ഇനിയൊരു ജന്മമുണ്ടെങ്കിൽ….1 [ദാസൻ] 175

Views : 13872

അവളുടെ മുറ്റമടിയിൽ കൗതുകം തോന്നി ഞാൻ നോക്കി ഇരുന്നു,അമ്മാവന്റെ പറമ്പിലേക്ക് ചവറ് അടിച്ചു കൂട്ടി നിവർന്നപ്പോഴാണ് എന്റെ നോട്ടം അവളുടെ ശ്രദ്ധയിൽപ്പെട്ടത്, നോട്ടം ഇഷ്ടപ്പെടാതെ ദേഷ്യത്തോടെ കയ്യിലിരുന്ന ചൂല് അടുത്തുള്ള തെങ്ങിൽ അടിച്ചു വേഗത്തിൽ വീടിനകത്തേക്ക് പോയി. അമ്പലപ്പറമ്പ് വഴി പോയപ്പോൾ അവളുടെ വീട്ടിലേക്ക് ശ്രദ്ധിച്ചുവെങ്കിലും പുറത്തെങ്ങും കണ്ടില്ല. അന്നു മുഴുവൻ ലൈബ്രറിയിലും വായനശാലയിലും കഴിച്ചുകൂട്ടി, വൈകിട്ട് തിരിച്ചുവന്നപ്പോഴും അവളുടെ വീട്ടിലേക്ക് നോക്കിയെങ്കിലും അവളെ കണ്ടില്ല. എന്റെ അമ്മായിക്ക് ഞാനിവിടെ നിൽക്കുന്നത് ഒട്ടും ഇഷ്ടമല്ല അതുകൊണ്ട് കറുത്തമുഖവും വെളുത്ത ചോറുമാണ് ഞാൻ കഴിക്കുന്നത്. എനിക്ക് രണ്ട് അമ്മാവന്മാർ ഉണ്ടെങ്കിലും, ഇളയാളും ഫാമിലിയും വിദേശത്താണ്. ഭക്ഷണം കഴിച്ച് രാത്രി എന്റെ മുറിയിൽ കയറി കിടന്നു. നേരം വെളുത്തു രാവിലെതന്നെ എഴുന്നേറ്റ് ഇന്നലെ ഇരുന്നതുപോലെ കസേരയിൽ പോയി ഇരുന്നു.പതിവുപോലെ അവൾ മുറ്റമടി തുടങ്ങി, പകുതി അടിച്ചുകഴിഞ്ഞപ്പോൾപതിയെ നിവർന്ന് അവൾ ഇങ്ങോട്ട് നോക്കി. ഞാൻ ഇരിക്കുന്നത് കണ്ട് ദേഷ്യപ്പെട്ട്മുഖം വെട്ടിച്ച്, മുറ്റം അടി വേഗത്തിലാക്കി പതിവിലും നേരത്തെ നിർത്തി, ദേഷ്യത്തോടെ ചൂല് തെങ്ങിൽ അടിച്ചു, അതിവേഗത്തിൽ പോകുന്ന പോക്കിന് എന്നെ നോക്കി എന്തോ പിറുപിറുത്തുകൊണ്ടാണ് അകത്തേക്ക് പോയത്. അവളുടെ ആ പോക്ക് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്, ഞാനെന്തേ അവളെ നേരത്തെ ശ്രദ്ധിക്കാതിരുന്നത്. ഫുൾ പാവാടയും ബ്ലൗസും ഇട്ടുള്ള അവളുടെ നടത്തത്തിന് തന്നെ ഒരു പ്രത്യേക ചന്തമാണ്. മെടഞ്ഞിട്ട മുടിയിൽ ഉറക്കം എഴുന്നേറ്റു വരുമ്പോൾ, പിണങ്ങി നിൽക്കുന്ന കുറുനിരകളും കാണാൻ എന്തോ ഒരു ആകർഷണീയത. ഇതൊക്കെ തന്നെയാണ് അവളുടെ സൗന്ദര്യം പക്ഷേ,ആൾക്ക് മുൻകോപമുണ്ട്. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങൾ അവളുടെ നോക്കുന്ന ആവർത്തി കൂടി. ഒരു ദിവസം അവൾക്ക് ദർശനം കൊടുക്കാതെ മാറിനിന്ന് അവളെ നോക്കി. അന്ന് അവൾക്ക്, എന്നെ കാണാത്തതിലുള്ള ആകാംക്ഷയായിരുന്നു. അന്ന് പതിവിലും കൂടുതൽ തവണ ഇങ്ങോട്ട് നോക്കുന്നുണ്ടായിരുന്നുഎന്നെ, കാണാത്തതിനുള്ള ദേഷ്യം അന്ന് അവൾ ചൂലിൽ തീർത്തു. ചൂല് കൊണ്ട് തെങ്ങിൽ ശക്തിയിൽ പതിവിലും കൂടുതൽ അടിച്ചു, ഈ ശബ്ദം കേട്ട് അവളുടെ അമ്മ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു

” എന്താടി നീ ആ ചൂല് ഒടിക്കുമോ? ”

അതിനു അവൾ ദേഷ്യത്തിൽ മറുപടി പറയുന്നു

” ഒടിച്ചാൽ അമ്മയ്ക്ക് എന്താ ഞാനല്ലേ, മുറ്റമടിക്കുന്നത്. ”

ഇതും പറഞ്ഞു ചൂല് വീടിന്റെ തറയിൽ ചാരിവച്ച് അകത്തേക്ക് പോയി.

Recent Stories

The Author

ദാസൻ

21 Comments

  1. ഈ കഥയുടെ……. ഭാഗം സബ്‌മിറ്റ് ചെയ്തു.

  2. അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് 7 ദിവസം കഴിഞ്ഞു. ഇതുവരെ ഒരു പ്രതികരണവും കണ്ടില്ല.

  3. ദാസേട്ടെനെന്തുപറ്റി

  4. നിർത്തിയോ

  5. വളരെ മോശം

  6. കാത്തിരിപ്പിനൊരുസുഖവുമില്ല

  7. ഇനിയെന്ന്

  8. Next part വരാറായോ

  9. സഖാവേ എവിടെയാ

  10. ദാസേട്ടാ , ഇതിൻറെ അടുത്ത ഭാഗം എവിടെ?!

  11. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️

  12. ♥️♥️♥️♥️♥️♥️

  13. ആരുടെയും കമെന്റ്സ് കാണാത്തതുകൊണ്ട് എഴുതാൻ തുടങ്ങിയില്ല. ഇനി തുടങ്ങാം…

  14. താങ്കളുടെയെല്ലാകഥകളേയും പോലെ തുടക്കം മനോഹരമായിട്ടുണ്ട്

  15. Thudakkam koll@am ❤️ daasa
    Waiting for next part 😌

  16. Dasetta adutha part good startting

  17. ഹൃദയത്തിൽ തട്ടുന്ന ഒരു കഥയാകുമെന്നറിയാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  18. Starting super waiting for next part

  19. Starting super .
    Waiting for next part

  20. Bro
    Nalla thudakkam
    Waiting for next part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com