ഇനിയൊരു ജന്മമുണ്ടെങ്കിൽ….1 [ദാസൻ] 176

Views : 13901

എന്നിട്ട് ഇവിടെ നിന്നും ഇറങ്ങുക അല്ലെങ്കിലും ഇവിടെ നിന്നും ഇറക്കിവിടും. ഇവരുടെ പെണ്ണിനെ തല്ലിയാൽ ആരെങ്കിലും സമ്മതിക്കുമോ. എന്നും വരട്ടെ എന്ന് തീരുമാനത്തിൽ ഞാൻ അടിക്കാൻ തന്നെ തീരുമാനിച്ചു. ഞാൻ അടിച്ചാൽ അവളും തിരിച്ചടിക്കും എന്നും വരട്ടെ എന്ന് തീരുമാനത്തിൽ ഞാനത് ചെയ്തു. എല്ലാം കഴിഞ്ഞു മുറിക്ക് പുറത്തിറങ്ങി ഹാളിൽ ചെല്ലുമ്പോൾ ചേച്ചി പറഞ്ഞു.

” ശ്രീകുമാറേ, നിന്നോട് ഒരു കാര്യം പറയാൻ മറന്നു പോയിരുന്നു. ലക്ഷ്മി ബ്ലാക്ക് ബെൽറ്റ് ആണ് ”

ഞാൻ മനസ്സിൽ പറഞ്ഞു ‘ഇത് വലിയ ചതിയായിപ്പോയി’. അടിക്കാൻ ചെന്നതേ എനിക്ക് ഓർമ്മയുണ്ടായിരുന്നുള്ളൂ പിന്നീട് എല്ലാം ഒരു മായയായിരുന്നു. ഇടം വലം നോക്കാതെ യുള്ള അടിയായിരുന്നു ഒരു സമയം മുകളിലേക്ക് പോയി കാൽപാദം മടക്കി തലയുടെ സൈഡ് നോക്കി ഒരു തട്ടായിരുന്നു. എന്റെ ശരീരം മൊത്തം അവളുടെ കൈകളുടെ പ്രഹരം കേൾക്കാത്ത ഭാഗങ്ങളില്ല. മർമ്മ സ്ഥാനങ്ങളെല്ലാം അവൾ ഒഴിവാക്കിയിട്ടുണ്ട് തിരിച്ചു പോകാനുള്ള ശേഷി തന്നതായിരിക്കും. ഇവർക്ക് ബാധ്യത ആയാലോ എന്ന് കരുതിയായിരിക്കും. എന്റെ പുറകെ തന്നെ അവളും മുറിക്ക് പുറത്തിറങ്ങി താഴെ ഹാളിലേക്ക് വന്നു.

” നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി ഈ മരങ്ങോടനെ. ഇവനെന്നെ അടിക്കാൻ വന്നു ഞാൻ, വെറുതെ വിടുമോ. ഇവനെ ഇനി ഞാൻ പോകുന്നതുവരെ എന്റെ കൺമുൻപിൽ കണ്ടുപോകരുത് ”

അതും പറഞ്ഞു അവൾ ഡൈനിങ് ടേബിളിൽ പോയിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. ചേച്ചി

” വാ ശ്രീകുമാറെ ഭക്ഷണം കഴിക്കാം ”

എനിക്ക് ഭക്ഷണം കഴിക്കാൻ പോയിട്ട് ഒന്ന് നിവർന്നു നിൽക്കാൻ കൂടി വയ്യാത്ത അവസ്ഥ.അത്ര നല്ല രീതിയിലാണ് തമ്പുരാട്ടി എന്നെ കൈകാര്യം ചെയ്തത്. ചേച്ചിയോട് ഞാൻ പറഞ്ഞു

” എനിക്കൊന്നു കിടന്നാൽ മതി ചേച്ചി ”

ചേച്ചി

” ശ്രീകുമാർ പോയിക്കിടന്നോ. ഭക്ഷണം കഴിക്കാൻ ആകുമ്പോൾ പറഞ്ഞാൽ മതി ”

താഴെയുള്ള എന്റെ മുറിയിൽ പോയി ഞാൻ, കിടന്നു. ഊണ് മേശയിൽ നടക്കുന്ന സംഭാഷണം എനിക്ക് കേൾക്കാം.

Recent Stories

The Author

ദാസൻ

21 Comments

  1. ഈ കഥയുടെ……. ഭാഗം സബ്‌മിറ്റ് ചെയ്തു.

  2. അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് 7 ദിവസം കഴിഞ്ഞു. ഇതുവരെ ഒരു പ്രതികരണവും കണ്ടില്ല.

  3. ദാസേട്ടെനെന്തുപറ്റി

  4. നിർത്തിയോ

  5. വളരെ മോശം

  6. കാത്തിരിപ്പിനൊരുസുഖവുമില്ല

  7. ഇനിയെന്ന്

  8. Next part വരാറായോ

  9. സഖാവേ എവിടെയാ

  10. ദാസേട്ടാ , ഇതിൻറെ അടുത്ത ഭാഗം എവിടെ?!

  11. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️

  12. ♥️♥️♥️♥️♥️♥️

  13. ആരുടെയും കമെന്റ്സ് കാണാത്തതുകൊണ്ട് എഴുതാൻ തുടങ്ങിയില്ല. ഇനി തുടങ്ങാം…

  14. താങ്കളുടെയെല്ലാകഥകളേയും പോലെ തുടക്കം മനോഹരമായിട്ടുണ്ട്

  15. Thudakkam koll@am ❤️ daasa
    Waiting for next part 😌

  16. Dasetta adutha part good startting

  17. ഹൃദയത്തിൽ തട്ടുന്ന ഒരു കഥയാകുമെന്നറിയാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  18. Starting super waiting for next part

  19. Starting super .
    Waiting for next part

  20. Bro
    Nalla thudakkam
    Waiting for next part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com