അപരാജിതന്‍ 26 [Harshan] 11586

“അവൻ ഒരു വെറും ചെറ്റയാ ,,, എല്ലാവരെക്കാളും കൂടിയ ഐറ്റം ,, മനുഷ്യനല്ല മൃഗമാണ് ,, ”

അതൊക്കെ കേട്ട് പാർവ്വതി ആകെയൊന്നമ്പരന്നു.

“പൊന്നൂസെ ,, ഇവിടത്തെ ഭൂമിശാസ്ത്രം പഠിക്കണം,, വൈശാലി , അതിനപ്പുറം അരുണേശ്വരം , വൈശാലിക്ക് അതിർത്തി കഴിഞ്ഞു ശിവശൈലം ,, അരുണേശ്വരത്തിനപുറത്ത് ചന്ദ്രവല്ലി , അരുണേശ്വരത് നിന്നും  പടിഞ്ഞാറോട്ടു തിരിഞ്ഞു പോയാൽ കലിശപുരം ,, പിന്നെ ആ റൂട്ട് തന്നെ ഉമരി എന്നൊരു സ്ഥലമുണ്ട് ,, ചന്ദ്രവല്ലിയിൽ നിന്നും മറ്റൊരു വഴി പോയാൽ കമ്മോർവാഡ , അത് ലോഹപണിക്കരുടെ നാടാണ്  ,, ഇതിൽ വൈശാലിയൊഴികെ മറ്റുള്ള സ്ഥലമൊക്കെ ഈ പറഞ്ഞ റൗഡികളുടെ അധീനതയിൽ വരുന്ന  സ്ഥലങ്ങളാണ് ,, ”

“അല്ല ഇവിടെ പെൺ റൗഡികളുമുണ്ടോ ഇന്ദൂട്ടി ”

“ഉണ്ടോന്നോ ,, അങ്ങനെ ഒരുത്തിയുമുണ്ട് ,,മുത്യാരമ്മ എന്ന് പേര് ,,അരുണേശ്വരത്തു വലിയൊരു മാളികയിൽ  വേശ്യാലയ൦ നടത്തുന്ന വൃത്തികെട്ട സ്ത്രീയാ ”

“അയ്യേ ,,ഇവിടെ റെഡ് ലൈറ്റ് ഏരിയയും ഉണ്ടോ ,, ?”

“ഇവിടെയല്ലല്ലോ ,,അരുണേശ്വരത്തല്ലേ ,, അതൊരു ചെറിയ സെറ്റ് അപ്പൊന്നുമല്ല ,, പല റേറ്റിലും പല പ്രായത്തിലും അവിടെ ദേവദാസികളെ  വിൽപ്പനയുണ്ട് ,, ”

“എന്തൊക്കെയാ ഈ കേൾക്കുന്നേ ,, ദേവദാസികളോ ,”

“അതെ പൊന്നൂസെ ,, ദേവദാസികളെന്നു വെച്ചാൽ ,,ഇവിടെ അകലെയായി ഉത്കല എന്നൊരു ക്ഷേത്രമുണ്ട് , അതൊരു ഗന്ധർവ്വനെ പ്രതിഷ്ഠിച്ച ക്ഷേത്രമാണ് ,, അവിടെ പണ്ട് മുതലേ പെൺകുട്ടികളെ ദേവദാസികളായി സമർപ്പിക്കും  ,, അവർ ആട്ടവു൦ പാട്ടുമൊക്കെ പഠിച്ചു വേശ്യവൃത്തി സ്വീകരിക്കും ,, അവരെയൊക്കെ വാടകയ്ക്ക്  ആ മുത്യാരമ്മ മാളികയിലേക്ക് കൊണ്ട് വരും ,, ”

“പാവങ്ങൾ ,, അപ്പൊ അവരെ വിറ്റു ആ വൃത്തികെട്ട സ്ത്രീ കാശുണ്ടാകുമല്ലേ .,”

“അതെ ,,, അതുപോലെ ആ വേശ്യാലയത്തിൽ ഒരു ഹൈ ക്ലാസ് വേശ്യ കൂടെയുണ്ട് ,,,അമ്രപാലി ,  , അവളുടെ ഒപ്പം കിടക്കാൻ  പുറ൦ നാടുകളിൽ നിന്ന് പോലും ആളുകൾ വരുന്നുവന്നാ കേട്ടിരിക്കുന്നത് ,, ലക്ഷങ്ങളാണ് അവർ ചാർജ്  ചെയുന്നത് ,,,,,,”

അതിശയത്തോടെ പാർവതി ഇന്ദുവിനെ നോക്കി

“അല്ല ,,ഇന്ദൂട്ടി , ,,നമുക്കുള്ളതൊക്കെയല്ലേ അവൾക്കുമുള്ളത് ,,അല്ലാതെ എണ്ണം കൂടുതലൊന്നുമില്ലല്ലോ ,, പിന്നെ  എന്താ ഈ ലക്ഷങ്ങളൊക്കെ ,,,?”

“പൊന്നൂസെ ,, സംശയം ന്യായമാണ് ,,ഒരു നോട്ടം കൊണ്ട് പോലും ആണിനെ കീഴ്പ്പെടുത്തി അടിമയാക്കി കളയും  ,, ”

“നോക്കിയാ ,, അങ്ങനെയൊക്കെ കീഴ്പ്പെടുവോ ..?”

“ആവോ എനിക്കറിയില്ല ,, അങ്ങനെയാണ് കേട്ടറിവ് , കാമകലകൾ അഭ്യസിച്ചവളാ , വൈശികതത്രവും കുട്ടനീമതവും അനംഗരാഗവും പഠിച്ച് പ്രാഗൽഭ്യം നേടിയവളാ , അവളുടെ കണ്ണുകളിലേക്ക് നോക്കിയാൽ , അവൾ കണ്ണിന്റെ ചലനം കൊണ്ട് ,, ” ഇന്ദു ചുറ്റും നോക്കി , ആരുമില്ല എന്ന് ഉറപ്പ് വരുത്തി

“പുരുഷനെ കീഴടക്കി അവനിൽ  നിമിഷങ്ങൾക്കകം ശുക്ളസ്രവണം വരുത്തും ”

“,അയ്യേ ,,,,” അതുകേട്ടു പാർവതിക്ക് നാണം വന്നു

“പിന്നെ ,,ഒന്ന് പോയെ ,,അതൊക്കെ വെറുതെ പറയുന്നതല്ലേ ”

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.