True Demon : King of Hell [Illusion Witch] 997

Views : 66188

കുഴികുത്തി അമ്മയെ മൂടിയത്. അതോടെ അവൻ ബാക്കി ഏഴു ക്ലാനുകളെ പോലെ തന്നെ രാജ കുടുംബത്തെയും വെറുത്തു. അവനെയും അവന്റെ അമ്മയെയും കൊല്ലാൻ പോലും നോക്കിയ അവന്റെ അമ്മയെ കൊന്ന് കളഞ്ഞ ഏഴു റാണിമാരെ പോലെ തന്നെ ഇതിനൊക്കെ മൗനാനുവാദം കൊടുത്തു മിണ്ടാതെ ഇരുന്ന അവന്റെ മുത്തശ്ശനെ ഇപ്പോഴത്തെ രാജാവിനെയും അവൻ വെറുത്തു. അവന് അവരോട് ഒക്കെ അടങ്ങാത്ത പകയും ദേഷ്യവും ഉണ്ടായിരുന്നു, പക്ഷെ അവൻ ദുർബലൻ ആയിരുന്നു, ഒന്നും ചെയ്യാൻ കഴിയാത്ത ഒരു കീടം. അവൻ കരുത്ത് നേടാൻ ഏറെ ശ്രമിച്ചു എങ്കിലും അവന് martial arts പഠിപ്പിച്ചു കൊടുക്കാൻ ആരും ഇല്ലായിരുന്നു. കൊട്ടാരത്തിൽ ആരും അവനെ രാജകുമാരൻ ആയി കണ്ടിരുന്നില്ല, അടിമകൾ പോലും. അടിമളുടെതിലും താഴെ ആയിരുന്നു അവന് സ്ഥാനം. അവന് അവിടെ ഒരുപാട് പണി ഉണ്ടായിരുന്നു അത് തീർത്താലേ അവന് ഭക്ഷണം കിട്ടു, അവൻ Martial arts പഠിക്കാതെ ഇരിക്കാൻ റാണിമാരിൽ ആരോ കണ്ടെത്തിയ ഉപായം. പണി തീർന്നു സമയം ഉണ്ടെകിൽ അല്ലേ അവന് പ്രാക്ടീസ് ചെയ്യാൻ പറ്റൂ.

 

 

അങ്ങനെ ഇന്ന് രാവിലെ അവന്റെ സഹോദരൻ 5 th പ്രിൻസ് Demon Greed Lopus, ഗ്രീഡ് ക്ലാനിന്റെ രാജകുമാരൻ അവനെ fight practice ചെയ്യാൻ വിളിച്ചപ്പോൾ ചതി മനസ്സിലാവാതെ അവൻ ചെന്നത്, ലോപ്പസിന്റെ  ‘അബദ്ധത്തിൽ’ ഉള്ള ആദ്യത്തേ അടിയേറ്റ് തന്നെ അവന്റെ ബോധം പോയി. അതിൽ ഒരു ഉപകാരം ഉണ്ടായത് അവന്റെ കഴിഞ്ഞജന്മത്തിലെ ഓർമ്മകൾ ആദിയുടെ ഓർമ്മകൾ അവനിലേക്ക് വന്നു എന്നതാണ്.

 

 

ആദി കണ്ണുനീർ  തുടച്ചു, അവന്റെ ചുണ്ടിൽ ഒരു ചിരി വന്നു ആത്മവിശ്വാസത്തിന്റെ ചിരി.

 

 

” അമ്മ, ഇത്ര നാൾ എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു. എനിക്ക് ഒന്നും ചെയ്യാൻ ഉള്ള കരുത്ത് ഇല്ലായിരുന്നു, എന്നാൽ ഇനി അങ്ങനെ അല്ല. ഇവർ നമ്മളോട് ചെയ്തതിന് ഒക്കെ ഞാൻ എണ്ണി എണ്ണി കണക്ക് ചോദിക്കും, ഏഴു ക്ലാനുകളേം ഞാൻ demon kindom ത്തിന്റെ ഭൂപടത്തിൽ നിന്ന് തന്നെ തുടച്ചു നീക്കും. ഇത് ഈ ആദിത്യന്റെ…. അല്ല Demon D Lucifer ന്റെ വാക്ക് ആണ് ” അവൻ സത്യം ചെയ്യുന്നത് പോലെ പറഞ്ഞു.

 

 

‘ കഴിഞ്ഞ ജന്മത്തിൽ എന്റെ നിക്ക് നെയിം Demon എന്നായിരുന്നു. ഈ ജന്മത്തിൽ എന്റെ പേര് തന്നെ Demon എന്നാണ്. അപ്പൊ ഞാൻ ജനിച്ചിട്ടുള്ളത് തന്നെ demon ആവാൻ ആയിട്ടാണ്. ‘ ആദി… അല്ല ലൂസിഫർ ( A/N: ഇനി കൂടുതൽ കൺഫ്യൂഷൻ ഉണ്ടാവാതിരിക്കാൻ ആദിയെ ലൂസിഫർ എന്നായിരിക്കും വിളിക്കുക ) ഒരു ചിരിയോടെ ആലോചിച്ചു.

 

 

ടക് ടക്

 

 

ആരോ കതകിൽ തട്ടി. ലൂസിഫർ ഒരു നിമിഷം ഒന്ന് ആലോചിച്ചു. ഈ രാത്രി ആരായിരിക്കും??

 

 

” ലൂസി ” അപ്പുറത്ത് നിന്ന് ഒരു സ്ത്രീ ശബ്ദം കെട്ടു. അവന് ആളെ മനസിലായി. Lara, Demon Lust Lara അവന്റെ സിസ്റ്റർ. ലസ്റ്റ് ക്ലാനിന്റെ രാജകുമാരി. 4th പ്രിൻസസ്. അവിടെ ആകെ അവനോട് സോഫ്റ്റ്‌ ആയി പെരുമാറുന്ന ഒരാൾ.  അവൻ വാതിൽ തുറന്നു. അവനെ കണ്ട് അവൾ ആദ്യം ഒന്ന് അമ്പരന്നു. പിന്നേ ആശ്വാസം വന്നത് പോലെ അവൾ ഒന്ന് നിശ്വസിച്ചു.

 

 

” നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ?? ” ലാറ ചോദിച്ചപ്പോൾ ലൂസിഫർ ഇല്ല എന്ന് പറയുംപോലെ തോൾ ഉയർത്തി കാണിച്ചു.

 

Recent Stories

The Author

Illusion Witch

77 Comments

  1. Ith oru vattam ittathalle pinnim thudageele🔥🔥

  2. കിടിലൻ
    ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്

  3. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com