ഇനിയൊരു ജന്മമുണ്ടെങ്കിൽ….1 [ദാസൻ] 175

Views : 13844

“ഞാൻ പറയാറില്ലേ ഇവൻ ഒരു ആഭാസനാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേ ഇനി, ഒരു നിമിഷം പോലും ഇവനെ ഇവിടെ നിർത്തിക്കൂടാ. ഇവിടെ ഒരു പെൺകൊച്ച് വലുതായി വരുന്നതാണ് ഇവൻ, നമ്മുടെ കൊച്ചിനോട് ഇങ്ങനെ കാണിക്കില്ലെന്ന് എന്താണ് ഒരുറപ്പ്. അതുകൊണ്ട് ഇപ്പോൾ ഇവനെ ഇവിടെ നിന്നും ഇറക്കി വിടണം അല്ലെങ്കിൽ ഞാനും എന്റെ പിള്ളേരും ഇവിടെ നിന്നും ഇറങ്ങും ”

അമ്മാവൻ പറഞ്ഞു

” എടി അവൻ അത്തരക്കാരനല്ല. ”

” നിങ്ങൾ എന്തു പറഞ്ഞാലും കൊള്ളാം, ഇവനിവിടെ നിൽക്കുന്നിടത്തോളം കാലം ഞാനും എന്റെ മക്കളും ഇവിടെ ഉണ്ടാവില്ല ”

അമ്മാവൻ ധർമ്മസങ്കടത്തിൽ ആവുന്നത് കണ്ടു ഞാൻ, പറഞ്ഞു

” ഇല്ല അമ്മാവാ, ഞാൻ ഇവിടെ നിന്നും പോകുന്നതാണ് നല്ലത്. ”

അമ്മാവൻ പറഞ്ഞു

” അവൾ പറയുന്നതൊന്നും കാര്യമാക്കണ്ട ”

” അമ്മായി പറയുന്നത് ശരിയാണ് ഞാനിവിടെ നിന്നാൽ നമ്മുടെ സ്വപ്നക്ക് ചീത്ത പേരു കേൾക്കും ”

അപ്പോഴേക്കും അമ്മാവന്റെ മകൾ സ്വപ്ന അങ്ങോട്ട് കയറി വന്നു, അവർക്ക് 15 വയസ്സാണ്. കരഞ്ഞുകൊണ്ട് സ്വപ്ന പറഞ്ഞു

” ചേട്ടൻ പോകണ്ട, എന്റെ ചേട്ടനെ എനിക്കറിയാം, ചീത്തയായ ഒരു പ്രവർത്തിയും ചേട്ടൻ ചെയ്യില്ല. ”

ഇത് കേട്ടപ്പോൾ അമ്മായിക്ക് ദേഷ്യം കൂടി

” നീ നിന്റെ പണി നോക്കി പോടീ, ചേട്ടനെ ന്യായീകരിക്കാൻ വന്നിരിക്കുന്നു. ”

” ചേട്ടനെ പറഞ്ഞുവിടാൻ ഞാൻ സമ്മതിക്കില്ല ”

എന്ന് പറഞ്ഞു എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഞാൻ അവളെ സമാധാനിപ്പിച്ചു

” മോള് അമ്മ പറയുന്നത് അനുസരിക്കണം ഞാൻ പോകുന്നതാണ് എന്തുകൊണ്ടും നല്ലത് ”

അമ്മാവന്റെ മറ്റു രണ്ടു ആൺ മക്കൾക്ക്‌ ഞാൻ പോകുന്നത് സന്തോഷമാണെന്ന് അവരുടെ മുഖത്ത് നോക്കിയാൽ അറിയാം. സ്വപ്നയുടെ താഴെയാണ് രണ്ടുപേരും. മൂത്തമ്മ ഒന്നും പറയാനാവാത്ത അവസ്ഥയിൽ ഇരുന്നു കരയുകയാണ്. എന്റെ ഡ്രസ്സുകൾ ഒക്കെ തോൾ ബാഗിൽ കുത്തി നിറച്ച് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. സ്വപ്ന അപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയാണ്, ഞാൻ നേരെ അവളുടെ വീട്ടിലേക്ക് നടന്നു. ഞാൻ ഈ കഥാപാത്രത്തെ പറ്റി ഒന്നും പറഞ്ഞില്ല അല്ലേ, പേര് മാധുരി ഇപ്പോൾ 19 വയസ്സ്, ഞാൻ പഠിച്ചിരുന്ന അതേ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നു.

Recent Stories

The Author

ദാസൻ

21 Comments

  1. ഈ കഥയുടെ……. ഭാഗം സബ്‌മിറ്റ് ചെയ്തു.

  2. അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് 7 ദിവസം കഴിഞ്ഞു. ഇതുവരെ ഒരു പ്രതികരണവും കണ്ടില്ല.

  3. ദാസേട്ടെനെന്തുപറ്റി

  4. നിർത്തിയോ

  5. വളരെ മോശം

  6. കാത്തിരിപ്പിനൊരുസുഖവുമില്ല

  7. ഇനിയെന്ന്

  8. Next part വരാറായോ

  9. സഖാവേ എവിടെയാ

  10. ദാസേട്ടാ , ഇതിൻറെ അടുത്ത ഭാഗം എവിടെ?!

  11. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️

  12. ♥️♥️♥️♥️♥️♥️

  13. ആരുടെയും കമെന്റ്സ് കാണാത്തതുകൊണ്ട് എഴുതാൻ തുടങ്ങിയില്ല. ഇനി തുടങ്ങാം…

  14. താങ്കളുടെയെല്ലാകഥകളേയും പോലെ തുടക്കം മനോഹരമായിട്ടുണ്ട്

  15. Thudakkam koll@am ❤️ daasa
    Waiting for next part 😌

  16. Dasetta adutha part good startting

  17. ഹൃദയത്തിൽ തട്ടുന്ന ഒരു കഥയാകുമെന്നറിയാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  18. Starting super waiting for next part

  19. Starting super .
    Waiting for next part

  20. Bro
    Nalla thudakkam
    Waiting for next part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com