അപരാജിതന്‍ 26 [Harshan] 11586

അവരിൽ പലരും അവരുടെ കുട്ടികളെ കൊണ്ട് അവന്‍റെ  കാലിൽ തൊട്ടു നമസ്കരിപ്പിക്കുകയും ചെയ്തു.

അപ്പോളേക്കും ചേതന ചായ കൊണ്ട് വന്നു നൽകി.

ആ പ്രായമായ മുത്തശ്ശന്‍റെ  സമീപം അദ്ദേഹത്തിന്‍റെ  പത്നി ജാനകി ദേവിയും വന്നിരുന്നു.

“ഞങ്ങളുടെ മരുമകൻ ആനന്ദ് പറഞ്ഞിരുന്നു , അവന്‍റെ  ബന്ധു എന്നുപറയാവുന്ന കുട്ടിയാണ് വരുന്നതെന്ന് , മാത്രവുമല്ല ഭാർഗ്ഗവഇല്ലത്തെ കേശവ നാരായണരുടെ മകന്‍റെ  മകൻ കൂടെ ആണെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷമായി ,, ”

ആദി കൈകൾ കൂപ്പി ചിരിച്ചു

“ഇല്ലത്ത് പരിചയമുണ്ടോ ,മുത്തശ്ശന് , ?” ബഹുമാനത്തോടെ തിരക്കി

“ഞങ്ങൾ മോന്‍റെ  ഇല്ലത്തു അഞ്ചു വർഷം മുൻപ് വന്നിട്ടുണ്ട് , അവിടെ നാരായണ ക്ഷേത്രത്തിലും പരശുരാമ ക്ഷേത്രത്തിലും ദർശനം നടത്തിയിട്ടുണ്ട് , പോകും വഴി ഇല്ലത്തും കയറിയിരുന്നു , ധനലക്ഷ്മി അമ്മയെ കണ്ടു അനുഗ്രഹവും വാങ്ങി ,,എന്താ ഇപ്പോ പറയാ ,,ആ കുടുംബത്തിലെ കുട്ടി ഞങ്ങടെ ഈ വീട്ടിൽ വന്നിരിക്കുമ്പോൾ  ഭാർഗ്ഗവരാമൻ നേരിട്ട് വന്നനുഗ്രഹിക്കുന്ന പോലേയാണ് ,,,”

സിവെല്ലൂരി  ഗോവിന്ദ റെഡ്ഢി പറഞ്ഞു .

അവനൊന്നു ചിരിച്ചു

” ധനലക്ഷ്മി അമ്മ ഇപ്പോളും ആരോഗ്യത്തോടെ ഇരിക്കുന്നുവോ ?” ജാനകി ദേവി  ചോദിച്ചു

“പാട്ടി കിടപ്പിലാണ് , വല്യമ്മ പദ്മാവതി ദേവിയാണ് എല്ലാം നോക്കുന്നത് ”

അവന്‍ മറുപടി പറഞ്ഞു.

“ഞാൻ ഇന്നലെ മാമനോട് സംസാരിച്ചപ്പോളാണ് , മാമൻ   ഇവിടെത്തിയ കാര്യം പറഞ്ഞത് , അധികം ദിവസമുണ്ടാകില്ല എന്ന് കൂടെ പറഞ്ഞു , അതാ കാണാനായി ഇന്നലെ തന്നെ തിരിച്ചത് .. നാളെ തിരികെ പോകും ഞാൻ ” ആദി അവരോടു പറഞ്ഞു

“അരുത് ,,അരുത് ,, നാളെ പോകരുത് ” ഗോവിന്ദ റെഡ്ഢി പറഞ്ഞു

അവൻ മനസിലാകാതെ അദ്ദേഹത്തെ നോക്കി

“നീരൂ ,,,,,” എന്ന് അദ്ദേഹം ഉറക്കെ വിളിച്ചു

ആ വിളികേട്ടു ഒരു സുന്ദരിയായ  ദാവണിയുടുത്ത യുവതി അവിടേക്കു വന്നു.

ആദിയെ കണ്ടു അവൾ തൊഴുതു .

മുത്തശ്ശനവളോട് അവന്റെ കാല്‍ തൊട്ട് വണങ്ങാന്‍ ആംഗ്യം കാണിച്ചപ്പോള്‍ അവള്‍ വന്ന് അവന്റെ കാലില്‍ തൊട്ട് വണങ്ങി

അവൻ വേഗം എഴുന്നേറ്റു

“ഞങ്ങളുടെ മൂത്ത  മകന്‍റെ  മകളാണ് ,   പേര് നിരുപമ , നീരു എന്ന് വിളിക്കും ഇവളുടെ ചെറുപ്പത്തിലേ ഒരപകടത്തിൽ മോനും മരുമോളും  മരണപ്പെട്ടു , ഞങ്ങളാണ് ഇവളെ  വളർത്തിയത് ,ഇവളുടെ വിവാഹമാണ് മൂന്നു  ദിവസം കഴിഞ്ഞിട്ട് ,,ഇവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങല്ലേ ,,, അപ്പോ അത് കൂടെ പങ്കെടുത്ത് വധൂവരന്മാരെ അനുഗ്രഹിച്ചു വേണം പോകാൻ ,, ഈ വൃദ്ധരുടെ അപേക്ഷയാണ് ”

അവരിരുവരും കൈകൾ കൂപ്പി  ആദിയോട് പറഞ്ഞു

“അപ്പു ,, അങ്ങനെ മതി ,, ” നന്ദുമാമനും പറഞ്ഞു

“എന്നോട് അപേക്ഷയൊന്നും അരുത് ,, ഞാനുണ്ടാകും,,”

അവനത് പറഞ്ഞ കേട്ട് അവർക്കു ഒരുപാട് സന്തോഷമായി.

“പക്ഷെ എനിക്കൊരു നിബന്ധനയുണ്ട് ,, ” ആദി പറഞ്ഞു

അവരതുകേട്ടു ആകാംഷയോടെ അവന്‍റെ  മുഖത്തേക്ക് നോക്കി

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.