ഇനിയൊരു ജന്മമുണ്ടെങ്കിൽ….1 [ദാസൻ] 175

Views : 13746

അടുത്തുള്ള ഗവൺമെന്റ് ആശുപത്രിയിൽ ചെന്നു വരാന്തയിൽ കിടന്ന് വീൽചെയർ എടുത്ത് ആളെ അതിൽ ഇരുത്തി, ഓട്ടോക്കാരനെ പൈസ കൊടുത്തുവിട്ടു. തുരുമ്പുപിടിച്ച് വീലുകൾ ചലിക്കാത്ത വീൽചെയർ തള്ളി അകത്തു ചെന്നപ്പോൾ ഡ്യൂട്ടി ഡോക്ടര്‍ ഉറക്കത്തിലാണ്. നേഴ്സുമാരോട് വിവരം പറഞ്ഞു അവർ ഡോക്ടറെ വിളിച്ചുകൊണ്ടുവന്നു പരിശോധിച്ചപ്പോൾഡോക്ടർ പറഞ്ഞു വേറെ പ്രശ്നങ്ങളൊന്നുമില്ല, തെന്നി വീണ് ബോധം പോയതാണ്. ചീട്ട് എഴുതാൻ നേരത്ത് ആളുടെ പേര് ചോദിച്ചപ്പോൾ ഞാൻ ഡോക്ടറോട് വിവരം പറഞ്ഞു. നിങ്ങൾ തന്നെയാണ് ഇയാളെ തള്ളിയിട്ടത് എന്ന് ആർക്കറിയാം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ, അതുതന്നെയാണ് ഹോസ്പിറ്റലിൽ വരാൻ എല്ലാവരും മടി കാണിച്ചത്. ഏതായാലും അയാൾക്ക് ബോധം വന്നിട്ട് ഇയാൾ പോയാൽ മതി എന്ന് എന്നോടും, നേഴ്സുമാരോട് എന്നെ ശ്രദ്ധിക്കാനും പറഞ്ഞു ഡോക്ടർ റൂമിലേക്ക് പോയി. അവർ എന്നെ ശ്രദ്ധിച്ചില്ലെങ്കിലും അയാൾക്ക് ബോധം വന്നിട്ടേ ഞാൻ ഹോസ്പിറ്റൽ വിടുമായിരുന്നുള്ളൂ. വരാന്തയിലെ ചാരു ബെഞ്ചിൽ പോയിരുന്നു എപ്പോഴോ കണ്ണൊന്നു അടഞ്ഞുപോയി ആരോ, തട്ടി വിളിക്കുന്നതുപോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്നത്. നേഴ്സ് ആണ്

” അയാൾക്ക് ബോധം വന്നിട്ടുണ്ട്, എന്താണ് ഏതാണെന്നൊക്കെ ഇംഗ്ലീഷിൽ ചോദിക്കുന്നുണ്ട്. താൻ ഒന്ന് വാ ”

ഞാൻ അയാൾ കിടക്കുന്ന ബെഡിനരികിൽ ചെന്നു. എന്നെ കണ്ടപ്പോൾ ആദ്യം തന്നെ തെലുങ്കാണ് സംസാരിച്ചത് എന്ന് തോന്നുന്നു ഞാൻ ഒന്നും അറിയാത്തവനെ പോലെ നിൽക്കുന്നത് കണ്ടു ഇംഗ്ലീഷിലായി സംസാരം. അയാൾ എങ്ങനെ ഇവിടെ വന്നുവെന്ന് ചോദിച്ചു ഞാൻ സംഭവമൊക്കെ പറഞ്ഞപ്പോൾ അയാൾ എന്നെ തൊഴുത് നന്ദി പറഞ്ഞു.അയാളുടെ വീട് ആന്ധ്രപ്രദേശിൽ വിശാഖപട്ടണത്താണ് ഫാമിലിയോടെ ഗുരുവായൂര് വന്നതാണ്, മൂന്ന് ദിവസം ഗുരുവായൂരപ്പനെ കുളിച്ച് നിർമ്മാല്യം തൊഴുതോളാം എന്ന വഴിപാട് ഉള്ളതുകൊണ്ട് കുളിക്കാൻ കുളത്തിലേക്ക് പോയതാണ്.

Recent Stories

The Author

ദാസൻ

21 Comments

  1. ഈ കഥയുടെ……. ഭാഗം സബ്‌മിറ്റ് ചെയ്തു.

  2. അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് 7 ദിവസം കഴിഞ്ഞു. ഇതുവരെ ഒരു പ്രതികരണവും കണ്ടില്ല.

  3. ദാസേട്ടെനെന്തുപറ്റി

  4. നിർത്തിയോ

  5. വളരെ മോശം

  6. കാത്തിരിപ്പിനൊരുസുഖവുമില്ല

  7. ഇനിയെന്ന്

  8. Next part വരാറായോ

  9. സഖാവേ എവിടെയാ

  10. ദാസേട്ടാ , ഇതിൻറെ അടുത്ത ഭാഗം എവിടെ?!

  11. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️

  12. ♥️♥️♥️♥️♥️♥️

  13. ആരുടെയും കമെന്റ്സ് കാണാത്തതുകൊണ്ട് എഴുതാൻ തുടങ്ങിയില്ല. ഇനി തുടങ്ങാം…

  14. താങ്കളുടെയെല്ലാകഥകളേയും പോലെ തുടക്കം മനോഹരമായിട്ടുണ്ട്

  15. Thudakkam koll@am ❤️ daasa
    Waiting for next part 😌

  16. Dasetta adutha part good startting

  17. ഹൃദയത്തിൽ തട്ടുന്ന ഒരു കഥയാകുമെന്നറിയാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  18. Starting super waiting for next part

  19. Starting super .
    Waiting for next part

  20. Bro
    Nalla thudakkam
    Waiting for next part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com