ഇനിയൊരു ജന്മമുണ്ടെങ്കിൽ….1 [ദാസൻ] 175

Views : 13870

ഇവിടെ വന്ന് താമസിക്കുന്ന സമയം അതി സുന്ദരിയായിരുന്നു അവർ, ഇപ്പോഴും കുറവൊന്നും സംഭവിച്ചിട്ടില്ല. അന്നും ഇന്നും മുണ്ടും ബ്ലൗസും ആണ് അവരുടെ വേഷം. 1984 കാലഘട്ടത്തിൽ സ്ത്രീകളുടെ വേഷം അതുതന്നെയായിരുന്നല്ലോ, അതുകൊണ്ട് തന്നെ തെരുവോരങ്ങളിൽ മുനിഞ്ഞു കത്തുന്ന ബൾബുകളും. ഇങ്ങനെ ഓരോന്ന് ആലോചിച്ചിരുന്ന ഞാൻ മയക്കത്തിലേക്കു വീണു കണ്ടക്ടറുടെ, വിളി കേട്ടാണ് മയക്കത്തിൽ നിന്നും ഉണരുന്നത്.

” ഗുരുവായൂർ എത്തി ”

പരിസരബോധം വീണ്ടെടുത്ത് ബസ്സിൽ നിന്നും ഇറങ്ങി ഞാനെന്തിനാണ് ഗുരുവായൂർക്കു വന്നത്. ഇന്നെന്തോ ഗുരുവായൂരിൽ നല്ല തിരക്കാണ്, കിഴക്കേ നടയിലെ സ്റ്റേജിൽ ഡാൻസ് നടക്കുന്നുണ്ട്. സ്റ്റേജിനു മുമ്പിൽ ഞാൻ പോയി ഇരുന്നു, ഒന്നും മനസ്സിൽ പതിയുന്നില്ലെങ്കിലും അവിടെ അങ്ങനെ സമയം കഴിച്ചുകൂട്ടി . അമ്പലത്തിൽ ആളുകൾ വന്നും പോയിക്കൊണ്ടും ഇരുന്നു, സന്ധ്യയായപ്പോൾ ജനത്തിരക്ക് കൂടി. ആ സ്റ്റേജിന് മുമ്പിൽ തന്നെ ഞാൻ ഇരിപ്പുറപ്പിച്ചു. എനിക്ക് വിശപ്പും ദാഹവും ഒന്നും തോന്നുന്നുണ്ടായിരുന്നില്ല. ഒരുപാട് വൈകുന്നതുവരെ പരിപാടികൾ ഉണ്ടായിരുന്നതിനാൽ കസേരയിലിരുന്ന് ഞാൻ മയങ്ങി, സുപ്രഭാതം കേട്ടാണ് ഞാൻ ഉണരുന്നത്. രണ്ടുദിവസം ഞാൻ ഗുരുവായൂർ ക്ഷേത്ര പരിസരത്ത് കഴിച്ചുകൂട്ടി. ഇന്ന് വെളുപ്പിന് നാലുമണിക്ക് കുളിക്കാൻ കുളത്തിന്റെ പടിക്കെട്ടുകൾ ഇറങ്ങുമ്ബോൾ ഒരാൾ അവിടെ കിടക്കുന്നത് കണ്ടു. കുളിച്ച് കയറി വന്നപ്പോഴും അതേ കിടപ്പ് കിടക്കുന്നത് കണ്ടു അടുത്ത് ചെന്നപ്പോഴാണ്, ബോധമില്ലാതെ കിടക്കുന്നതാണെന്ന് മനസ്സിലായത്. മുഖത്ത് വെള്ളം തളിച്ചു നോക്കിയിട്ടും ഉണരാതിരുന്നപ്പോൾ ആരും സഹായത്തിന് ഇല്ലാതെ ആളെ കുളപ്പടവിന് മുകളിൽ എത്തിക്കാൻ ആ നേരമായതുകൊണ്ട് ഞാൻ വല്ലാതെ കഷ്ടപ്പെട്ടു. ആളുകളെ വിളിച്ചുകൂട്ടി ബോധമില്ലാതെ കിടക്കുന്ന ആളെ ഒരു ഓട്ടോ വിളിച്ച് അതിൽ കയറ്റി ഹോസ്പിറ്റലിൽ കൂടെ പോകാൻ ആരും തയ്യാറാകാത്തതിനാൽ ഞാൻ തന്നെ കയറിയേണ്ടി വന്നു. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ആരാണ് എന്താണെന്ന് അറിയാതെ ബോധമില്ലാതെ കിടക്കുന്ന ആളെ കൊണ്ടുപോയി തലയിൽ ആവേണ്ട എന്ന് എല്ലാവരും കരുതിക്കാണും. എന്റെ കയ്യിൽ ആണെങ്കിൽ ആകെ 250 രൂപ ഉള്ളത് കയ്യിലെടുത്തിരുന്നു.

Recent Stories

The Author

ദാസൻ

21 Comments

  1. ഈ കഥയുടെ……. ഭാഗം സബ്‌മിറ്റ് ചെയ്തു.

  2. അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് 7 ദിവസം കഴിഞ്ഞു. ഇതുവരെ ഒരു പ്രതികരണവും കണ്ടില്ല.

  3. ദാസേട്ടെനെന്തുപറ്റി

  4. നിർത്തിയോ

  5. വളരെ മോശം

  6. കാത്തിരിപ്പിനൊരുസുഖവുമില്ല

  7. ഇനിയെന്ന്

  8. Next part വരാറായോ

  9. സഖാവേ എവിടെയാ

  10. ദാസേട്ടാ , ഇതിൻറെ അടുത്ത ഭാഗം എവിടെ?!

  11. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️

  12. ♥️♥️♥️♥️♥️♥️

  13. ആരുടെയും കമെന്റ്സ് കാണാത്തതുകൊണ്ട് എഴുതാൻ തുടങ്ങിയില്ല. ഇനി തുടങ്ങാം…

  14. താങ്കളുടെയെല്ലാകഥകളേയും പോലെ തുടക്കം മനോഹരമായിട്ടുണ്ട്

  15. Thudakkam koll@am ❤️ daasa
    Waiting for next part 😌

  16. Dasetta adutha part good startting

  17. ഹൃദയത്തിൽ തട്ടുന്ന ഒരു കഥയാകുമെന്നറിയാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  18. Starting super waiting for next part

  19. Starting super .
    Waiting for next part

  20. Bro
    Nalla thudakkam
    Waiting for next part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com