വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി ?] 365

രാവിലെ നേരത്തെ എണിറ്റു. ആദ്യം അവള്‍ കണ്ണനെ തേടി ഹാളിലേക്ക് ഓടി…. പക്ഷേ അവിടം ശുന്യമായിരുന്നു. നേരെ അടുക്കളയിലേക്ക് വിട്ടു. അമ്മയുണ്ടവിടെ. വര്‍ത്തമാനം പറഞ്ഞത് വെച്ച് അമ്മയൊന്നും അറിഞ്ഞിട്ടില്ല….

കോളേജില്‍ പോകാന്‍ ഒരു തല്‍പര്യവുമില്ല…. പക്ഷേ അമ്മയോട് എന്ത് പറയും എന്നറിയത്തത് കൊണ്ട് മറ്റു വഴികളില്ലാതെ ഒരുങ്ങി…. എങ്ങനെയും കണ്ണേട്ടനെ ഒന്നു കണ്ടു സംസാരിച്ച മതിയെന്ന അവസ്ഥയായിരുന്നു അവള്‍ക്ക്… സാധാരണ എട്ടുമണിക്കു വരുന്ന

കണ്ണന്‍ അന്ന് എട്ടരകഴിഞ്ഞാണ് വന്നത്…. കയറി വരുന്ന അവന്‍റെ കൈയിലേക്കാണ് ചിന്നു നോക്കിയത്… രക്തം കല്ലച്ച് നീലയായി തന്നെ കിടപ്പുണ്ടവിടെ… അത് കാണുമ്പോള്‍ ചിന്നുവിന് കരച്ചില്‍ വീണ്ടും വരുന്നതുപോലെ തോന്നി. പക്ഷേ എങ്ങിനെയോ പിടിച്ചു നിര്‍ത്തി. അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കി. കണ്ണന്‍ അവിടെ അങ്ങിനെയൊരാള്‍ നില്‍പ്പുണ്ടെന്ന ഭാവം പോലുമില്ലാതെ ഗോവണി കയറി പോയി. ആ അവഗണന ചിന്നുവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അവള്‍ മുറിയിലേക്ക് പോകാനായി ഗോവണി കയറുമ്പോഴെക്കും അവരുടെ മുറി കൊട്ടിടക്കുന്നത് അവള്‍ കണ്ടു…. സങ്കടം തിരമാല പോലെ വന്നടിച്ചു.

കണ്ണന്‍ ഒമ്പതുമണിയ്ക്കാണ് താഴെയിറങ്ങി വന്നത് ഭക്ഷണം പോലും കഴിക്കാതെ പുറത്തേക്ക് പോകുന്നത് കണ്ട് ചിന്നു തന്‍റെ ബാഗേടുത്ത് പിറകെ പോയി….

അവന്‍ പോര്‍ച്ചിലെ ബൈക്കില്‍ കയറി സ്റ്റാര്‍ട്ടാക്കി. അവള്‍ അവനടുത്തെത്തി. ബൈക്കില്‍ കയറാതെ അവന്‍റെ മുഖത്തേക്ക് നോക്കി നിന്നു.

ഹും കയറ്…. മുഖത്ത് നോക്കാതെ അവന്‍ പറഞ്ഞു

പൂമുഖത്ത് അച്ഛനിരിക്കുന്നത് കൊണ്ട് അവന് എതിര്‍പ്പ് കാണിച്ചില്ല. അവള്‍ അവന്‍റെ ഷോള്‍ഡില്‍ പിടിച്ച് ബൈക്കില്‍ കയറി. കയറി പാടെ അവന്‍ അവളുടെ കൈ ഷോള്‍ഡറില്‍ നിന്ന് വിടിപ്പിച്ചു. പിന്നെ വണ്ടിയെടുത്തു.

നിശബ്ദമായ യാത്ര…. രണ്ടുപേരും ഒന്നും പറഞ്ഞില്ല. അവന്‍ പതിവിലും വേഗത്തില്‍ കോളേജിലെത്തി….

ഗേറ്റില്‍ ബൈക്ക് നിര്‍ത്തി. അവള്‍ മനസില്ല മനസ്സോടെ ഇറങ്ങി. പിന്നെ കണ്ണനെ ദയനീയമായി നോക്കി….

സോറി കണ്ണേട്ടാ…. അവള്‍ തലകുനിച്ച് പറഞ്ഞു….

അതേയ്…. എനിക്ക് വൈകിട്ട് വേറെ കുറച്ച് പണിയുണ്ട്… നിന്നെ കൊണ്ടുപോവാന്‍ വരാന്‍ പറ്റില്ല… നീ ബസോ ഓട്ടോയോ പിടിച്ച് വന്നോ…. കണ്ണന്‍ പേഴ്സെടുത്ത് പിടിച്ച് പറഞ്ഞു.

അവള്‍ മുഖമുയര്‍ത്തിയില്ല…. കണ്ണന്‍ പേഴ്സില്‍ നിന്ന് ഒരു നൂറുരൂപ നോട്ടെടുത്ത് അവളുടെ കൈയില്‍ നിര്‍ബന്ധിച്ച് പിടിപ്പിച്ചു. പിന്നെ ബൈക്ക് സ്റ്റാര്‍ട്ടാക്കി തിരിച്ചുപോന്നു.

അവന്‍ പോകുന്നത് വരെ കൈയിലെ നോട്ടും നോക്കി തല കുനിച്ചവള്‍ നിന്നു. രമ്യ വന്ന് വിളിച്ചപ്പോഴാണ് അവള്‍ ആ നില്‍പ്പില്‍ നിന്ന് ഉണര്‍ന്നത്…. അന്ന് കോളേജില്‍ അവള്‍ വിഷമത്തോടെ നടന്നു. ആരോടും ചിരിയോ സംസാരമോ ഒന്നുമില്ലാതെ….

വൈകിട്ട് ഓട്ടോയിലാണ് അവള്‍ വിട്ടിലെത്തിയത്. പക്ഷേ കണ്ണേട്ടന്‍റെ ബൈക്ക് അവിടെ കണ്ടില്ല. അവള്‍ നേരെ അടുക്കളയിലേക്ക് ചെന്നു. വിലാസിനി വൈകിട്ടെത്തുള്ള ചായ പരുപാടിയില്‍ ആയിരുന്നപ്പോള്‍….

അമ്മേ…. കണ്ണേട്ടന്‍ എവിടെ…. ചിന്നു ചോദിച്ചു….

ഹാ… അവന്‍ അവന്‍റെ കുട്ടുകാരനെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞു. രാത്രിയെ എത്തു എന്നാ പറഞ്ഞത്…. വിലാസിനി സാധാരണ മട്ടില്‍ പറഞ്ഞു…. പക്ഷേ ചിന്നുവിന് ഇത് തന്നില്‍ നിന്ന് ഒഴിഞ്ഞുമാറുകായാണെന്ന് ബോധ്യമായി. അവള്‍ റൂമിലേക്ക് പോയി…. പിന്നെ ഡ്രെസെടുത്ത് ബാത്തുറിമില്‍ കയറി…. ഷവറിന് ചൊട്ടില്‍ നിന്ന് പൊട്ടികരഞ്ഞു പോയി…. വെള്ളവും കണ്ണുനീരും അവളുടെ ശരീരത്തെ തഴുകി പോയി. എത്ര നേരം അങ്ങിനെ കരഞ്ഞു എന്നതിന് ഒരു പിടിയും ഇല്ല…..

23 Comments

  1. ❤️❤️❤️

  2. ഖുറേഷി അബ്രഹാം

    താങ്കളുടെ കഥ വായിച്ചിട്ടില്ല, വായിക്കണം അത്യം മുതൽ വായിക്കേണ്ടത് കൊണ്ട് എല്ലാം ഒറ്റയിരുപ്പിൽ വായിക്കേണ്ടതുണ്ട്. അതിനായി മൈൻഡ് സെറ്റ് ചെയ്യണം, വായിച്ചതിന് ശേഷം അഭിപ്രായം പറയാം.

    ഖുറേഷി അബ്രഹാം,,,,,,

    1. തങ്കമണി

      Next Part എന്ന് വരും ❓️❓️❓️

      1. ഉടനെ വരും…

        ഇന്ന്‌ അല്ലെങ്കിൽ നാളെ…

  3. ??? മേനോൻ കുട്ടി ???

    മച്ചാനെ kk യിൽ എഴുതിയതിൽ എന്തെങ്കിലും മാറ്റം

    ഉണ്ടോ ഇവിടെ ??

    1. ഇല്ല… ??

      അങ്ങനെ മാറ്റിയാൽ അവിടെത്തെ വായനക്കാരോട് ചെയ്യുന്ന ചതി അല്ലെ…

      ?

  4. വിരഹ കാമുകൻ???

    മച്ചാനെ മൊത്തം വായിച്ചു കഴിഞ്ഞു❤️❤️❤️

    1. ഇവിടെയും എത്തി അല്ലെ ??❤️??

  5. മനസ് നിറച്ചു എഴുതുന്നവൻ

    പേരറിയില്ല ബ്രോ

    എന്നാലും ഖൽബെ എന്ന് തന്നെ വിളിക്കുന്നു

    അടിപൊളി ??

    1. നന്ദി നൗഫു ❤️

      നല്ല വാക്കുകള്‍ക്ക് നന്ദി ?

  6. പോരാളി…,,,

    ഇന്ന് തൊട്ട് കഥ വായിച്ചു തുടങ്ങണം….❣️❣️
    അഭിപ്രായം ഇവിടെ പറയാം വായിച്ചതിനു ശേഷം

  7. പോരാളി വരുമോ ഞങ്ങളിൽ ഒരാളായി മറ്റെ രാഹുൽ23 അവിടെ കാത്തിരിപ്പുണ്ട്

  8. പതിവ് പോലെ ഗംഭീരം,
    ക്ളൈമാക്സ് ഞാൻ കഴിഞ്ഞ ദിവസം വായിച്ചിരുന്നു, അതിന്റെ കമന്റ് ഇവിടെ ഇടുന്നതിനോടും യോജിപ്പില്ല എങ്കിലും പറയാതിരിക്കാനാവില്ല വളരെ മനോഹരമായി അവസാനിപ്പിച്ചല്ലോ, ആശംസകൾ…

    1. നന്ദി ജ്വാല ?

      ക്ലൈമാക്സിന്റെ അഭിപ്രായം ഇവിടെ വരുമ്പോ വിശദമായി paranjal മതി ??

  9. ഖൽബേ.,.,.
    വായിക്കാം.,.,.
    കുറച്ചു ബിസിയാണ്.,.,
    ഹൃദയം ചുവപ്പിക്കുന്നു.,.,,.,
    ???

    1. ധൃതി ഇല്ല…

      മെല്ലെ വായിച്ച് അഭിപ്രായം പറഞ്ഞാല്‍ മതി ? ❤️?

    1. മുത്തേ ഇവിടെ ആദ്യമെ സ്ഥാനം പിടിച്ചു അല്ലെ….

      ഇന്നലെ പറയാന്‍ പറ്റിയില്ല… എന്റെ ഈ കഥയുടെ ആദ്യ ഭാഗത്തിന് അവിടെ ആദ്യ കമന്റ് ഇട്ടത് ബ്രോ അണ് ❤️??

Comments are closed.