ഇനിയൊരു ജന്മമുണ്ടെങ്കിൽ….1 [ദാസൻ] 177

ഇനിയൊരു ജന്മമുണ്ടെങ്കിൽ….1

Author :ദാസൻ

ഞാനൊരു പുതിയ കഥയുമായി നിങ്ങളുടെ മുന്നിലേക്ക് വീണ്ടും വരുന്നു. അതിനുമുൻപ് എനിക്ക് നിങ്ങൾ തന്ന പ്രോത്സാഹനം വീണ്ടും പ്രതീക്ഷിച്ചുകൊണ്ട്, കഥയിലേക്ക്…..,

ഇന്ന് അമാവാസി ആണെന്ന് തോന്നുന്നു, കണ്ണിൽ കുത്തിയാൽ പോലും കാണാത്തത്ര ഇരുട്ട്. ഇന്ന് സിനിമക്ക് പോകേണ്ടിയിരുന്നില്ല, ചെങ്കൽ പാതയിൽ നിന്നും അമ്പലപ്പറമ്പിലേക്ക് കടന്നപ്പോൾ മനസ്സിൽ ഒരു ഭയം. ചുറ്റമ്പലത്തിന് പുറത്തു ദേവീക്ഷേത്രത്തിന് മുൻപിലുള്ള കൽ വിളക്കിൽ ഒരു തിരി മാത്രം കാറ്റത്ത് ഉലഞ്ഞുകത്തുന്നുണ്ട് അതും, ഏതുനിമിഷവും അണയാം. ഇപ്പോൾ സമയം ഏകദേശം ഒരു മണിയോടെ അടുക്കുന്നു, എല്ലാവരും ഗാഢനിദ്രയിൽ ആയിരിക്കും. ഉള്ളിൽ ഭയം ഉണ്ടെങ്കിലും അമ്പലപ്പറമ്പ് കടന്നല്ലാതെ വീട്ടിലേക്ക് എത്താൻ കഴിയില്ല. കൂട്ടുകാരൻ നിർബന്ധിച്ചപ്പോൾ സെക്കൻഡ് ഷോന് പോയതാണ്, സൈക്കിളിന് വന്ന് എന്നെ റോഡിൽ ഇറക്കി അവൻ നേരെ പോയി. അമ്പലപ്പറമ്പിലെ പൂഴി മണ്ണിലൂടെ സൈക്കിൾ ചവിട്ടാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് എന്നെ, ചെങ്കൽ റോഡിൽ ഇറക്കി. റോഡിലെ മുനിഞ്ഞ് കത്തുന്ന ബൾബിന്റെ പ്രകാശത്തിൽ നിന്നും അമ്പലപ്പറമ്പിലേക്ക് കടന്നപ്പോൾ കൂരിരുട്ടായി. ഓ ഹോ ഇനി എന്നെ പരിചയപ്പെടുത്തി ഇല്ലല്ലോ ഞാൻ, ശ്രീകുമാർ 22 വയസ്സ് ഡിഗ്രി കഴിഞ്ഞു, ഒരു വർഷമായി വെറുതെ നിൽക്കുന്നു. ഞാൻ അമ്മാവന്റെ വീട്ടിൽ ആണ് താമസം, എന്റെ അച്ഛനും അമ്മയും ഒരു വണ്ടി അപകടത്തിൽ മരിച്ചു. അങ്ങനെ വളരെ ചെറുപ്പത്തിൽ തന്നെ അമ്മാവൻ ഇങ്ങോട്ടു കൊണ്ടു വന്നതാണ്. ഇനി ഈ വിവരണം ഇവിടെ നിൽക്കട്ടെ അമ്പലപ്പറമ്പിലേക്ക് തന്നെ തിരിക്കാം. ഇടക്കൊക്കെ ഞങ്ങൾ സെക്കൻഡ് ഷോയ്ക്ക് പോകാറുള്ളതാണ്,

Updated: February 12, 2023 — 10:03 pm

21 Comments

 1. ഈ കഥയുടെ……. ഭാഗം സബ്‌മിറ്റ് ചെയ്തു.

 2. അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് 7 ദിവസം കഴിഞ്ഞു. ഇതുവരെ ഒരു പ്രതികരണവും കണ്ടില്ല.

 3. ദാസേട്ടെനെന്തുപറ്റി

 4. നിർത്തിയോ

 5. വളരെ മോശം

 6. കാത്തിരിപ്പിനൊരുസുഖവുമില്ല

 7. ഇനിയെന്ന്

 8. Next part വരാറായോ

 9. സഖാവേ എവിടെയാ

 10. ദാസേട്ടാ , ഇതിൻറെ അടുത്ത ഭാഗം എവിടെ?!

 11. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️

 12. ♥️♥️♥️♥️♥️♥️

 13. ആരുടെയും കമെന്റ്സ് കാണാത്തതുകൊണ്ട് എഴുതാൻ തുടങ്ങിയില്ല. ഇനി തുടങ്ങാം…

 14. താങ്കളുടെയെല്ലാകഥകളേയും പോലെ തുടക്കം മനോഹരമായിട്ടുണ്ട്

 15. Thudakkam koll@am ❤️ daasa
  Waiting for next part ?

 16. Dasetta adutha part good startting

 17. ഹൃദയത്തിൽ തട്ടുന്ന ഒരു കഥയാകുമെന്നറിയാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

 18. Starting super waiting for next part

 19. Starting super .
  Waiting for next part

 20. Bro
  Nalla thudakkam
  Waiting for next part

Comments are closed.