True Demon : King of Hell [Illusion Witch] 998

” ആ ലോപ്പസ്ന് അബദ്ധം പറ്റിയത് ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ?? ” അതിനും അവൻ നേരത്തെ പോലെ തന്നെ മറുപടി നൽകി.

 

 

” ലൂസി, നിന്നെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് വല്ലാതെ പേടി ആവുന്നുണ്ട്. എന്റെ അമ്മ അടക്കം എല്ലാർക്കും നിന്നെ വെറുപ്പ് ആണ്. അച്ഛന്റെ ചോര നിന്നിൽ ഉള്ളത് കൊണ്ടാണ് നിന്നെ ആരും ഇതേ വരെ നേരിട്ട് കൊല്ലാൻ ഒന്നും നോക്കാത്തത്. പക്ഷെ ഇപ്പൊ… ലോപ്പാസിന് പകൽ വെളിച്ചത്തിൽ നിന്നെ കൊല്ലാൻ നോക്കാൻ ഉള്ള ധൈര്യം വെച്ചിരിക്കുന്നു. അത് മാത്രമല്ല അടുത്ത വർഷം നമ്മൾ അക്കാഡമിയിൽ ചേരണം. ഇപ്പോഴുള്ള നിന്റെ അവസ്ഥ വെച്ച് അവിടെ 10 വർഷം കഴിയാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ??

 

ഇനി ഇപ്പൊ കഴിഞ്ഞാലും ബാക്കി ഉള്ളവരെ ഒക്കെ തോൽപ്പിച്ചു പുതിയ രാജാവ് ആവാൻ നിനക്ക് പറ്റുമോ. അവർ അഞ്ചു പേരിൽ ആരെങ്കിലും രാജാവ് അയാൾ ആദ്യം ചെയ്യുക നിന്നെ കൊല്ലുകയായിരിക്കും. അത്രക്ക് നിന്നെ അവർ വെറുക്കുന്നുണ്ട്.

 

ഞാൻ അടക്കം ബാക്കി ഉള്ളവർ ഒക്കെ top ലെവൽ സ്റ്റേജിൽ എത്തി ഇരിക്കുന്നു, first പ്രിൻസ് പ്രൈഡ് ക്ലാനിന്റെ രാജകുമാരൻ Master സ്റ്റേജിൽ ആണ് നീ എങ്ങനെ അവരെ തോല്പ്പിക്കും?? ” ലാറ ചോദിച്ചു.

 

 

ലൂസിഫരും ഒരുനിമിഷം ഒന്ന് ആലോചിച്ചു. അവൾ പറഞ്ഞത് ഒക്കെ ശരിയാണ്. ഈ ലോകത്ത് Martel Artist കളെ പലതായി തിരിച്ചിട്ടുണ്ട്. പ്രാക്ടീസ് ചെയ്തു തുടങ്ങുന്നവരെ low level സ്റ്റേജ്, middle level സ്റ്റേജ്, Top ലെവൽ സ്റ്റേജ് എന്നിങ്ങനെ ആണ് വിളിക്കുന്നത്. കഴിഞ്ഞ ജന്മത്തിലെ ഓർമ്മകൾ വെച്ച് ആദി ഒരു top ലെവൽ martial artist ആണ്. അതായത് 15 വയസ് പ്രായം ഉള്ള ലാറയുടെ അത്രകരുത്തേ ആദിക്ക് ഉള്ളൂ.

 

 

പിന്നെ ഉള്ളത് Master level സ്റ്റേജ്, അത് കഴിഞ്ഞാൽ grandmaster level സ്റ്റേജ്, പിന്നെ Superior Master Level സ്റ്റേജ്, അവസാനം Supreme Master Level സ്റ്റേജ്.

 

ഈ ലോകത്ത് ലൂസിഫറിന്റെ അച്ഛൻ അടക്കം വിരലിൽ എണ്ണാവുന്നവർ മാത്രേ Supreme Master ലെവലിൽ എത്തിയിട്ടുള്ളു. അവന്റെ മുത്തശ്ശൻ പോലും superior മാസ്റ്റർ ലെവൽ പീക്കിലെ ആയിട്ടുള്ളു. പിന്നെ ഇവ കൂടാതെ ഒരു ലെവൽ കൂടി ഉണ്ട്, ഒരു legendary level,  divine master level. God എന്ന് വിളിക്കാൻ പറ്റുന്ന ലെവൽ. ആകെ മൂന് പേർ മാത്രമേ ചരിത്രത്തിൽ ഈ ലെവലിൽ എത്തിയിട്ടുള്ളു എന്നാണ് കേട്ടുകേൾവി. ഈ ലോകത്തിലെ ഏറ്റവും പവർ ഫുൾ ആയ രാജ്യങ്ങളുടെ സ്ഥാപകർ. ആ മൂന് പേരിൽ ഏറ്റവും കരുത്തൻ true Demon, The King of Hell  ലൂസിഫർന്റെ ഒക്കെ മുത്തുമുത്തശ്ശൻ.

 

 

” ലൂസി നീ എന്താ ആലോചിക്കുന്നേ?? ” ലാറ അവനോട് ചോദിച്ചു. അവൻ മറുപടി ഒന്നും പറഞ്ഞില്ല. ലാറ പറഞ്ഞത് ഒക്കെ ശരിയാണ്. ആദിയുടെ ഓർമ്മകൾ ഉണ്ടെങ്കിൽ കൂടി അവന് ലാറയുടെ ഇപ്പോഴുള്ള അത്ര കരുത്തേ ഉണ്ടാവു, അതിന് കാരണം breathing techniques ആണ്. അതാണ് ഇവിടെ ഉള്ളവർക്കു സൂപ്പർഹ്യൂമൻ സ്‌ട്രെങ്ങത് കൊടുക്കുന്നത്.

77 Comments

  1. Ith oru vattam ittathalle pinnim thudageele??

  2. കിടിലൻ
    ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്

  3. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.