ഇനിയൊരു ജന്മമുണ്ടെങ്കിൽ….1 [ദാസൻ] 175

Views : 13872

തലേദിവസം രാവിലെ,കാണാത്തതിനുള്ള ദേഷ്യം തീർത്തു, അടുത്തദിവസം മുറ്റമടിക്കാൻ വന്നപ്പോൾ കണ്ടെങ്കിലും ആദ്യം എന്നെ, ഗൗനിച്ചില്ല. ഞാനത് കാര്യമാക്കാതെഅവളെത്തന്നെ നോക്കിയിരുന്നു.കുറച്ചുകഴിഞ്ഞ് ഞാൻ അവിടെ ഇരിപ്പുണ്ടോ എന്നറിയാൻ ചൂല് തെങ്ങിൽ അടിക്കാൻ എന്ന വ്യാജേനനിവർന്ന് ഇങ്ങോട്ട് നോക്കി. പെട്ടെന്ന് തന്നെ തല പിൻവലിച്ച് തന്റെ പ്രവർത്തി തുടർന്നു. പിന്നീട് മുറ്റമടി കഴിഞ്ഞു തിരിച്ചുപോകുമ്പോഴാണ് വീണ്ടും എന്നെ നോക്കുന്നത്. അന്ന് ഞാൻ പുറത്തേക്ക് പോയപ്പോൾ അവൾ എനിക്ക് ദർശനം തന്നു. അടുത്ത ദിവസങ്ങളിൽ അവളുടെ പെരുമാറ്റത്തിൽ വ്യത്യാസം വന്നുതുടങ്ങി ദേഷ്യം കുറയുകയും ചെയ്തുകൊണ്ടിരുന്നു. ഞാൻ പുറത്തേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ആരുമറിയാത്ത വിധത്തിൽ എനിക്ക് മുഖദർശനം തന്നുകൊണ്ടിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും എനിക്കവളെ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല, അതു പറയാനുള്ള ധൈര്യം എനിക്കില്ല. അതിന് കാരണം ഞാൻ നേരത്തെ പറഞ്ഞല്ലോ മുൻകോപം. ഈ അടുത്തിടെ ഒരുത്തൻ അവളുടെ പുറകെ നടന്നു ശല്യപ്പെടുത്തിയപ്പോൾ അവളും അവളുടെ അനുജത്തിയും കൂടി

” വാടാ. നിനക്ക് എന്നെ പ്രേമിക്കണോടാ, ഇവിടെ ഇരുന്നു പ്രേമിക്കാടാ, വാടാ ”

എന്ന് ഉറക്കെ വിളിച്ചു പറഞ്ഞതോടെ അവൻ, വെടികൊണ്ട പന്നി കണക്കെ പോയി എന്ന് അമ്പലപ്പറമ്പിൽ കൂടിയിരിക്കുമ്പോൾ ആരോ, പറയുന്നത് കേട്ടിട്ടുണ്ട്. ഈ സംഭവമാണ് എന്നെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മുറ്റമടിക്കുമ്പോൾ കാണുന്നതു കൂടാതെ അവൾ എനിക്ക് മുഖധാവിൽ ദർശനം തരാറുണ്ട്. ഇങ്ങനെ ഒരു മാസം പോയത് അറിഞ്ഞില്ല എന്റെ പ്രണയം അവളെ അറിയിക്കാൻ പല വഴികൾ ഞാൻ ആലോചിച്ചു. അപ്പോഴാണ് അവളുടെ കൂട്ടുകാരി ശാലിനി, അമ്മാവന്റെ വീടിന്റെ പുറകിലെ അവരുടെ ബന്ധുവീട്ടിൽ നിൽക്കാൻ വരുന്നത്. സമയവും സന്ദർഭവും നോക്കി അമ്മായി സ്ഥലത്തില്ലാത്ത ദിവസം ശാലിനിയായ ഹംസത്തിന്റെ അടുത്ത് എന്റെ സ്നേഹദൂത് കൈമാറി. ആ ഹംസം ഉടനെ എന്റെ ദമയന്തിയുടെ അടുത്തേക്ക് പാഞ്ഞു തിരിച്ചുവരുന്നത് വരെ, എന്റെ ഹൃദയം പെരുമ്പറ മുഴക്കിക്കൊണ്ടിരുന്നു. ശാലിനി തിരിച്ചുവരാൻ എടുത്ത ഓരോ നിമിഷവും യുഗങ്ങൾ പോലെയാണ് തോന്നിയത് ഞാൻ, ഒരു വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാൻ തുടങ്ങി. ഒടുവിൽ ശാലിനി വന്നപ്പോൾ ഞാൻ മറുപടിക്കായി ചെന്നു പക്ഷേ, പ്രതീക്ഷിച്ച മറുപടിയായിരുന്നില്ല ലഭിച്ചത്.

Recent Stories

The Author

ദാസൻ

21 Comments

  1. ഈ കഥയുടെ……. ഭാഗം സബ്‌മിറ്റ് ചെയ്തു.

  2. അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് 7 ദിവസം കഴിഞ്ഞു. ഇതുവരെ ഒരു പ്രതികരണവും കണ്ടില്ല.

  3. ദാസേട്ടെനെന്തുപറ്റി

  4. നിർത്തിയോ

  5. വളരെ മോശം

  6. കാത്തിരിപ്പിനൊരുസുഖവുമില്ല

  7. ഇനിയെന്ന്

  8. Next part വരാറായോ

  9. സഖാവേ എവിടെയാ

  10. ദാസേട്ടാ , ഇതിൻറെ അടുത്ത ഭാഗം എവിടെ?!

  11. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️

  12. ♥️♥️♥️♥️♥️♥️

  13. ആരുടെയും കമെന്റ്സ് കാണാത്തതുകൊണ്ട് എഴുതാൻ തുടങ്ങിയില്ല. ഇനി തുടങ്ങാം…

  14. താങ്കളുടെയെല്ലാകഥകളേയും പോലെ തുടക്കം മനോഹരമായിട്ടുണ്ട്

  15. Thudakkam koll@am ❤️ daasa
    Waiting for next part 😌

  16. Dasetta adutha part good startting

  17. ഹൃദയത്തിൽ തട്ടുന്ന ഒരു കഥയാകുമെന്നറിയാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  18. Starting super waiting for next part

  19. Starting super .
    Waiting for next part

  20. Bro
    Nalla thudakkam
    Waiting for next part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com