True Demon : King of Hell [Illusion Witch] 997

Views : 66188

പക്ഷെ ഇപ്പോഴത്തെ രാജാവിന് അയാൾ ജനിച്ചു വളർന്ന ക്ലാൻ അടക്കം ഉള്ള ഏഴു ക്ലാനുകളോടും വെറുപ്പ് ആയിരുന്നു. അയാളുടെ അധികാരവും കരുത്തും മാത്രം കണ്ട് അയാളെ വിവാഹം കഴിച്ച അയാളുടെ ഏഴു ഭാര്യമാരെയും അയാൾക്ക് വെറുപ്പ് ആയിരുന്നു. എന്തിന് അയാളുടെ ചോരയിൽ പിറന്ന ആ ഏഴു കുട്ടികളോട് പോലും അയാൾക്ക് വെറുപ്പ് ആയിരുന്നു. എന്നാൽ അയാൾ സ്നേഹിച്ചിരുന്ന ഒരാൾ ഉണ്ട് അയാളുടെ കൊട്ടാരത്തിലെ അടിമ പെൺകുട്ടി. അയാളുടെ ട്രെയിനിങ് റൂം ക്‌ളീൻ ചെയ്യുന്ന പെൺകുട്ടി. അയാൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് ട്രെയിനിങ്ന് ആയിരുന്നു. അവളെ എപ്പോഴും അവിടെ വെച്ച് കണ്ടു കണ്ട്, അവളുടെ എപ്പോഴും ചിരിക്കുന്ന മുഖം കണ്ടു കണ്ട്, അയാളിൽ ആദ്യമായി പ്രണയം മോട്ടിട്ടു. അതിന്റെ ഫലമായി അവളുടെ വയറ്റിൽ ആ രാജ്യത്തെ എട്ടാമത്തെ രാജകുമാരൻ വളർന്നു. അതോടെ ബാക്കി റാണിമാർക്ക് ഇവളെ കൊല്ലാൻ ഉള്ള കലി ആയി, പക്ഷെ രാജാവിനെ ഭയന്ന് അവർ ഒന്നും ചെയ്തില്ല.

 

നാളുകൾ കഴിഞ്ഞു, അവളുടെ വയറ്റിൽ വളരുന്ന രാജകുമാരൻ പുറത്തു വരാൻ സമയമായപ്പോ മറ്റ് രാജ്യവുമായി ഒരു യുദ്ധം പൊട്ടി പുറപ്പെട്ടു. മാസങ്ങൾ നീണ്ട് നിന്ന യുദ്ധത്തിന് ഒടുക്കം അവർ വിജയിച്ചു. പക്ഷെ… തിരികെ വന്ന രാജാവ് പാതിവഴിയിൽ എവിടേക്കോ അപ്രത്യക്ഷമായി. അവർ ഒരുപാട് തിരഞ്ഞെങ്കിലും അവർക്ക് അയാളെ കണ്ടെത്താൻ ആയില്ല. അവസാനം നേരത്തെ സ്ഥാനം ഒഴിഞ്ഞ രാജാവ് വീണ്ടും രാജാവായി സ്ഥാനം ഏറ്റു, പുതിയ രാജകുമാരന്മാർ വളർന്നു വരുന്നത് വരെ അദ്ദേഹം രാജാവായി തുടരുവാൻ തീരുമാനിച്ചു.

 

ഇത് ഒരവസരമായി കണ്ട് ഏഴ് റാണിമാരിൽ ആരോ അവളെ കൊന്നുകളഞ്ഞു. പുതിയ രാജാവ് അത് വലിയ പ്രശ്നമാക്കിയില്ല, എത്ര ആയാലും അവൾ ഒരു അടിമ അല്ലായിരുന്നോ. പക്ഷെ അവർക്ക് ആർക്കും അവളുടെ മകനെ, എത്ര വെറുപ്പ് ഉണ്ടായിട്ടും എട്ടാമത്തെ രാജകുമാരനെ ഒന്നും ചെയ്യാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു കാരണം അവന്റെ ശരീരത്തിൽ ഓടുന്നതിൽ പകുതി രാജാവിന്റെ ചോര ആണ്. അത് വീഴ്ത്തിയാൽ കളി മാറും.

 

 

അരും അവനെ കൊല്ലാൻ നോക്കിയില്ലങ്കിലും അവന്റെ ജീവിതം അത്ര മനോഹരം ആയിരുന്നില്ല. ആ കൊട്ടാരത്തിൽ ഒരു അടിമയുടെ സ്ഥാനം പോലും ഇല്ലായിരുന്നു അവന്. എല്ലാരുടേം കുത്തുവാക്കുകളും ഉപദ്രവവും ഒക്കെ സഹിച്ച് ആണ് അവൻ കഴിഞ്ഞത്. അവനെ സ്നേഹിക്കാൻ ലാളിക്കാൻ അവന്റെ അമ്മ ഇല്ല, അവനെ ശാസിക്കാൻ ആയോധനകല പഠിപ്പിക്കാൻ അവന്റെ അച്ഛൻ ഇല്ല.

 

 

കരുത്ത് ഉള്ളവർ ബാക്കി ഉള്ളവരെ അടക്കി ഭരിക്കുന്ന ഈ ലോകത്തിൽ അവന് അതിജീവിക്കാൻ പറ്റുമോ?? അവന് അവന്റെ ബാക്കി സഹോദരന്മാരെയും സഹോദരികളെയും തോൽപിച്ചു പുതിയ രാജാവ് ആവാൻ പറ്റുമോ?? അവന് demon kingdom ത്തിന്റെ സ്ഥാപകന്റെ ലെവലിൽ എത്താൻ പറ്റുമോ??

 

 

True Demon The King of Hell  ആവാൻ അവന് കഴിയുമോ??

 

 

•••••

 

 

 

Recent Stories

The Author

Illusion Witch

77 Comments

  1. Ith oru vattam ittathalle pinnim thudageele🔥🔥

  2. കിടിലൻ
    ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്

  3. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com