രുധിരാഖ്യം -5 302

Views : 23413

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി

[ Previous Part ]

” രുധിരാഖ്യം…!!”

 

വിദൂരതയിലേക്കെങ്ങോ കണ്ണ് നട്ടുകൊണ്ട് തന്റെ മുഴക്കമുള്ള ശബ്ദത്തിൽ അവൻ പറഞ്ഞു നിർത്തിയതും കളപ്പുരക്ക് സമീപം നിന്നിരുന്ന ഉയരമേറിയ തെങ്ങ് ഇടിമിന്നലേറ്റ് ചിതറിത്തെറിച്ചു..!

 

(തുടർന്ന് വായിക്കുക…..)

 

 

ഒന്നു നടുങ്ങി വിറച്ച ഗിരീഷ് നിമിഷനേരംകൊണ്ട് പുറത്തേക്കോടി.

ഒരു ഭാഗം ചിതറിത്തെറിച്ച്,ബാക്കി ഭാഗം നിന്ന് കത്തുന്ന തെങ്ങിനെ നോക്കി അൽപ്പനേരം നിന്നശേഷം ഏഥൻ തിരിഞ്ഞു നോക്കുമ്പോഴേക്കും ഗിരീഷ് ഗൗരിയേയും കൂട്ടി തിരികെ കളപ്പുരയിൽ എത്തിയിരുന്നു.

“ഗിരീ….. രുധിരാഖ്യം എന്നത് ഒരു രത്നമാണ്… നല്ല തിളങ്ങുന്ന ചുവന്ന നിറത്തിൽ ഉള്ളത്…. അത് മാത്രമല്ല അതിൽ ചിലത് അതീവ ശക്തിയേറിയതും ആണ്. അത് തേടിപ്പിടിച്ച് കണ്ടെത്തി മാവികയിൽ എത്തിക്കണം….. എന്നാൽ മാത്രമേ അവളെ തടയാൻ കഴിയൂ…അവളുടെ നഷ്ടപ്പെട്ട ഇന്ദ്രനീലക്കല്ല് കണ്ടെത്തിയാലും,അത് തിരിച്ചു ചേർത്തുവച്ചാലും ഇനി വലിയ പ്രയോജനമൊന്നുമില്ല…. അതൊരിക്കലും അവൾ സ്വീകരിക്കുകയും ഇല്ല….അത് അവളുടെ ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ടതോടെ തന്നെ അതിന്റെ ശക്തിയും തീർന്നു…. അവളുടെ കിരീടത്തിലെ  രണ്ട് കല്ലുകളും തൊട്ടടുത്തടുത്ത് ചേരുമ്പോൾ മാത്രമേ അവയ്ക്ക് ആ ശക്തി ഉണ്ടാവുകയുള്ളായിരുന്നു…”

പേടിച്ചരണ്ട ഗൗരിയെ പറഞാശ്വസിപ്പിച്ച് കളപ്പുരയുടെ ഉമ്മറത്ത്   ഇരുത്തിയ ശേഷം പുറത്ത്, നെല്ല് ഉണക്കാൻ ഉണ്ടാക്കിയിട്ട കളത്തിലേക്ക് ഇറങ്ങി നിന്ന് കൊണ്ട് ചിതറിപ്പോയ തെങ്ങിനെ നോക്കി നിന്നുകൊണ്ട് തന്നെ ഇരുവരും സംസാരിക്കുകയായിരുന്നു.

“ഏഥൻ….അത്…. എവിടെ നിന്ന് കിട്ടും…?? എവിടെ കണ്ടെത്താൻ കഴിയും…? കണ്ടെത്തിക്കഴിഞ്ഞാൽ അതുകൊണ്ട് എങ്ങനെ മാവികയെ കീഴടക്കും….?”

അത്യാവേശത്തോടെ ചോദിച്ച ഗിരീഷിന്റെ സ്വരത്തിൽ പ്രതീക്ഷ നിറഞ്ഞിരുന്നു. എങ്കിലും അവന്റെ കണ്ണുകൾ ഇടിമിന്നലേറ്റ് ചിതറിയ തെങ്ങിലും മറ്റുമായി ചുറ്റി

Recent Stories

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks 😊 vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്👍

        1. 😂😂😂😂😂അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും 😊😊😊

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    💖💖💖💖💖

  8. °~💞അശ്വിൻ💞~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com