അപരാജിതൻ -37 5407

 

അനുപമയുടെ മുറിയിൽ

 അനുപമയ്‌ക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു ഇതുവരെ കഴിഞ്ഞു പോയതെല്ലാം.

കണ്ണടച്ച് കിടക്കുമ്പോൾ പോലും മനസ്സിൽ പാർവ്വതിയെയാണ് ഓർമ്മ വരുന്നത്.

അവളുടെ ജീവിതത്തിൽ എന്ത് സംഭവിച്ചെന്നറിയാനുള്ള വ്യഗ്രത അവളിൽ ഏറികൊണ്ടിരുന്നു.

അതെ സമയം മനുവിന് ഓർമ്മ കിട്ടാതെ വരുന്നതും അവളെ ഏറെ ഉത്ക്കണ്ഠാകുലയാക്കി.

ചിദംബരം ക്ഷേത്ര ദർശനത്തിൽ മനുവിനും അനുപമയ്ക്കും ഒരുപോലെയുണ്ടായ ദിവ്യദർശനം.

അതവൾക്ക് മനസിലേക്ക് വന്നു.

അവൾ കിടന്നു കൊണ്ട് ഓരോ കാര്യങ്ങൾ ചിന്തിച്ചു.

 

മനുവേട്ടൻ പറഞ്ഞത് അപ്പു തന്റെ പൂർവികസ്വത്തുക്കൾ നേടി തിരിക്കുന്നത് വരെയാണ്.

അത് കഴിഞ്ഞും മനു പലതും അറിഞ്ഞിട്ടുണ്ട്.

ഇപ്പോ നടന്ന അപകടം അതൊരു സ്വാഭാവികമായ അപകടം പോലെ തോന്നുന്നില്ല.

സാരമായി പരിക്കേറ്റു മരണം കാത്തു മനുവേട്ടൻ കിടക്കുക, പിന്നെ അതിൽ നിന്നും ജീവിതത്തിലേക്ക് തിരികെ വരിക , വന്നപ്പോൾ മനുവേട്ടനെ ഇന്ന് കാണുന്ന തരത്തിൽ മാറ്റങ്ങൾ വരുത്തിയ പ്രധാന സംഭവങ്ങൾ എല്ലാം മനസ്സിൽ നിന്നും മാഞ്ഞു പോകുക.

ഒരുപക്ഷെ അതൊന്നും മനുവേട്ടന്റെ ഓർമ്മയിൽ പോലും ഉണ്ടാകരുത് എന്ന് ഏതോ ഒരു കോണിൽ ഇരിക്കുന്ന അദൃശ്യശക്തി തീരുമാനിച്ചത് പോലെ.

ഇനി മനുവേട്ടൻ അപ്പുവിനെ അന്വേഷിക്കരുത് എന്ന് ആ ശക്തി തീരുമാനിച്ച പോലെ.

അങ്ങനെയെങ്കിൽ  എന്തൊക്കെയോ ദുരൂഹതകൾ സംഭവിച്ചിട്ടുണ്ട് അവരുടെ ജീവിതത്തിൽ.

അവൾ കണ്ണുകളടച്ചു ആലോചിച്ചു.

മനസ്സിലാകെ ഭയം തോന്നുന്നു.

അവൾ എഴുന്നേറ്റിരുന്നു, തന്റെ ഡയറിയുടെ പേജിൽ സൂക്ഷിച്ചു വെച്ചിരുന്ന മനു കൊടുത്ത കൂവളപത്രം കൈയിലെടുത്തു. നെറ്റിയിൽ മുട്ടിച്ചു മഹാദേവനോട് പ്രാർത്ഥിച്ചു ഒരു വഴി തെളിച്ചു തരണമെന്ന്.

ആ കൂവള പത്രം ഡയറിയുടെ പേജിൽ തിരുകി അവൾ കിടന്നു.

 

@@@@@

പിറ്റേന്ന്

 

അനുപമ കോളേജിൽ പോകാനായി റൂമിൽ തയ്യാറാകുന്ന സമയത്ത് അവളുടെ ഫോൺ റിങ് ചെയ്തു.

മനുവായിരുന്നു , അവൾ ഫോണെടുത്തു സംസാരിച്ചു.

എന്താ മനുവേട്ടാ ?”

അനൂ ,,ഇന്നലെ രാത്രി എന്നെ ചിന്മയി ചേച്ചി വിളിച്ചിരുന്നു”

ആ വാക്കുകൾ കേട്ട് അവളുടെ മുഖത്തു ആഹ്ലാദവും അത്ഭുതവും ഒരേ പോലെ മിന്നിമറഞ്ഞു.

Updated: January 10, 2023 — 1:03 pm

50 Comments

  1. ❤️❤️❤️❤️

  2. അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ കഥ

  4. ♥️♥️♥️?

  5. Harshetta Happy New year ❤️❤️❤️

  6. അർജുൻ മേനോൻ

    ❤❤❤❤❤❤❤

  7. After 1 year
    Long time waiting dude.Happy?

  8. ബി എം ലവർ

    ?❤️?❤️❤️?

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
    Happy New Year

  11. ❤️❤️❤️❤️????

  12. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  13. Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam

  14. Dear Harshan,

    You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed

  15. Angana kathirpin avasanam aay ❤️?
    Pakshe manuvinta orma thirch kittand namda kadha aryan patoolalo ?

  16. തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?

  17. മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️

  18. അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  19. മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?

  20. Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️

Comments are closed.