ഇനിയൊരു ജന്മമുണ്ടെങ്കിൽ….1 [ദാസൻ] 176

Views : 13901

രാമൻ ചേട്ടനെ കണ്ടപ്പോൾ എന്തോ കൽപ്പിക്കുന്നതുപോലെ അവൾ ഇറക്കിവെച്ച ബാഗുകൾ ചൂണ്ടിക്കാണിച്ചു എന്തോ പറയുന്നുണ്ട്. അപ്പോൾ രാമൻ ചേട്ടൻ എന്നെ ചൂണ്ടിക്കാണിക്കുന്നു അവൾ വീണ്ടും എന്തോ പറഞ്ഞു കയർക്കുന്നുണ്ട്. രാമൻ ചേട്ടൻ എന്നെ കൈകൊട്ടി വിളിച്ചു ഞാൻ, അവരുടെ അടുത്തേക്ക് ചെന്നു. അപ്പോഴേക്കും നീങ്ങി തുടങ്ങിയ വണ്ടിയിൽ ഇരുന്നാൽ കൈ ബിസി യാത്ര പറയുന്നു. യാത്ര പറച്ചിൽ ഒക്കെ കഴിഞ്ഞ് അവൾ എന്നോട്

” എടാ, താൻ എന്തിനാണ് അവിടെ മിഴിച്ചു നിന്നത്. തന്നോട് പ്രത്യേകം പറയണോ ഈ ബാഗ് ഒക്കെ എടുക്കാൻ. റാം ഇവനെയും കൂട്ടി, ബാഗ് ഒക്കെ എടുത്ത് വണ്ടിയിൽ വെക്കു. എനിക്ക് നല്ല വിശപ്പുണ്ട് വീട്ടിൽ ചെന്നിട്ട് വേണം എന്തെങ്കിലും കഴിക്കാൻ ”

ഇവളുടെ സംസാരം കേട്ടപ്പോൾ തന്നെ മനസ്സിലായി, ഇവൾ ഒരു അഹംഭാവിയാണെന്ന്. ഞാനും രാമൻ ചേട്ടനും കൂടി ബാഗ് ഒക്കെ വണ്ടിയിൽ കൊണ്ടുപോയി വെച്ചു. അവൾ വണ്ടിയുടെ അടുത്ത് വന്ന് നിൽപ്പായി, ഒക്കെ വച്ച് ഞങ്ങൾ വണ്ടിയിൽ കയറി. നോക്കുമ്പോൾ അവൾ വണ്ടിയുടെ പുറത്തു തന്നെ നിൽക്കുകയാണ് ‘ഇവൾ എന്താണ് വണ്ടിയിൽ കയറാത്തത്’ എന്ന് ആലോചിക്കുമ്പോൾ അവൾ എന്റെ സൈഡിൽ വന്നു.

“എന്താടാ വണ്ടിയിൽ കയറിയിരിക്കുന്നത്?എനിക്ക് ഡോർ തുറന്നു തരാൻ ആരാണുള്ളത്,വന്നു ഡോർ തുറന്നതാടാ ”

ഇപ്പോൾ പൂർണ്ണമായും ബോധ്യമായി ഇവളൊരു അഹങ്കാരി തന്നെ.ഞാൻ പുറത്തിറങ്ങി അവൾക്ക് ഡോർ തുറന്നു കൊടുത്തു, ഒരു രാജ്ഞിയെ പോലെ കയറിയിരുന്നു. യാത്രക്കിടയിൽ ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല. സാധാരണ സാധനങ്ങൾ വാങ്ങുന്ന കടയുടെ മുൻപിൽ എത്തിയപ്പോൾ രാമൻ ചേട്ടൻ വണ്ടി നിർത്തി ഉടനെ അവൾ

” എന്താടോ താൻ ഇവിടെ വണ്ടി നിർത്തിയത് ”

” കുഞ്ഞേ ചേട്ടത്തി ഒരു ലിസ്റ്റ് തന്നിട്ടുണ്ട് സാധനങ്ങൾ വാങ്ങാൻ ”

” അതിന് ഇവനെ പറഞ്ഞയച്ചാൽ പോരെ. ഇവന് അവിടെ പ്രത്യേകിച്ച് പണിയൊന്നുമില്ല എന്ന് എനിക്കറിയാം. തിന്ന് കൊഴുത്ത് ഇരിക്കുകയാണല്ലോ എന്തെങ്കിലുമൊക്കെ പണിയെടുക്കട്ടെ. വെറുതെയിരുന്ന് തിന്നണ്ട. ഇവന്റെ പേരെന്താണ് എടാ, നിന്റെ പേര് എന്താണ്?”

Recent Stories

The Author

ദാസൻ

21 Comments

  1. ഈ കഥയുടെ……. ഭാഗം സബ്‌മിറ്റ് ചെയ്തു.

  2. അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് 7 ദിവസം കഴിഞ്ഞു. ഇതുവരെ ഒരു പ്രതികരണവും കണ്ടില്ല.

  3. ദാസേട്ടെനെന്തുപറ്റി

  4. നിർത്തിയോ

  5. വളരെ മോശം

  6. കാത്തിരിപ്പിനൊരുസുഖവുമില്ല

  7. ഇനിയെന്ന്

  8. Next part വരാറായോ

  9. സഖാവേ എവിടെയാ

  10. ദാസേട്ടാ , ഇതിൻറെ അടുത്ത ഭാഗം എവിടെ?!

  11. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️

  12. ♥️♥️♥️♥️♥️♥️

  13. ആരുടെയും കമെന്റ്സ് കാണാത്തതുകൊണ്ട് എഴുതാൻ തുടങ്ങിയില്ല. ഇനി തുടങ്ങാം…

  14. താങ്കളുടെയെല്ലാകഥകളേയും പോലെ തുടക്കം മനോഹരമായിട്ടുണ്ട്

  15. Thudakkam koll@am ❤️ daasa
    Waiting for next part 😌

  16. Dasetta adutha part good startting

  17. ഹൃദയത്തിൽ തട്ടുന്ന ഒരു കഥയാകുമെന്നറിയാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  18. Starting super waiting for next part

  19. Starting super .
    Waiting for next part

  20. Bro
    Nalla thudakkam
    Waiting for next part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com