വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി ?] 365

രാത്രി ഭക്ഷണത്തിന് ശേഷം കൊച്ചുവര്‍ത്തനവും പറഞ്ഞിരിക്കുമ്പോഴാണ് വിലാസിനി പണിയെല്ലാം കഴിഞ്ഞ് കിടക്കാന്‍ വരുന്നത്….

കഴിഞ്ഞില്ലേ…. നിങ്ങളുടെ കിന്നാരം…. വന്ന പാടെ വിലാസിനി ചോദിച്ചു….

കണ്ണനും ചിന്നുവും വിലാസിനിയെ നോക്കി….

ഡാ… ചെക്കാ പോയി കിടക്കാന്‍ നോക്കടാ…. വിലാസിനി കണ്ണനോട് പറഞ്ഞു….

അപ്പോ ചിന്നു…. കണ്ണന്‍ വിലാസിനിയോട് സംശയം ചോദിച്ചു….

അവളിന്ന് ഇവിടെ എന്‍റെ കുടെയാണ്….. ഈ കാലും വെച്ചെങ്ങനെയവള്‍ ഗോവണി കയറും….

വേണേല്‍ ഞാന്‍ എടുത്തുകൊണ്ടു പോവാം…. കണ്ണന്‍ ഉപായം പറഞ്ഞു….

അയ്യോ വേണ്ട… ഞാന്‍ നോക്കിക്കൊള്ളാം… നീ പോവാന്‍ നോക്കിക്കെ…. വിലാസിനി പറയാതെ പറഞ്ഞുകൊണ്ട് അവനെ ഗെറ്റൗട്ടടിച്ചു….

അവന്‍ അവളോട് ഗുഡ്നൈറ്റ് പറഞ്ഞ് തന്‍റെ റൂമിലേക്ക് പോയി….

കല്യാണത്തിന് ശേഷം ആദ്യമായി അവര്‍ രണ്ടു മുറികളില്‍ കിടന്നുറങ്ങി. എങ്കിലും പകല്‍ ഒരുപാട് നേരം സംസാരിച്ചതിനാല്‍ ഒരു മിസിങ് ഫീല്‍ ചെയ്തതേയില്ല.

പിറ്റേന്ന് രാവിലെയായപ്പോഴെക്കും അവളുടെ കാല്‍ സുഖപ്പെട്ടിരുന്നു. രാവിലെ മുതലെ അവള്‍ അടുക്കളയിലേത്തി. വീണ്ടും അവളുടെ ഓട്ടവും ചാട്ടവും തന്നെ…

പിന്നെയും അധികം മാറ്റങ്ങളില്ലാതെ ദിനങ്ങള്‍ കടന്നുപോയി. അതിനിടയില്‍ കണ്ണന്‍റെ റിസള്‍ട്ട് വന്നു. അത്യാവശ്യം നല്ല മാര്‍ക്കുണ്ടായിരുന്നു. അതോടെ അന്ന് രാത്രി അതായിരുന്നു ചര്‍ച്ച…. ജോലിയോ തുടര്‍പഠനമോ….

ചിന്നുവടക്കം ഭൂരിപക്ഷം തുടര്‍ന്ന് പഠിക്കാന്‍ പറഞ്ഞു. അതോടെ തീരുമാനമായപോലെ ആ ചര്‍ച്ച നിന്നു.

അങ്ങനെയിരിക്കെ ചിന്നുവിന്‍റെ ക്ലാസും സ്റ്റാര്‍ട്ടായി. അതോടെ അടുക്കള വിലാസിനിയുടെ കൈയിലേക്ക് തിരിച്ചെത്തി. രാവിലെയും വൈകിട്ടും ചിന്നുവിനെ കൊണ്ടുപോയി കൊണ്ടുവരേണ്ട പുതിയ ഡ്യുട്ടി കണ്ണനും കിട്ടി….

അവളെ സ്ഥിരമായി ഗേറ്റിന് മുന്നില്‍ കൊണ്ടുപോയി വിടലാണ് കണ്ണനു പതിവ്…. സെക്യുരിറ്റി ചേട്ടന്‍ ഗേറ്റ് തുറന്ന് തരുമേങ്കിലും അവന്‍ ക്യാമ്പസിനുള്ളിലേക്ക് ബൈക്ക് കയറ്റില്ല…

സ്ഥിരമായി കണുന്നതുകൊണ്ട് എന്നും കണ്ണന്‍ സെക്യുരിറ്റിയെ നോക്കി ചിരി പാസാക്കും അങ്ങേര് തിരിച്ചും

ഒരിക്കല്‍ ബൈക്കില്‍ നിന്നിറങ്ങി ഗേറ്റ് കടന്ന് പോകുന്ന ചിന്നുവിനെ നോക്കി നിന്ന കണ്ണനോട് സെക്യുരിറ്റി ചേട്ടന്‍ ഇങ്ങോട്ട് കയറി സംസാരിച്ചു.

അതാരാ മോന്‍റെ അനിയത്തിയാണോ…. ചിന്നുവിനെ അദ്ദേഹം നോക്കി ചോദിച്ചു….

അല്ല ചേട്ടാ…. എന്‍റെ ഭാര്യയാ…. കണ്ണന്‍ ചിരിയോടെ മറുപടി നല്‍കി….

ഈ പ്രായത്തിലെ കല്യാണം കഴിഞ്ഞോ…. ചേട്ടന്‍ അത്ഭുതത്തോടെ ചോദിച്ചു….

എന്താ ചെയ്യാ… ചേട്ടാ…. തലവര അതായി പോയി…. കണ്ണന്‍ ചിരിയോടെ മറുപടി നല്‍കി.

എന്താ മോന്‍റെ പേര്….

വൈഷ്ണവ്…. ചേട്ടന്‍റെയോ…..

23 Comments

  1. ❤️❤️❤️

  2. ഖുറേഷി അബ്രഹാം

    താങ്കളുടെ കഥ വായിച്ചിട്ടില്ല, വായിക്കണം അത്യം മുതൽ വായിക്കേണ്ടത് കൊണ്ട് എല്ലാം ഒറ്റയിരുപ്പിൽ വായിക്കേണ്ടതുണ്ട്. അതിനായി മൈൻഡ് സെറ്റ് ചെയ്യണം, വായിച്ചതിന് ശേഷം അഭിപ്രായം പറയാം.

    ഖുറേഷി അബ്രഹാം,,,,,,

    1. തങ്കമണി

      Next Part എന്ന് വരും ❓️❓️❓️

      1. ഉടനെ വരും…

        ഇന്ന്‌ അല്ലെങ്കിൽ നാളെ…

  3. ??? മേനോൻ കുട്ടി ???

    മച്ചാനെ kk യിൽ എഴുതിയതിൽ എന്തെങ്കിലും മാറ്റം

    ഉണ്ടോ ഇവിടെ ??

    1. ഇല്ല… ??

      അങ്ങനെ മാറ്റിയാൽ അവിടെത്തെ വായനക്കാരോട് ചെയ്യുന്ന ചതി അല്ലെ…

      ?

  4. വിരഹ കാമുകൻ???

    മച്ചാനെ മൊത്തം വായിച്ചു കഴിഞ്ഞു❤️❤️❤️

    1. ഇവിടെയും എത്തി അല്ലെ ??❤️??

  5. മനസ് നിറച്ചു എഴുതുന്നവൻ

    പേരറിയില്ല ബ്രോ

    എന്നാലും ഖൽബെ എന്ന് തന്നെ വിളിക്കുന്നു

    അടിപൊളി ??

    1. നന്ദി നൗഫു ❤️

      നല്ല വാക്കുകള്‍ക്ക് നന്ദി ?

  6. പോരാളി…,,,

    ഇന്ന് തൊട്ട് കഥ വായിച്ചു തുടങ്ങണം….❣️❣️
    അഭിപ്രായം ഇവിടെ പറയാം വായിച്ചതിനു ശേഷം

  7. പോരാളി വരുമോ ഞങ്ങളിൽ ഒരാളായി മറ്റെ രാഹുൽ23 അവിടെ കാത്തിരിപ്പുണ്ട്

  8. പതിവ് പോലെ ഗംഭീരം,
    ക്ളൈമാക്സ് ഞാൻ കഴിഞ്ഞ ദിവസം വായിച്ചിരുന്നു, അതിന്റെ കമന്റ് ഇവിടെ ഇടുന്നതിനോടും യോജിപ്പില്ല എങ്കിലും പറയാതിരിക്കാനാവില്ല വളരെ മനോഹരമായി അവസാനിപ്പിച്ചല്ലോ, ആശംസകൾ…

    1. നന്ദി ജ്വാല ?

      ക്ലൈമാക്സിന്റെ അഭിപ്രായം ഇവിടെ വരുമ്പോ വിശദമായി paranjal മതി ??

  9. ഖൽബേ.,.,.
    വായിക്കാം.,.,.
    കുറച്ചു ബിസിയാണ്.,.,
    ഹൃദയം ചുവപ്പിക്കുന്നു.,.,,.,
    ???

    1. ധൃതി ഇല്ല…

      മെല്ലെ വായിച്ച് അഭിപ്രായം പറഞ്ഞാല്‍ മതി ? ❤️?

    1. മുത്തേ ഇവിടെ ആദ്യമെ സ്ഥാനം പിടിച്ചു അല്ലെ….

      ഇന്നലെ പറയാന്‍ പറ്റിയില്ല… എന്റെ ഈ കഥയുടെ ആദ്യ ഭാഗത്തിന് അവിടെ ആദ്യ കമന്റ് ഇട്ടത് ബ്രോ അണ് ❤️??

Comments are closed.