൽ ”
‘ഉവ്വ് റെഡിയാകാ ,, “
മനു ഫോൺ വെച്ച് കൊണ്ട് അവൾക്ക് ചിന്മയിയുടെ നമ്പർ അയച്ചു കൊടുത്തു.
ഏറെ സന്തോഷത്തോടെ അവൾ ചിന്മയിയുടെ നമ്പറിൽ ഡയൽ ചെയ്തു.
പക്ഷെ സ്വിച്ച് ഓഫാണ് എന്നൊരു ഓപ്പറേറ്റർ വോയ്‌സ് ആണ് കേട്ടത്.
താൻ അനുപമ ആണെന്നും മനുവിന് ആക്സിഡന്റിൽ ഓർമ്മയ്ക്ക് ചെറിയ പ്രശ്നം വന്നിട്ടുണ്ട് എന്നും ഈ മെസ്സേജ് കണ്ടാൽ തന്റെ നമ്പറിൽ ഒന്ന് വിളിക്കണമെന്നും പറഞ്ഞു കൊണ്ട് അവൾ ഒരു മെസ്സേജ് ചിന്മയിയുടെ ഫോൺ നമ്പറിലേക്ക് അയച്ചു ഏറെ സന്തോഷത്തോടെ കോളേജിലേക്ക് പോയി.
ക്ലാസ്സിന്റെ ഇടയ്ക്ക് അവൾ പലവട്ടം മെസ്സേജ് ഡെലിവറി ചെയ്തോ എന്ന് നോക്കിയിരുന്നു.
ഇടയ്ക്ക് ബ്രേക്ക് കിട്ടുമ്പോൾ ആ നമ്പറിൽ നിരവധി പ്രാവശ്യം വിളിച്ചു നോക്കി.
പക്ഷെ ചിന്മയിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ അവർ തമ്മിൽ ഒരുവിധ ബന്ധവും സാധ്യമായില്ല.
@@@@@
ഒരു വാരം അപ്പുറം
പരമപദമായ ശിവപാദങ്ങളിൽ അലിഞ്ഞു ചേർന്ന് ജനനമരണചക്രങ്ങളിൽ നിന്നും വിമുക്തി നേടുവാനും പഞ്ച ഭൂതങ്ങൾക്കപ്പുറമുള്ള പരമസത്യത്തിന്റെ പുണ്യമറിയുവാനും മനുഷ്യരാഗ്രഹിക്കുന്ന മണ്ണിലെ മഹാശ്മശാനവും മോക്ഷകവാടവും ഗംഗയുടെ ദിവ്യസ്പർശത്താൽ പരിപാവനമായതും കാലാതീത നഗരവും സംഹാരരുദ്ര സ്വരൂപം വെടിഞ്ഞു മഹാജ്ഞാനത്തിന്റെ ഉജ്ജ്വലപ്രകാശം പകർന്നു ഗുരുവായി ശങ്കര വിശ്വനാഥൻ വാഴുന്ന കാശിയിൽ
എല്ലാ തിരക്കുകളും ഒഴിവാക്കി അഞ്ചു ദിവസം പൂർണ്ണമായും കാശിയിൽ തന്നെ തങ്ങുവാനും ഒരു ദിവസത്തിലുള്ള അഞ്ച് ആരതികളിലും പങ്കു കൊണ്ട് കാശി വിശ്വനാഥനെ മനം കുളിർക്കെ ദർശിച്ചു പ്രാർത്ഥിക്കുവാനും വേണ്ടി ദേവദാസും വസുന്ധരയും മനുവും മീനാക്ഷിയും അമ്മയും കൂടെ കാശിയിൽ വന്നിരിക്കുകയാണ്.
ക്ഷേത്രത്തിനു സമീപമുള്ള സോനാർപുരയിലെ വിശ്വനാഥ് ധർമ്മശാലയിലാണ് താമസം ഏർപ്പാടാക്കിയിരുന്നത്.
ആദ്യ ദിനം പുലർച്ചെ രണ്ടേ മുക്കാലോടെ അവരെല്ലാവരും മൂന്നുമണിക്ക് ആരംഭിക്കുന്ന മംഗള ആരതി ദർശനത്തിനു സന്നിഹിതരായി.
അന്ന് ഉച്ചക്കുള്ള ഭോഗ് ആരതിയും സന്ധ്യക്കുള്ള സന്ധ്യാ ആരതിയും രാത്രിയുള്ള ശൃംഗാർ ആരതിയും ശയന ആരതിയും കണ്ടു തൊഴുത് പതിനൊന്നരയോടെ അവർ തിരികെ താമസിക്കുന്ന ധർമ്മശാലയിലെത്തി. പുലർച്ചെ എഴുന്നേറ്റ് ആരതി ദർശനത്തിനു പോകാനുള്ളതിനാൽ അവർ ഉറക്കമായി.
@@@@@
“”മനൂ,,,,,,,,,”
വളരെ നേർത്തതും മധുരമാർന്നതുമായ ഒരു സ്വരം മനുവിന്റെ കാതിൽ പതിഞ്ഞു.
“മനൂ,,, എഴുന്നേൽക്ക് മനൂ”
വീണ്ടും ഇമ്പമുള്ള ആ സ്വരം അവന്റെ കാതിൽ മുഴങ്ങി.
മനു കണ്ണ് തുറന്നു.
ആ കാഴ്‌ച കണ്ടവൻ അത്ഭുതപ്പെട്ടു പോയി.
അതിമനോഹരിയായ ഒരു യുവതി.
ഒരു അപ്സരസുന്ദരി പോൽ താരുണ്യമാർന്ന യുവതി.
അവൾ ധരിച്ചിരുന്നത് തിളക്കമാർന്ന മാർക്കച്ചയും ആഭരണങ്ങളും വെളിവായ അണിവയറും അരമുതൽ നെരിയാണി മറയുന്ന തരത്തിൽ നീളത്തിലുള്ള പട്ടു കൊണ്ടുള്ള രാജകീയ വേഷവും.
“വാ മനു ,,,” എന്നവൾ മൊഴിഞ്ഞു.
❤️❤️❤️❤️
അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….
സൂപ്പർ കഥ
♥️♥️♥️?
Harshetta Happy New year ❤️❤️❤️
❤❤❤❤❤❤❤
After 1 year
Long time waiting dude.Happy?
?❤️?❤️❤️?
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
Happy New Year
❤️❤️❤️❤️????
Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam
Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam
????
Dear Harshan,
You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed
?❤️?
Angana kathirpin avasanam aay ❤️?
Pakshe manuvinta orma thirch kittand namda kadha aryan patoolalo ?
തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?
????
മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️
അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ
മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?
????????
??
Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️