നാല് ദിവസങ്ങൾക്ക് ശേഷം മനുവിനെ സർജിക്കൽ ഐ സി യു വിൽ നിന്നും റൂമിലേക്ക് മാറ്റിയിരുന്നു.
അവനു സംസാരിക്കാൻ ഏറെ പ്രയാസമായിരുന്നു.
എങ്കിലും എല്ലാവരെയും തിരിച്ചറിയുവാൻ സാധിക്കുമായിരുന്നു.
ഡോക്ടർമാർ വന്നു യഥാസമയം പരിശോധനകൾ നടത്തുന്നുണ്ടായിരുന്നു.
കാലിൽ സ്റ്റീൽ ഇട്ടിരുന്നു. കൈയ്യിൽ ഷോൾഡർ സപ്പോർട് കെട്ടിയിരുന്നു.
ഇനി കുറെ കാലം ബെഡിൽ തന്നെ മനുവിന് കഴിയേണ്ടി വരും എന്ന് ഡോക്ടർ പറഞ്ഞു.
അതെ സമയം അവന്റെ വീട്ടുകാർക്ക് അതൊന്നും ഒരു പ്രശ്നമേയല്ലായിരുന്നു.
മനുവിനെ ജീവനോടെ കിട്ടിയതിൽ പരം മറ്റൊന്നും അവരെ ബാധിക്കുന്നതായിരുന്നില്ല.
ഒരാഴ്ച കൂടെ കഴിഞ്ഞപ്പോൾ മനു അല്പം ആയാസത്തോടെയാണെങ്കിലും സംസാരിക്കാൻ ആരംഭിച്ചു.
അച്ഛൻ ‘അമ്മ അനിയത്തി അമ്മമ്മ എല്ലാരോടും അവൻ പ്രയാസപ്പെട്ടു തന്നെയെങ്കിലും വർത്തമാനം പറഞ്ഞു.
കാലിനു സ്റ്റീൽ ഇട്ടതിനാൽ മൂന്നുമാസത്തോളം ബെഡ് റസ്റ്റ് പറഞ്ഞിരുന്നു,
വാരിയെല്ലിനു പൊട്ടൽ ഉള്ളതിനാൽ അധികം ചരിഞ്ഞും തിരിഞ്ഞും കിടക്കരുതെന്നും പറഞ്ഞു.
പക്ഷെ ആ അപകടം മനുവിനെ മറ്റൊരു തരത്തിൽ സാരമായി ബാധിച്ചിരുന്നു.
റൂമിൽ
വസുന്ധര മനുവിന് ഭക്ഷണം കൊടുക്കുകയായിരുന്നു.
“മമ്മാ ,,,,”
“എന്താ മോനെ ?”
“എന്തിനാ നമ്മളിവിടെ നിൽക്കണെ, നമ്മുടെ നാട്ടിൽ നിന്നും എത്രയോ അകലയാ ഈ സ്ഥലമൊക്കെ ?”
“മോനെ ,, നീയല്ലേ ഇങ്ങോട്ടേക്ക് വന്നത് , എത്ര കാലമായി നീയിവിടെ വന്നും പോയുമിരിക്കുന്നു”
“ഞാനെന്തിനാ ഇങ്ങോട്ടേക്ക് വരുന്നത് , ഇങ്ങോട്ടേക്ക് വരാൻ എനിക്കിവിടെ ഫ്രൻഡ്‌സോ പരിചയക്കാരോ ആരും തന്നെയില്ലല്ലോ മമ്മാ” സംശയത്തോടെ മനു ചോദിച്ചു.
അത് കേട്ടപ്പോൾ വസുന്ധര സംശയത്തോടെ മനുവിനെ നോക്കി.
“എന്താ മോനീ പറയുന്നത് , ആരുടെയോ കഥ കേൾക്കാനല്ലേ മോനിവിടെ വന്നുകൊണ്ടിരുന്നത് ”
അവനു സമീപമിരുന്നിരുന്ന അമ്മമ്മ അവനെ ഓർമ്മിപ്പിക്കാൻ ശ്രമിച്ചു.
“കഥയോ ,?” അവൻ മനസിലാകാത്തതിനാൽ അമ്മമ്മയുടെ മുഖത്തേക്ക് നോക്കി.
“എന്താ അമ്മമ്മെ ഈ പറയണേ ,,കഥ കേൾക്കാൻ ഞാൻ ഇങ്ങോട്ടേക്ക് വന്നൂന്നോ , എന്ത് കഥ , ഏത് കഥ, ആരുടെ കഥ ?,,,” അവൻ മീനാക്ഷിയെ നോക്കി
“എന്താ മീനൂട്ടി ഇവരൊക്കെ ഈ പറയുന്നത് ?”
“ഏട്ടാ ,,, ഏട്ടനതൊന്നും ഓർമ്മയില്ലേ ?” അവൾ തിരക്കി
“ഇല്ല ,,,എനിക്കൊന്നും ഓർമ്മ വരുന്നില്ല മീനൂട്ടി ,, ”
“ഏട്ടാ ,,ഏട്ടൻ എപ്പോഴും പറയുണ്ടായിരുന്നല്ലോ ഒരു ബാലുച്ചേട്ടനെ കുറിച്ച് ,,ഒന്നോർത്തു നോക്കിക്കേ”
അവനവളുടെ മുഖത്തേക്ക് ശ്രദ്ധയോടെ വീക്ഷിച്ചു.
“ഇല്ല ,,,അങ്ങനെയൊരു പേര് ഓർമ്മയിൽ വരണില്ല,,എന്തിനാ ഇവിടെ വന്നേ എന്താ എനിക്ക് സംഭവിച്ചേ എന്നൊന്നും ശരിക്കും ഓർമ്മ കിട്ടണില്ല ”
മനു പറഞ്ഞ വാക്കുകൾ എല്ലാവരെയും ആശങ്കപ്പെടുത്തി.
അപ്പോളാണ് ദേവദാസ് അങ്ങോട്ടേക്ക് വന്നത്.
വസുന്ധര മനുവിന്റെ അവസ്ഥ ദേവദാസിനോട് വിവരിച്ചു.
അത് കേട്ടപ്പോൾ അദ്ദേഹവും ഭയാശങ്കയിലായി.
❤️❤️❤️❤️
അപ്പോൾ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വന്നു ല്ലേ….
സൂപ്പർ കഥ
♥️♥️♥️?
Harshetta Happy New year ❤️❤️❤️
❤❤❤❤❤❤❤
After 1 year
Long time waiting dude.Happy?
?❤️?❤️❤️?
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
നിങ്ങൾ വാക്ക് പാലിച്ചു ക്ലൈമാക്സ് അലെങ്കിലും 2022 ന് മുൻപ് കുറച്ച് ഭാകങ്ങൾ തന്നതിന് നന്ദി..
Happy New Year
❤️❤️❤️❤️????
Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam
Harsha. . Ithinu oru comment idanulla arivu enikkilla….. 1 varsham.. Ningal eduthathu koodipoyi… Ennu thonniyathanu… Ente arivillayma… Shamikkanam
????
Dear Harshan,
You have written an amazing piece of literature through this story. Hope god will give better health to write many more similar stories and stay blessed
?❤️?
Angana kathirpin avasanam aay ❤️?
Pakshe manuvinta orma thirch kittand namda kadha aryan patoolalo ?
തീര്‍ത്തും അപ്രതീക്ഷിതമായ പുതുവല്‍സര സമ്മാനം. നന്ദി ?
????
മുഴുവൻ part ഉം വന്നിട്ട് വേണം വായിക്കാൻ ?♥️
അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിനുടവിട്ട് അവൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ
മനുവിന് വേഗം ഓർമ്മ വന്ന നല്ലത്…. ബാക്കി നമ്മക്കും അറിയണം.. ?
????????
??
Site veruthey open cheyth nokiyatha apo tha kidakunnu അപരാജിതൻ സത്യം പറഞ്ഞ കണുത്തലിപൊയി… ❣️✨️