വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി ?] 365

അതൊക്കെയറിഞ്ഞു…. സമ്മാനം എങ്ങിനെയുണ്ട്….. അവളുടെ ചുണ്ടുകളെ തഴുകി കണ്ണന്‍ ചോദിച്ചു….

നന്നായിട്ടുണ്ട്…. നാണത്തോടെ കുനിയുന്ന മുഖത്തോടെ അവള്‍ പറഞ്ഞു…

തീര്‍ന്നിട്ടില്ല ഇനിയും ഉണ്ട്….. കണ്ണന്‍ ഇത്രയും പറഞ്ഞ് തുറന്ന അലമാറയില്‍ താഴത്തെ റോയില്‍ നിന്ന് രണ്ടു കവറുകള്‍ പുറത്തെടുത്തു. പിന്നെ അതിലൊരു കവറില്‍ നിന്ന് ഒരു ചുരിദാര്‍ എടുത്തു….

ഇളംനീല നിറത്തില്‍ മയില്‍പീലി ഡീസൈനുള്ള ചുരിദാര്‍…. വയറിന്‍റെ ഭാഗത്ത് ഒരു വലിയ മയില്‍പീലിയുടെ ചിത്രവും ഉണ്ട്….അവനത് അവള്‍ക്ക് നേരെ നീട്ടി…. അവള്‍ അത് സന്തോഷപൂര്‍വ്വം വാങ്ങി കണ്ണാടിയില്‍ നോക്കി മാച്ച് നോക്കി….

തീര്‍ന്നില്ല…. വാ…. ഇത്രയും പറഞ്ഞ് അവന്‍ അവളെ പിടിച്ച് കൊണ്ടുപോയി ബൈഡില്‍ ഇരുത്തി…. പിന്നെ കുനിഞ്ഞിരുന്നു അടുത്ത കവര്‍ തുറന്ന് അതില്‍ നിന്നൊരു ബോക്സ് പുറത്തെടുത്തു. ശേഷം അവളുടെ കാലുകള്‍ എടുത്ത് തന്‍റെ മടിയില്‍ വെച്ചു. എന്താണ് നടക്കുന്നത് എന്നറിയാതെ ചിന്നു കണ്ണനെ നോക്കി നിന്നു.

അവന്‍ ബോക്സ് തുറന്ന് അതില്‍ നിന്ന് വെള്ളി പാദസ്വരം പുറത്തെടുത്തു… അത് അവളുടെ ഇരു കാലുകളെയും അണിയിച്ചു…. വെള്ള കാലുകള്‍ക്ക് ആ പാദസ്വരങ്ങള്‍ കുടുതല്‍ ഭംഗിയേകി….

കണ്ണന്‍ എണിറ്റ് നിന്നു അവളുടെ കണ്ണിലേക്ക് നോക്കി…. പിന്നെ പറഞ്ഞു….

സോറി മുത്തേ… ഇന്നലെ അങ്ങനെ പിണങ്ങിയതിന്….. ഇനി പറ…. എതു സമ്മാനമാ നിനക്കെറ്റവുമിഷ്ടപ്പെട്ടത്….

ചോദ്യം കേട്ട് അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കി… പിന്നെ കൈ വിരല്‍ ചുണ്ടില്‍ തെട്ട് പുഞ്ചിരി തുകി….

ഹമ്പടി ജിഞ്ചിനക്കടി…. അത് വേണേല്‍ ഇനിയും തരാം കേട്ടോ…. കണ്ണന്‍ ചിരിയോടെ പറഞ്ഞു….

വേണേല്‍ ചോദിക്കാം…. അവളും വിട്ടുകൊടുത്തില്ല….

എന്നാ മോള്‍ പോയി കുളിച്ച് വാ… നമ്മുക്ക് കോളേജില്‍ പോണ്ടേ….

ഇന്നിനി പോണ്ട…. പിറന്നാള്‍ അല്ലേ…. ഞാന്‍ ഇന്ന് ലീവാക്കുകയാ….

അയ്യോ… അത് വേണ്ട… പിറന്നാള്‍ നമ്മുക്ക് വൈകിട്ട് ആഘോഷിക്കാം… ഇപ്പോ മോള്‍ പോയി റെഡിയാവ്….

അവള്‍ തോര്‍ത്തെടുത്ത് ബാത്ത്റൂമിലേക്ക് നടന്നു… കണ്ണന്‍ താഴൊട്ടും….

ചിന്നുവിന്‍റെ കുളികഴിഞ്ഞപ്പോ കണ്ണനും ഫ്രേഷായി. പിന്നെ ഇളംനീല ഷര്‍ട്ടും ബ്ലാക്ക് പാന്‍റുമിട്ട് താഴെക്കിറങ്ങി. കണ്ണനും ചിന്നുവും മാച്ചിങ് ഡ്രെസ്….

അവര്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു…. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ രണ്ടുപേരോടും ചെല്ലാന്‍ വിലാസിനി നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നെ കോളേജിലേക്ക് പുറപ്പെട്ടു….

ബൈക്കില്‍ കയറിയപ്പോഴാണ് മുറ്റത്ത് പൂത്ത് നില്‍ക്കുന്ന വെള്ള റോസാപ്പൂവിനെ കണ്ണന്‍ കാണുന്നത്. അവന്‍ ഉള്ളിലേക്ക് നോക്കി അമ്മ വരുന്നില്ല എന്ന് ഉറപ്പ് വരുത്തി അത് പോയി പൊട്ടിച്ചു….

പിന്നെ തിരികെ വന്ന് ചിന്നുവിന്‍റെ മുടികളില്‍ വെച്ചുകൊടുത്തു…. കറുത്ത മുടിയ്ക്കിടയിലെ വെള്ളുത്ത റോസ്പ്പൂ അവളുടെ മുടിയഴകിനെ ഭംഗിയേകി….
പിന്നെ താമസിക്കാതെ ഇരുവരും കോളേജിലേക്ക് വിട്ടു.

അവളെയും കൊണ്ട് ബൈക്ക് തുറന്ന ഗേറ്റിലുടെ കോളേജിന്‍റെ ഉള്ളിലേക്ക് കടന്നു ചെന്നു. സാധാരണയായി പുറത്ത് നിര്‍ത്താറുള്ളതില്‍ നിന്ന് മാറിയതിന്‍റെ അതിശമുണ്ട് ചിന്നുവിനും സെക്യുരിട്ടി കുമരേട്ടനും. അവന്‍ പാര്‍ക്കിഗിനടുത്തായി ബൈക്ക് നിര്‍ത്തി. ചിന്നു ഇറങ്ങി. ബൈക്ക് സ്റ്റാന്‍റിലിട്ട് കണ്ണനും…. ചിന്നു കണ്ണന്‍റെ മുഖത്തേക്ക് നോക്കി….
കോളേജിലെ പലരും അവരെ നോക്കുന്നുണ്ട്….

23 Comments

  1. ❤️❤️❤️

  2. ഖുറേഷി അബ്രഹാം

    താങ്കളുടെ കഥ വായിച്ചിട്ടില്ല, വായിക്കണം അത്യം മുതൽ വായിക്കേണ്ടത് കൊണ്ട് എല്ലാം ഒറ്റയിരുപ്പിൽ വായിക്കേണ്ടതുണ്ട്. അതിനായി മൈൻഡ് സെറ്റ് ചെയ്യണം, വായിച്ചതിന് ശേഷം അഭിപ്രായം പറയാം.

    ഖുറേഷി അബ്രഹാം,,,,,,

    1. തങ്കമണി

      Next Part എന്ന് വരും ❓️❓️❓️

      1. ഉടനെ വരും…

        ഇന്ന്‌ അല്ലെങ്കിൽ നാളെ…

  3. ??? മേനോൻ കുട്ടി ???

    മച്ചാനെ kk യിൽ എഴുതിയതിൽ എന്തെങ്കിലും മാറ്റം

    ഉണ്ടോ ഇവിടെ ??

    1. ഇല്ല… ??

      അങ്ങനെ മാറ്റിയാൽ അവിടെത്തെ വായനക്കാരോട് ചെയ്യുന്ന ചതി അല്ലെ…

      ?

  4. വിരഹ കാമുകൻ???

    മച്ചാനെ മൊത്തം വായിച്ചു കഴിഞ്ഞു❤️❤️❤️

    1. ഇവിടെയും എത്തി അല്ലെ ??❤️??

  5. മനസ് നിറച്ചു എഴുതുന്നവൻ

    പേരറിയില്ല ബ്രോ

    എന്നാലും ഖൽബെ എന്ന് തന്നെ വിളിക്കുന്നു

    അടിപൊളി ??

    1. നന്ദി നൗഫു ❤️

      നല്ല വാക്കുകള്‍ക്ക് നന്ദി ?

  6. പോരാളി…,,,

    ഇന്ന് തൊട്ട് കഥ വായിച്ചു തുടങ്ങണം….❣️❣️
    അഭിപ്രായം ഇവിടെ പറയാം വായിച്ചതിനു ശേഷം

  7. പോരാളി വരുമോ ഞങ്ങളിൽ ഒരാളായി മറ്റെ രാഹുൽ23 അവിടെ കാത്തിരിപ്പുണ്ട്

  8. പതിവ് പോലെ ഗംഭീരം,
    ക്ളൈമാക്സ് ഞാൻ കഴിഞ്ഞ ദിവസം വായിച്ചിരുന്നു, അതിന്റെ കമന്റ് ഇവിടെ ഇടുന്നതിനോടും യോജിപ്പില്ല എങ്കിലും പറയാതിരിക്കാനാവില്ല വളരെ മനോഹരമായി അവസാനിപ്പിച്ചല്ലോ, ആശംസകൾ…

    1. നന്ദി ജ്വാല ?

      ക്ലൈമാക്സിന്റെ അഭിപ്രായം ഇവിടെ വരുമ്പോ വിശദമായി paranjal മതി ??

  9. ഖൽബേ.,.,.
    വായിക്കാം.,.,.
    കുറച്ചു ബിസിയാണ്.,.,
    ഹൃദയം ചുവപ്പിക്കുന്നു.,.,,.,
    ???

    1. ധൃതി ഇല്ല…

      മെല്ലെ വായിച്ച് അഭിപ്രായം പറഞ്ഞാല്‍ മതി ? ❤️?

    1. മുത്തേ ഇവിടെ ആദ്യമെ സ്ഥാനം പിടിച്ചു അല്ലെ….

      ഇന്നലെ പറയാന്‍ പറ്റിയില്ല… എന്റെ ഈ കഥയുടെ ആദ്യ ഭാഗത്തിന് അവിടെ ആദ്യ കമന്റ് ഇട്ടത് ബ്രോ അണ് ❤️??

Comments are closed.