True Demon : King of Hell [Illusion Witch] 997

Views : 66188

” ഞാൻ പറഞ്ഞ കാര്യം എന്തായി?? ” അവൻ ചോദിച്ചു.

 

 

” കരാട്ടെയും Renewal Taekwondo യും മിക്സിങ് കംപ്ലീറ്റ് ആയി. പ്രോട്ടോ ടൈപ്പ് ടെസ്റ്റ്‌ ചെയ്യണോ? ” അലക്സാ. Renewal Taekwondo യും കരാട്ടെയും ആണ് ആദി യൂസ് ചെയ്യുന്നത് Renewal Taekwondo ടെ കിക്ക്സും കരാട്ടെയുടെ പഞ്ചും മിക്സ്‌ ചെയ്ത് പുതിയ ഒരു ഫോം ഉണ്ടാക്കാൻ ആണ് ആദി ശ്രമിക്കുന്നത്.

 

 

” yes ” ആദി മറുപടി കൊടുത്തു. പെട്ടന്ന് ചുറ്റും ഇരുട്ട് നിറഞ്ഞു. പിന്നെ അവന്റെ മുന്നിൽ അവനെ പോലെ തന്നെ ഉള്ള ഒരു രൂപം വന്നു. VR Simulation. ഇത് വഴി അവന് അവന്റെ അത്ര തന്നെ കരുത്ത് ഉള്ള ആളുമായി fight ചെയ്യാം. അവൻ fight പ്രാക്ടീസ് ചെയ്യാൻ തുടങ്ങി.

 

 

പുറത്ത് അന്തരീക്ഷം മാറിയത് അവൻ അറിഞ്ഞില്ല. നല്ല ഇടി വെട്ടൊഡ് കൂടിയ മഴ പെയ്തു. ഒരു ഇടിമിന്നൽ അവന്റെ വീടിന്റ മുകളിൽ വന്നു പതിച്ചു.

 

 

” സർ, വാണിംഗ് എനർജി ഓവർ ലോഡ് ” അലക്സാ വാണിംഗ് കൊടുത്തു എങ്കിലും അവന് ഒന്നും ചെയ്യാൻ പറ്റിയില്ല. ഹൈ വോൾട്ട് കറണ്ട് അവനിലൂടെ പാസ്സ് ആയി. എല്ലാം അവസാനിച്ചു.

 

 

” ആഹ് ” ആദി പതിയെ കണ്ണ് തുറന്നു. അവന് എന്താ പറ്റിയത് എന്ന് മനസ്സിലായില്ല. ശരീരം മുഴുവൻ വല്ലാത്ത വേദന അവൻ എഴുന്നേറ്റ് ഇരുന്നു. അന്നേരം ആണ് അവൻ ചുറ്റും ശ്രദ്ധിച്ചത്. അവന്റെ റൂമിൽ ആയിരുന്നില്ല അവൻ. ഏതോ മരം കൊണ്ട് ഉണ്ടാക്കിയ ഇടിഞ്ഞു പൊളിഞ്ഞു വീഴാൻ തുടങ്ങിയ ഒരു റൂമിൽ ആണ് അവൻ. പെട്ടന്ന് ആണ് അവൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത് അവന്റെ ഹൈറ്റ് കുറഞ്ഞിരിക്കുന്നു, വണ്ണവും വല്ലാതെ കുറഞ്ഞിട്ടുണ്ട്, കുറഞ്ഞു എന്ന് പറഞ്ഞാൽ എല്ലുകൾ തെളിഞ്ഞു കാണാവുന്ന രീതിയിലേക്ക് അവന്റെ ശരീരം മാറി. ആദി വേഗം കണ്ണാടിയിൽ നോക്കി. ആദി ശരിക്കും ഞെട്ടി അവൻ കണ്ണാടിയിൽ കണ്ടത് ഒരു 15 വയസ്സ് ഉള്ള പയ്യനെ ആണ്. ആദി മുഖത്തൊക്ക തൊട്ട് നോക്കി. അത് അവൻ തന്നെയാണ്.

 

 

” അലക്സാ ” ഇത് simulation ആണോ എന്ന് ഉറപ്പിക്കാൻ അവൻ അലക്സാ യെ വിളിച്ചു നോക്കി. പക്ഷെ മറുപടി ഒന്നും കിട്ടിയില്ല. എന്തായാലും ഇത് simulation നോ സ്വപ്നമോ അല്ലെന്ന് അവന് ഉറപ്പ് ആയിരുന്നു. കാരണം അവന് അവന്റെ ശരീരം ഒക്കെ വേദനിക്കുന്നുണ്ട്, അവന് ചുറ്റും ഉള്ള ഗന്ധങ്ങൾ അറിയാൻ പറ്റുന്നുണ്ട്, അവന് വിശക്കുന്നുണ്ട്. ഒരു VR simulation ന് ഇതൊക്ക എങ്ങനെ ആണ് പറ്റുക??

 

 

പെട്ടന്ന് അവന്റെ തലയിലേക്ക് ഒരുപാട് ഇൻഫെർമേഷൻസ് കടന്ന് വന്നു.

 

 

ഒന്ന് അവൻ ഇപ്പൊ ഉള്ളത് ഭൂമിയിൽ അല്ല, ഒരു Martial art world ൽ ആണ്. അവിടെ ഉള്ള demon kingdom എന്ന രാജ്യത്ത് ആണ്.

 

രണ്ട് അവൻ ഇപ്പൊ ഉള്ള ശരീരം ഈ രാജ്യത്തെ എട്ടാമത്തെ രാജകുമാരന്റെ ആണ്. പക്ഷെ അവന്റെ അമ്മ അടിമ ആയിരുന്നത് കൊണ്ടും അച്ഛനെ കാണാൻ ഇല്ലാത്തത് കൊണ്ടും അവന് ഒരു അടിമയുടെ സ്ഥാനം ആണ്.

Recent Stories

The Author

Illusion Witch

77 Comments

  1. Ith oru vattam ittathalle pinnim thudageele🔥🔥

  2. കിടിലൻ
    ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്

  3. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com